Image

കോവിഡ് രോഗിയെ നാട്ടുകാര്‍ കല്ലെറിഞ്ഞ് ആക്രമിച്ചു; യുവാവിന് ഗുരുതര പരിക്ക്

Published on 14 May, 2021
കോവിഡ് രോഗിയെ നാട്ടുകാര്‍ കല്ലെറിഞ്ഞ് ആക്രമിച്ചു; യുവാവിന് ഗുരുതര പരിക്ക്
മൈസുരു: ഗ്രാമത്തില്‍ നിന്ന് പുറത്തേക്ക് പോകാന്‍ ആവശ്യപ്പെട്ട് കോവിഡ് രോഗിയെ കല്ലെറിഞ്ഞ് ആക്രമിച്ചു.  കോവിഡ് സ്ഥിരീകരിച്ച യുവാവിനും മാതാപിതാക്കള്‍ക്കും ആക്രമണത്തില്‍ പരിക്കേറ്റു. മൈസൂരു ജില്ലയിലെ കരാപുര ഗ്രാമത്തിലാണ് സംഭവം.

 യുവാവിന് പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ച ശേഷം, വീട്ടില്‍ നിന്ന് പുറത്തുപോകരുതെന്ന് പഞ്ചായത്ത് അംഗങ്ങള്‍ കുടുംബത്തോട് ആവശ്യപ്പെട്ടിരുന്നു, അവര്‍ക്ക് മരുന്നുകള്‍ വീട്ടിലെത്തിച്ച്‌ നല്‍കുമെന്ന് ഉറപ്പും നല്‍കിയിരുന്നു. എന്നാല്‍ യുവാവ് വീടിന് പുറത്ത് ഇരിക്കുകയാണെന്ന് ആരോപിച്ചാണ് നാട്ടുകാര്‍ ആക്രമണം തുടങ്ങിയത്.

ഭീഷണിപ്പെടുത്തലുകളും കല്ലേറിനൊപ്പം ഉണ്ടായിരുന്നു. കല്ലേറില്‍ യുവാവിന്റെ വലത് കൈയുടെ എല്ല് പൊട്ടിയിട്ടുണ്ട്. യുവാവിന്റെ രക്തമൊലിക്കുന്ന ശരീരം കണ്ട് മാതാപിതാക്കള്‍ ഉറക്കെ കരഞ്ഞു. ഇതോടെ ഗ്രാമവാസികളില്‍ ചിലര്‍ ആംബുലന്‍സ് വിളിച്ച്‌ എച്ച്‌ ഡി കോട്ടിലെ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. താന്‍ കോവിഡ് പോസിറ്റീവ് ആണെന്ന് അറിഞ്ഞതിന് ശേഷം അക്രമികള്‍ പ്രകോപിതരായിരുന്നുവെന്ന് യുവാവ് പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക