-->

kazhchapadu

അരികിൽ ഒരാൾ (ഗീത നെന്മിനി, ഇ -മലയാളി കഥാമത്സരം)

Published

on

 
അസ്വസ്ഥത നിറഞ്ഞ മൂന്നു ദിവസങ്ങൾക്കു ശേഷം വീണ്ടും ഇതേ എയർ പോർട്ടിൽ.. അന്നിരുന്ന അതെ സോഫ. മുന്നിൽ കപ്പുച്ചിനോ കഫെ. ഇടതു വശത്തു പഞ്ചാബി കുടുംബം .അവരുടെ നീല കണ്ണുകളുള്ള അഞ്ചു വയസ്സുകാരി മകൾ. ഫോണിലേക്കു കണ്ണു നട്ടിരിക്കുന്ന ചുവന്ന ഫ്രോക്കിട്ട സുന്ദരി.. പക്ഷെ അന്ന് എന്റെ അരികിൽ ഒരാൾ ഉണ്ടായിരുന്നു. തൊട്ടടുത്ത ഇരിപ്പിടത്തിൽ ഇരുപത്തഞ്ചു വയസ്സ് തോന്നിക്കുന്ന ഒരു യുവാവ്. എന്റെ ജീവിതത്തിലെ നിർണായകമായ വഴിത്തിരിവിന്റെ  തുടക്കം മൂന്നു ദിവസങ്ങൾക്കു മുൻപുള്ള ആ  ഞായറാഴ്ചയായിരുന്നു..
 
പതിവുപോലെ നാട്ടിലേക്കുള്ള യാത്ര. മുംബൈ എയർ പോർട്ടിൽ രണ്ടു മണിക്കൂർ ഇരിക്കേണ്ടിവന്നു. അപ്പോഴാണ് ഒരു ചെറുപ്പക്കാരൻ അടുത്തുവന്നിരുന്നത്. "മാഡം നാട്ടിലേക്കാണോ "
"അതെ "
"സമയമുണ്ട്.നമുക്ക് സംസാരിച്ചുകൂടെ "അയാൾ  തുടങ്ങി.
"മാഡം അന്നത്തെ പോലെ തന്നെ വലിയ മാറ്റമൊന്നുമില്ല. ഇപ്പോഴും സുന്ദരി "
 
എന്നെ അറിയുന്ന ആളോ? നോക്കിയപ്പോൾ ഓർമ വരുന്നില്ല.പക്ഷെ എവിടെയോ കണ്ട പോലെയുള്ള മുഖം.
"എങ്ങിനെ അറിയാം എന്നെ "
 
വിനീത വിനയ്,  നിങ്ങൾ ഇപ്പോൾ വിചാരിച്ചത് ഞാൻ പറയട്ടെ. സുന്ദരി എന്നു പുകഴ്ത്തണ്ട. ഇതിൽ എന്റെ സംഭാവന ഒന്നുമില്ല എന്നല്ലേ " അയാൾ ചിരിച്ചു.. "നിങ്ങൾക്ക് സംഗീതത്തിലും  സാഹിത്യത്തിലും താല്പര്യമുണ്ട്. മറുപടി  മനസ്സിൽ  പറയുന്നതറിയാം. ഇതിലും എന്റെ സംഭാവന ഒന്നുമില്ല പാരമ്പര്യം ആണ് എന്നല്ലേ "
 
ശരിക്കും അത്ഭുതപെട്ടുപോയി. ഇയാൾക്ക് മൈൻഡ് റീഡിങ് അറിയാമായിരിക്കും.അയാൾ പെട്ടെന്ന് ഗൗരവത്തിലായി.
 
"പക്ഷെ നിങ്ങൾക്ക് സ്വന്തമായി അഭിമാനത്തോടെ ചെയ്യാവുന്ന കാര്യമുണ്ടായിരുന്നു..അനീതി കാണിക്കാതിരിക്കുക. നിങ്ങൾ ഒരിക്കലും ഓർമിക്കാതിരുന്ന നിങ്ങളുടെ മാത്രം ബാധ്യത."
 
