-->

news-updates

നന്ദുവിന് വിട ; ഓര്‍മ്മകളിലുണ്ടാവും ആ പ്രചോദനം

ജോബിന്‍സ് തോമസ്

Published

on

ജീവിതത്തില്‍ അര്‍ബുദത്തോട് പടപൊരുതുമ്പോളും തളരാതെ മറ്റുള്ളവര്‍ക്ക് പ്രചോദനമായിരുന്ന നന്ദു മഹാദേവ അന്തരിച്ചു. കോഴിക്കോട്ടെ എംവിആര്‍ ആശുപത്രിയിലായിരുന്നു അന്ത്യം. 27 വയസ്സായിരുന്നു. തിരുവനന്തപുരം ഭരതന്നൂര്‍ സ്വദേശിയാണ്.  മലയാളിയുടെ മനസ്സില്‍ മായാത്ത മുഖമാണ് വേദനകല്‍ക്കിടയിലും പുഞ്ചിരിക്കുന്ന നന്ദുവിന്റെ മുഖം. തന്നെ അര്‍ബുദം ഇഞ്ചിഞ്ചായി കീഴടക്കുമ്പോളും മറ്റുള്ളവര്‍ക്ക് അതീജിവനത്തിന്റെ നല്ല പാഠങ്ങളാണ് നന്ദു പകര്‍ന്നു നല്‍കിയത്. 

അതീജീവനം എന്ന കൂട്ടായ്മയുടെ മുഖ്യ സംഘാടകന്‍ കൂടിയായിരുന്നു നന്ദു. ജീവിതത്തില്‍ വെല്ലുവിളികള്‍ നേരിടുന്നവര്‍ക്ക് പ്രത്യേകിച്ച് അര്‍ബുദത്തിനെതിരെ പോരാടുന്നവര്‍ക്ക് അതിജീവനത്തിനുള്ള പ്രചോദനമായിരുന്നു നന്ദു. സോഷ്യല്‍ മീഡിയകളിലൂടെയും മറ്റു മാധ്യമങ്ങളിലൂടെയും തനിക്ക് സാധിക്കുന്നിടത്തെല്ലാം പുഞ്ചിരിക്കുന്ന മുഖത്തോടെ തളരരുത് എന്ന സന്ദേശമാണ് നന്ദു നല്‍കിയത്. 

അര്‍ബുദ രോഗത്തിനെതിരെ പൊരുതുമ്പോള്‍ താന്‍ കടന്നു പോകുന്ന ഓരോ ഘട്ടവും സോഷ്യല്‍ മീഡിയയിലൂടെ നന്ദു പങ്കുവെച്ചിരുന്നു. നിരവധി പേരായിരുന്നു നന്ദുവിനെ സോഷ്യല്‍ മീഡിയയില്‍ പിന്തുടര്‍ന്നിരുന്നത്. ഒടുവില്‍ അര്‍ബുദം ശ്വാസകോശത്തെയും ബാധിച്ചതോടെയാണ് നന്ദുവിന്റെ നില ഗുരുതരമായത്. ഒരുപാടാളുകളാണ് സോഷ്യല്‍ മീഡിയയിലൂടെ നന്ദുവിന്റെ വേര്‍പാടില്‍ തങ്ങളുടെ വേദന പങ്കുവയ്ക്കുന്നത്. 

കേരളസമൂഹത്തിന് സുപരിചിതമായ മുഖമായിരുന്നു നന്ദുവിന്റേത്. രോഗത്തെ കീഴടക്കി തിരിച്ചെത്തണേ എന്ന ആയിരക്കണക്കിനാളുകളുടെ പ്രാര്‍ത്ഥനകളും കാത്തിരിപ്പും വിഫലമാക്കിയാണ് നന്ദു വിടവാങ്ങിയത്. നന്ദു മടങ്ങിയെങ്കിലും ഈ കൊച്ചു ജീവിതത്തില്‍ ആ ചെറുപ്പക്കാരന്‍ പകര്‍ന്നു തന്ന പ്രചോദനങ്ങള്‍ മലയാളിയുടെ മനസ്സില്‍ അണയാതെ നില്‍ക്കും. ഇനിയും ആ വാക്കുകള്‍ ആയിരങ്ങള്‍ക്ക് ജീവിതത്തില്‍ പിടിച്ചു നില്‍ക്കാന്‍ പ്രചോദനമാകുമെന്നതില്‍ സംശയമില്ല.