"അനീതി ഞാൻ ആരോടും ചെയ്തിട്ടില്ല "
 
അയാൾ ക്ഷുഭിതനായി."ഇല്ല നിങ്ങൾ അനീതി കാണിച്ചു. ഓർമയില്ലെങ്കിൽ ഒന്ന് പിന്നിലേക്ക് തിരിഞ്ഞു നോക്കു."
 
കണ്ടിട്ട് ഭ്രാന്തനാണെന്നൊന്നും  തോന്നുന്നില്ല. നേരിയ മുഖ പരിചയം ഉണ്ട് താനും. നീതി ചെയ്യാതിരുന്നത് ആരോടായിരുന്നു. ജീവിതത്തിൽ പല ഘട്ടങ്ങളിലായി അടുത്തുപഴകിയ എല്ലാവരെയും ഓർമയുടെ മുറ്റത്ത്‌ ഒരുമിച്ചു നിർത്തിനോക്കി . ഇല്ല അനീതി ചെയ്തിട്ടില്ല. പിന്നെ പതിനേഴു വയസ്സിലുണ്ടായിരുന്ന ഒരു പ്രണയം. മൊട്ടിട്ടപ്പോഴേക്കും കൊഴിഞ്ഞുപോയ ആ സ്നേഹത്തിനോടും അനീതിയൊന്നും  ചെയ്തിട്ടില്ല..
 
"മാഡം,പതിനേഴു വയസ്സിലേക്ക് പോകേണ്ട. അവിടെ കാണുന്നവരോടല്ല "
ഇയാളെന്റെ മനസ്സ് പോകുന്ന വഴി എങ്ങിനെ അറിയുന്നു? 
 
"ഒരു മുപ്പതു വയസ്സിൽ എത്തി നിൽക്കു. അവിടെ നിങ്ങൾ ഏറ്റവും അനീതി ചെയ്തവരെ കാണാം "
 
സർവാംഗം  ഒരു  ഇടിമിന്നൽ കടന്നുപോയി. അതെ, മുപ്പതു വയസ്സിൽ എനിക്കുണ്ടായ കാറ പകടം. മരണത്തെ  കണ്ടു തിരിച്ചു വരികയായിരുന്നു. അന്നത്തെ അപകടത്തിൽ കണ്ണിന്റെ കാഴ്ച നഷ്ട്ടപെട്ടിരുന്നു. എതിരെ വന്ന ബൈക്ക് ഓടിച്ചിരുന്ന ആൾ  അപ്പോൾ തന്നെ മരണപ്പെട്ടു. അഭിലാഷ് എന്നു പേരുള്ള ആ ചെറുപ്പക്കാരന്റെ കണ്ണുകളായിരുന്നു പിന്നീട് എനിക്ക് കാഴ്ച്ച നൽകിയത് .അതെ, എന്റെഅടുത്തിരിക്കുന്ന ആളിന് അഭിലാഷിന്റെ  ഛായയുണ്ട്. മരിക്കുമ്പോൾ അയാൾക്ക്‌ ഇരുപത്തഞ്ചു വയസ്സായിരുന്നു. അമ്മയെയും ഗർഭിണിയായ  ഭാര്യയെയും സർജറിക്കു ശേഷം പോയി കണ്ടിരുന്നു. അഭിലാഷിന്റെ ചിത്രത്തിനരികിൽ നിറവയറോടെ നിൽക്കുന്ന ആ പെൺകുട്ടി കുറേനാളത്തേക്ക് എന്റെ ഉറക്കം കെടുത്തിയിരുന്നു.അഭിലാഷിന്റെ മകനായിരിക്കും ഇയാൾ. അന്ന് കുറെ സാമ്പത്തിക സഹായം ചെയ്തിരുന്നെങ്കിലും പിന്നെ അ വരെ പറ്റി അങ്ങിനെ ഓർത്തില്ലെന്നതാണ് സത്യം.. 
 
എന്നെത്തന്നെ ഉറ്റു നോക്കിക്കൊണ്ടിരിക്കുകയായിരുന്നു അയാൾ. അഭിലാഷിന്റെ മകനാണോ എന്ന ചോദ്യം  കേട്ടതു പോലെ ഭാവിച്ചില്ല.. പകരം കൊച്ചിയിലെ പ്രശസ്തമായ ആശുപത്രിയിലെ ഡോക്ടർ വിജയ് വർമ്മയുടെ ഫോൺ നമ്പർ തന്ന് അപകടത്തിൽ പെട്ട് മരണത്തോട് മല്ലിടുന്ന ഹരീഷിന്റെ നിലയെങ്ങിനെ ഉണ്ടെന്നു ചോദിക്കു എന്നു ആവശ്യപ്പെട്ടു. ഒരു ചോദ്യത്തിനും ഉത്തരം പറയാതെ അയാൾ അതിവേഗം ലിഫ്റ്റ് കയറിപ്പോയി.
 
 
ടിക്കറ്റ് ക്യാൻസൽ ചെയ്ത് വീട്ടിലേക്കു മടങ്ങാനാണ് അപ്പോൾ തോന്നിയത്. വിവരങ്ങൾ അറിഞ്ഞപ്പോൾ നമുക്ക് അന്വേഷിക്കാമെന്നു  വിനയ് ഉറപ്പു തന്നു. ഡോക്ടറോട് സംസാരിച്ചപ്പോൾ അയാൾ പറഞ്ഞതത്രയും ശരിയായിരുന്നു. ഹരീഷ് എന്നുപേരുള്ള യുവാവ് ബൈക്ക് അപകടത്തിൽ പെട്ട് അത്യന്തം ഗുരുതരമായ നിലയിൽ കിടക്കുന്നുണ്ട്. അടിയന്തിരമായി ഒരു ശസ്ത്രക്രിയ  ചെയ്യണം. എങ്കിലും ജീവന് ഗ്യാരണ്ടി ഒന്നുമില്ല. ലക്ഷങ്ങൾ വരുന്ന ചെലവ് നേരിടാൻ അവർക്ക് സാധിക്കുമെന്ന് തോന്നുന്നില്ല സഹായം അഭ്യർഥിച്ചു പല സംഘടനകളെയുംസമീപിച്ചിട്ടുണ്ട് അച്ഛൻ അഭിലാഷും ഇങ്ങിനെയാണ് കൊല്ലപ്പെട്ടത്.
 
"അവർക്ക് വേണ്ട സാമ്പത്തിക സഹായം അന്നേ ചെയ്തിട്ടുണ്ടല്ലോ വിനി. പിന്നെ വിഷമിക്കുന്നതെന്തിന് "
വിനയനെപോലെ നിസ്സാരമായി  കാണാൻ കഴിയുന്നില്ല. അജ്ഞാതമായ ഏതോ കണ്ണികളാൽ ഞാൻ അവരുമായി ബന്ധപെട്ടു കിടക്കുന്നെന്നു മനസ്സ് പ റയുന്നു.
നാട്ടിൽ പോകണമെന്ന് വിചാരിച്ചതല്ലേ, പോയിട്ട് വരാം  അപ്പോൾ സമാധാനമാവും.
 
ഇതേ എയർപോർട്ട്  ഇതേ  ഇരിപ്പിടം. കൊച്ചിയിൽ എന്നെ  കാത്തിരിക്കുന്നത്‌ സുഖകരമായ അനുഭവങ്ങൾ അല്ലെന്ന് ഉൾവിളി തോന്നുന്നു. നേരെ പോയത്  ഹോസ്പിറ്റലിലേക്കാണ്. 
വാകമരങ്ങൾ നിറഞ്ഞ ആശുപത്രി വളപ്പ്. വാകപ്പൂക്കൾ കീറിമുറിച്ച  ഹൃദയം പോലെ ചുവന്നു ചിതറി
കിടക്കുന്നു. ഡോക്ടറെ കാണുന്നതിന് മുൻപേ ഹരീഷിനെ കാണണം.
 