എത്രനാള്‍ ജീവിച്ചു എന്നതിലല്ല എങ്ങനെ ജീവിച്ചു എന്നതിലാണ് കാര്യം എന്ന് ലോകത്തോട് തന്റെ ജീവിതത്തിലൂടെ പറഞ്ഞു കൊടുത്തിട്ടാണ് നന്ദു മടങ്ങിയത്. ഏപ്രീല്‍ 9 ന് ചിരിക്കുന്ന മുഖത്തോടെ നന്ദു ഫേസ് ബുക്കില്‍ കുറിച്ച പോസ്റ്റ് ചുവടെ കൊടുക്കുന്നു. 

നന്ദുവിന്റെ ഫേസ് ബുക്ക് പോസ്റ്റ്


വീണ്ടും വീണ്ടും ശരീരത്തിന്റെ ഓരോ അവയവങ്ങളേയും ക്യാന്‍സര്‍ പിടി മുറുക്കുമ്പോഴും തളരാതെ ആത്മവിശ്വാസത്തോടെ ഇങ്ങനെ ചിരിക്കാന്‍ പറ്റുമോ സക്കീര്‍ ഭായിക്ക്... 
അസഹനീയമായ വേദന ശരീരത്തെ കുത്തിക്കുത്തി നോവിക്കുമ്പോഴും ഇങ്ങനെ നിവര്‍ന്ന് നിന്ന് ജീവിതം പൊരുതാനുള്ളതാണെന്ന് പറയുവാന്‍ കഴിയുമോ സക്കീര്‍ ഭായിക്ക്.. 
ഇനി പരീക്ഷിക്കുവാന്‍ മരുന്നുകള്‍ ബാക്കിയില്ല എന്ന് ഡോക്ടര്‍മാര്‍ പറയുമ്പോഴും സാരമില്ല സര്‍ അവസാന നിമിഷം വരെയും നമുക്ക് ചെയ്യാനുള്ളതെല്ലാം ചെയ്യാം എന്നു പറഞ്ഞ് ഓരോ നിമിഷവും ആസ്വദിച്ചു ജീവിക്കുവാന്‍ കഴിയുമോ സക്കീര്‍ ഭായിക്ക്... 
But I Can...! 
എനിക്ക് കഴിയും... 
അതു തന്നെയാണ് എന്നെ ഞാനാക്കുന്നതും.. 
ഇനിയുള്ള യുദ്ധം ഒറ്റയ്ക്കാണ് ചങ്കുകളേ.... 
മിക്കവാറും ഇനി കൂട്ടിന് കീമോ മരുന്നുകളോ സര്‍ജറിയോ ഒന്നുമുണ്ടാകില്ല.. 
എന്റെ ക്യാന്‍സറിന്റെ മോളിക്കുലാര്‍ ടെസ്റ്റ് റിസള്‍ട്ട് വന്നപ്പോള്‍ ഞെട്ടിയത് ഞാന്‍ മാത്രമല്ല ഡോക്ടര്‍മാര്‍ കൂടിയാണ്..
ഈ ഭൂമിയില്‍ ഇത്രയും കോടിക്കണക്കിന് ക്യാന്‍സര്‍ രോഗികള്‍ ഉള്ളതില്‍ ഇങ്ങനൊരു വകഭേദം ആദ്യമായാണ് മെഡിക്കല്‍ സയന്‍സില്‍ രജിസ്റ്റര്‍ ചെയ്യപ്പെടുന്നത്.. 
അതുകൊണ്ട് തന്നെ നിലവില്‍ ഇതിനായി മരുന്നൊന്നുമില്ലത്രേ...
ഇനി എനിക്കായി ഒരു മരുന്ന് കണ്ടുപിടിക്കപ്പെടണം...
എനിക്കുറപ്പുണ്ട് അത്തരമൊരു മരുന്ന് കണ്ടുപിടിക്കപ്പെടുക തന്നെ ചെയ്യും...
അതിനായി കിണഞ്ഞു പരിശ്രമിക്കുന്ന എന്റെ ഡോക്ടര്‍മാരുടെ സ്‌നേഹത്തിന് മുന്നില്‍ ശിരസ്സ് നമിക്കുന്നു...! 
എനിക്കറിയാം എനിക്ക് മാത്രമല്ല പ്രശ്‌നങ്ങളും പ്രതിസന്ധികളും.. 