പെട്ടെന്നാണോർത്തത്‌, ഇന്ന് ഏപ്രിൽ പതിനഞ്ച്. ഇരുപത്തിയഞ്ചു കൊല്ലങ്ങൾക്ക് മുൻപേ ഒരു ഏപ്രിൽ പതിനഞ്ചിനാണ് അഭിലാഷിന്റെ വീട്ടിലെത്തി അമ്മയെയും ഭാര്യയെയും കണ്ടത്..
ദൈവമേ എന്റെ ഓർമകളുടെ അറകൾ അതിവേഗം തുറന്നു തരുന്നത് ആരാണ്? വ്യക്തമായി എഴുതിയ തിരക്കഥയിൽ എന്ന പോലെ ഓരോ കാഴ്ചകളും ആരോ തെളിയിച്ചു തരുന്നുണ്ടല്ലോ.
ഓടികയറുന്ന സ്മരണകൾ ഒരു വീട്ടു മുറ്റത്തെത്തി നിൽക്കുന്നു. അതെ, ഈ മുറിയിൽ ഞാൻ കാണുന്നത് തനിയാവർത്തനം പോലെ ഒരമ്മ, നിറഗർഭിണിയായൊരു പെൺകുട്ടി. അന്ന് കണ്ടതു പോലെ 
ഹൃദയഭേദകമായ കാഴ്ച്ച.
 
പരിചയപ്പെടുത്തിയപ്പോൾ അവരെന്നെ സ്നേഹപൂ ർവം നോക്കി. ആ മനസ്സ് എനിക്കു
വായിക്കാമായിരുന്നു. സമയമില്ല. പെട്ടെന്നുതന്നെ സർജറിക്കുള്ള ഏർപ്പാടുകൾ ഡോക്ടറെ കണ്ടു
തീരുമാനിക്കണം. അഗോചരമായ ഒരു ശക്തി നയിക്കുന്നതുപോലെ തോന്നി.. സുഗമമായി ശസ്ത്രക്രിയ  നടന്നു . ഹരീഷ് ജീവിതത്തിലേക്ക് കണ്ണു തുറന്നു .
 
താഴ്ന്നു പോയ ഓർമത്തിരി നാളം വീണ്ടും ജ്വലിപ്പിച്ച ആ ശക്തിക്കു മുന്നിൽ നമിക്കുവാനേ കഴിയു. മുപ്പതു വയസ്സിനു ശേഷം നിത്യമായി ഇരുളിൽ ആണ്ടുപോകുമായിരുന്ന ജീവിതം തിരിച്ചു കിട്ടുന്നതിന് കാരണമായ കുടുംബത്തെ മറക്കാൻ പാടില്ലാത്തതായിരുന്നു.
ജീവിതം നൽകിയ ഏറ്റവും സുന്ദരമായ കാഴ്ചകൾ ആസ്വദിച്ചത്‌ ആ കണ്ണുകൾ കൊണ്ടായിരുന്നു.. എന്റെ കണ്ണിന്റെ ഉടമയെ മനസ്സുകൊണ്ടെങ്കിലും സ്മരിക്കണമായിരുന്നു. കണക്കുകൾ തീർക്കുമ്പോൾ  അക്കങ്ങളിലൊതുങ്ങാത്ത കടങ്ങളെ മറക്കരുതായിരുന്നു.
 
ഹരീഷിനെ മുറിയിലേക്ക് മാറ്റി. മുംബെയിൽ ബന്ധുക്കളുണ്ടെന്നു പറഞ്ഞപ്പോൾ എയർപോർട്ടിൽ വെച്ചു കണ്ട യുവാവിനെ ഓർത്തു. ഞാനിങ്ങോട്ടുവരാനുണ്ടായ കാരണവും പറഞ്ഞു. ഇത്രയും  സമാധാനം ജീവിതത്തിൽ അനുഭവിച്ചിട്ടില്ല. ഇത്രയും സന്തോഷം കൊച്ചുമോളെ ആദ്യം കയ്യിലെടുത്തപ്പോൾ പോലും തോന്നിയിട്ടില്ല. ഹൃദയം ആനന്ദം നിറഞ്ഞു ഉയർന്നു പറക്കുന്നതു പോലെ. കിട്ടുന്നതിന്റെ പതിന്മടങ്ങാണ് കൊടുക്കുമ്പോൾ ഉണ്ടാവുന്ന സന്തോഷം എന്നറിയുന്നു.
 
കാഴ്ചക്കപ്പുറത്താണ് അതിശയങ്ങളെന്ന തോന്നൽ  ദ്രുഡീകരിക്കുന്നു. ഒരിക്കലും മുറിക്കാനാവാത്ത അദൃശ്യമായ സ്നേഹപാശത്താൽ ആ കുടുംബവുമായി ചേർത്തു വെക്കപ്പെട്ടു പോയി.
 
തിരിച്ചു മടങ്ങുമ്പോൾ എന്തൊരത്ഭുതം, വാകമരങ്ങൾ കുലുങ്ങിച്ചിരിക്കുന്നു. പ്രസാദം നിറഞ്ഞ പൂക്കൾ വാരിയെറിഞ്ഞു ആനന്ദ നൃത്തമാടുന്നു. അഴകുറ്റമുഖം തുടുപ്പിച്ചു പനിനീർ പൂക്കൾ ചിരി തൂകി നിൽക്കുന്നു. മുംബൈ എയർപോർട്ടിൽഎത്തിയപ്പോൾ രാത്രിയായി. വിനയ് പുറത്ത് നിൽക്കുന്നുണ്ടാവും."മാഡം "
അതെ വിളി, അതെ രൂപം തൊട്ടു പിന്നിൽ. ഹൃദയം കുതികൊണ്ടു. ഈ സമാധാനം എനിക്കു തന്ന ആളോട് നന്ദി പറയാനുള്ള അവസരമുണ്ടായല്ലോ.
 
"മാഡത്തിന്റെ മനസ്സു വായിക്കാം. നന്ദി ആവശ്യമില്ല. ഇതെന്റെ നിയോഗമായിരുന്നു.". അയാളുടെ മുഖം പ്രസന്നമായിരുന്നു.
"ശരി. അഭിലാഷിന്റെ ആരാണ് നിങ്ങൾ? പേര് പറയു "
"ഒരപേക്ഷയാണുള്ളത്. ചെയ്തു തരുമോ "
"തീർച്ചയായും.  പറയു "
"നിങ്ങൾ അതിരാവിലെ വിളക്ക് കൊളുത്തിയശേഷം സൂര്യ മന്ത്രം ജപിച്ചു പിതൃക്കൾക്ക് ജലാർപ്പണം
ചെയ്യാറില്ലേ? ഇനി മുതൽ ആ കൂട്ടത്തിൽ ഒരു പേരുകൂടി ചേർക്കു. എന്റെ പേര്. അഭിലാഷ് നാരായണൻ എന്ന എനിക്ക് നിങ്ങളിൽ നിന്നും ഒരു കുമ്പിൾ വെള്ളം കിട്ടാനുള്ള അർഹതയുണ്ട്. വിഷ്ണു പാദം പൂകട്ടെ എന്നു പ്രാർത്ഥിച്ചു തരുന്ന വെള്ളത്തിലാണെന്റെ മോക്ഷപ്രാപ്തി.
 
ഭയമല്ല, അത്യധികമായ  ശാന്തി അനുഭവപ്പെട്ടു. സമചിത്തതയോടെ തന്നെ അഭിലാഷിനെ നോക്കാൻ കഴിഞ്ഞു.പതിയെ നടന്നു മാഞ്ഞുപോയ ആ ദേഹവും ഞാനും തമ്മിൽ ഋണാനു ബന്ധമുണ്ട്. മരിച്ചവരുമായുള്ള ശരീരികമോ മാനസികമോ ആയ ചേർച്ചയാണ് ഋണാനു ബന്ധം.സൗഹൃദമോ പ്രണയമോ വാത്സല്യമോ ഏതു തരത്തിലുള്ള ഹൃദയബന്ധവും ഇതിൽ പെടും.
വൈകാരിക സ്മരണകൾ പരേതർക്ക് തടസ്സമാകുന്നില്ല. എന്നാൽ ഭൗതിക തലത്തിലുള്ള ബന്ധം മോക്ഷപ്രാപ്തിക്കു തടസ്സമാണ്. കർമ്മം കൊണ്ട് അതില്ലാതാക്കണമെന്നാണ് അഭിലാഷ് ആവശ്യപെട്ടത്..
ഇത്രയും കാലമുള്ള ജീവിതത്തിൽ നിന്നും ഈ ഒരാഴ്ച മാത്രം അടർത്തിയെടുത്തു ചുവന്ന പട്ടു കൊണ്ട് പൊതിഞ്ഞു നെഞ്ചോട്‌ ചേർത്തു വെക്കട്ടെ. അവിശ്വസനീയം എന്നു തോന്നിയേക്കാം. പക്ഷെ അവിശ്വാസത്തിന്റെ ഇരുണ്ട അറകളിലാണ് വിശ്വാസത്തിന്റെ പ്രകാശത്തിനു പ്രസക്തിയുള്ളത്.
------------
ഗീത നെന്മിനി. മുംബെയിൽ താമസിക്കുന്നു.. ആനുകാലിക പ്രസിദ്ധീകരണ ങ്ങളിൽ എഴുതാറുണ്ട്. കവിതകളുടെ ആൽബവും ചെയ്തിട്ടുണ്ട്

Facebook Comments

Comments

 1. Tulsi

  2021-05-21 08:22:25

  Manoharam❤💐🌹 Anumodanangal...

 2. Asok

  2021-05-19 05:43:25

  Athi manoharam

 3. Suresh Kumar

  2021-05-16 21:20:58

  വാകപ്പൂക്കള്‍ കീറിമുറിച്ച ഹൃദയം പോലെ...തളിരില തഴുകിയപോലെ...

 4. ബാവ രാമപുരം

  2021-05-16 12:45:09

  നന്നായി എഴുതി.ദ്രുഡീകരിക്കുന്നു...എന്ന ഒരു വാക്ക് കണ്ട്.... അത് തന്നെ ആണോ ഉദ്ദേശിച്ചത്?

 5. നന്നായിട്ടുണ്ട്, ഗീത 👌🌹🌹🌹🌹🌹🌹ഇനിയും എഴുതുക.

 6. ഫൈസൽ

  2021-05-16 08:31:25

  ഗീതേച്ചീ.... കലക്കി

 7. Baburaj

  2021-05-16 08:17:52

  കഥയും യാഥാർത്ഥ്യവും കെട്ടുപിണയുമ്പോൾ രണ്ടും തമ്മിൽ വേർപെടുത്താനാവാത്ത വിധം ഇഴയടുപ്പത്തോടു കൂടി വായനക്കാരൻ്റെ ഉദ്വേഗം നില നിർത്തിക്കൊണ്ടുള്ള രചനാ കൗശലം ബോധ ധാരാ സങ്കേതം അനുഭവവേദ്യമാകുന്ന ആഖ്യാനം അനുമോദനങ്ങൾ കഥാകാരിക്ക്.❤️🌹🌹🌹

 8. Viji Param

  2021-05-16 06:44:57

  Liked the theme and presentation very much.

 9. Parameswaran P S

  2021-05-16 06:04:47

  നല്ല ആശയം. നല്ല അവതരണം. വിശ്വാസം അതാണ് എല്ലാം.

 10. NP Raghavan

  2021-05-16 05:58:57

  Beautiful story and well narrated 👏👏👏🌹🌹

 11. Beena Raveendran

  2021-05-16 04:31:07

  വീട്ടാകടങ്ങൾ നമ്മളിൽ എത്രയേറെ ബാക്കിനിൽക്കുന്നു...ഓർമ്മപ്പെടുത്താൻ നിയോഗമുള്ള ഒരാളോ ഒരു സംഭവമോ നടന്നേക്കാം, ജീവിതങ്ങളിൽ...നല്ലെഴുത്ത് ഗീത 💜

 12. AKKK

  2021-05-16 03:15:26

  Beautifully written ❤️❤️❤️❤️

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

നാല്  നാല്പത്തിയേഴ് AM; @ 4:47 AM (പവിയേട്ടൻ  കോറോത്ത്, കഥാമത്സരം)

തിരികെ യാത്ര (നീലകണ്ഠൻ എടത്തനാട്ടുകര, കഥാമത്സരം)

ഫ്ലാറ്റ് (രാജേശ്വരി ജി നായര്‍, കഥാമത്സരം)

അശനിപാതം (സ്വപ്ന. എസ്. കുഴിതടത്തിൽ, കഥാമത്സരം)

ഒപ്പിഡൈക്കയിലേ എണ്ണ കിണ്ണറുകൾ (അനീഷ് ചാക്കോ, കഥാമത്സരം)

സാൽമൻ ജന്മം (ജെയ്‌സൺ ജോസഫ്, കഥാമത്സരം)

കാടിറങ്ങിയ മണം (മിനി പുളിംപറമ്പ്, കഥാമത്സരം)

വർക്കിച്ചൻ (ഷാജികുമാർ. എ. പി, കഥാമത്സരം)

ഹഥ്രാസിലെ വാഹിത (ചോലയില്‍ ഹക്കിം, കഥാമത്സരം)

കള്ളിയങ്കാട്ടു വാസന്തി അഥവാ സംഘക്കളി (കെ.ആർ. വിശ്വനാഥൻ, കഥാമത്സരം)

തീണ്ടാരിപ്പാത്രം (മായ കൃഷ്ണൻ, കഥാമത്സരം)

കനലുകളണയാതെ (മിദ്‌ലാജ് തച്ചംപൊയിൽ, കഥാമത്സരം)

കുരുവിയുടെ നൊമ്പരം (സന്ധ്യ.എം, കഥാമത്സരം)

ഏകാന്തത കടല്‍പോലെയാണ് (അനീഷ്‌ ഫ്രാന്‍സിസ്, കഥാമത്സരം)

കൽചീള് (മുഹ്സിൻ മുഹ്‌യിദ്ദീൻ, കഥാമത്സരം) 

അനിരുദ്ധൻ (പ്രേം മധുസൂദനൻ, കഥാ മത്സരം)

മരണമില്ലാത്ത ഓർമ്മകൾ (ഷൈജി  എം .കെ, കഥാ മത്സരം)

ആകാശക്കൂടാരങ്ങളില്‍ ആലംബമില്ലാതെ (പിയാര്‍കെ ചേനം, കഥാ മത്സരം

അങ്ങനെ ഒരു  ഡിപ്രഷൻ കാലത്ത് (സുകന്യ പി പയ്യന്നൂർ,  കഥാ മത്സരം)

ഇ-മലയാളി കഥാമത്സരം അറിയിപ്പ്

ഗംഗാധരൻ പിള്ളയുടെ മരണം: ഒരു പഠനം (ആര്യൻ, കഥാ മത്സരം)

വെറുതെ ചില സന്തോഷങ്ങൾ (ആൻ സോനു, കഥാ മത്സരം)

സംശയിക്കുന്ന തോമ (ജെസ്സി ജിജി, കഥാ മത്സരം)

തീവെയിൽ നാളമേറ്റ പൂമൊട്ടുകൾ (സുധ അജിത്, കഥാ മത്സരം)

താരാട്ട് (മനു.ആർ, കഥാ മത്സരം)

കത്രീന ചേട്ടത്തിയുടെ ജാതി വര്‍ണ്ണ വെറി (അശ്വതി. എം മാത്യൂ, കഥാ മത്സരം)

വാസ് ത (ഷാജി .ജി.തുരുത്തിയിൽ, കഥാ മത്സരം)

ഒരു നിഴൽ മുഴക്കം (ജോണ്‍ വേറ്റം, കഥാ മത്സരം)

രാജാത്തി (സെലീന ബീവി, കഥാ മത്സരം)

ഞാവൽമരത്തണലിൽ (ഗിരി.ബി.വാര്യർ, കഥാ മത്സരം)

View More