ഈ പോസ്റ്റ് വായിക്കുന്ന എന്റെ ചങ്കുകളില്‍ ഭൂരിഭാഗം പേരും എന്തെങ്കിലും പ്രശ്‌നങ്ങളെ നേരിട്ടു കൊണ്ടിരിക്കുന്ന സാഹചര്യം ആയിരിക്കാം ഇത്..! 
ചിലര്‍ക്ക് സാമ്പത്തികം മറ്റു ചിലര്‍ക്ക് കുടുംബപ്രശ്‌നങ്ങള്‍ വേറെ ചിലര്‍ക്ക് ശാരീരികമോ മാനസികമോ ആയിട്ടുള്ള വിഷമതകള്‍ അങ്ങനെ പലതരത്തില്‍ ആകുമത്...! 
പക്ഷേ നമ്മള്‍ തോറ്റു കൊടുക്കരുത്..
ചങ്കൂറ്റത്തോടെ നേരിടണം...
ജീവിതത്തിന്റെ ഒരു ഘട്ടത്തിലും പരാജയപ്പെടും എന്നു മുന്‍വിധിയെഴുതി തോല്‍ക്കാന്‍ സ്വയം നിന്നുകൊടുക്കരുത്...
മുന്നിലുള്ള ഓരോ സാധ്യതകളും ഉപയോഗപ്പെടുത്തി പരമാവധി രക്ഷപ്പെടാന്‍ ശ്രമിക്കണം... 
അങ്ങനെ പൊരുതി ജയിക്കുന്നവരെ സമൂഹം അങ്ങേയറ്റം ഊഷ്മളതയോടെ സ്‌നേഹിക്കും... 
ഈയുള്ളവന്റെ ഏറ്റവും വലിയ നേട്ടം പേരോ പ്രശസ്തിയോ ഒന്നുമാണെന്ന് കരുതുന്നില്ല..അതിലൊന്നും വലിയ കാര്യവുമില്ല...
നെഞ്ചോടു ചേര്‍ത്തുവയ്ക്കാന്‍ അനേകം ഹൃദയബന്ധങ്ങള്‍ കിട്ടി എന്നുള്ളതിനെക്കാള്‍ വലുതായി മറ്റൊന്നുമില്ല...
അതൊരു പുണ്യമായി കരുതുന്നു..
ഓരോ ബന്ധങ്ങളും അത്രമേല്‍ അമൂല്യമാണെന്ന് മനസ്സിലാക്കുന്നു... 
നമ്മളെല്ലാവരും എപ്പോഴും ഒരു സ്‌നേഹവലയമാകണം...
ഞാനുമങ്ങനെയാണ്....
എന്നില്‍ സ്‌നേഹം മാത്രമേയുള്ളൂ..
അപൂര്‍വ്വം ചിലര്‍ക്കെങ്കിലും അത് അനുഭവപ്പെട്ടിട്ടില്ലെങ്കില്‍ അത് നിങ്ങളെന്റെ ഹൃദയത്തിനുള്ളിലേക്ക് എത്തിനോക്കുവാന്‍ ധൈര്യപ്പെടാത്തത് കൊണ്ട് മാത്രമാണ്.. 
എന്റെയുള്ളിലേക്ക് എത്തിനോക്കുവാന്‍ ധൈര്യപ്പെടുന്നവരുടെ ഹൃദയത്തിലേക്ക് എന്റെയും സ്‌നേഹം ഒഴുകിയെത്തിയിരിക്കും.. 
ജീവിതം വളരെ ചെറുതാണ്...
ഇനി എനിക്കും നിങ്ങള്‍ക്കും ഒക്കെ എത്ര നിമിഷങ്ങള്‍ ഉണ്ടെന്നോ എത്ര ദിവസങ്ങള്‍ ഉണ്ടെന്നോ എത്ര മാസങ്ങളോ വര്‍ഷങ്ങളോ ഉണ്ടെന്നോ ഒന്നും നമുക്കറിയില്ല...
അത് എത്ര തന്നെയായാലും കുഞ്ഞു കുഞ്ഞു തമാശകളും നല്ല നല്ല എഴുത്തുകളും പോസിറ്റീവ് ചിന്തകളും  സ്‌നേഹാന്വേഷണങ്ങളും ഒക്കെയായി നമ്മള്‍ അടിച്ചു പൊളിക്കും..ഒപ്പം
മതിലുകളില്ലാതെ അങ്ങട് സ്‌നേഹിക്കും.. 
ഒരു നിമിഷമെങ്കില്‍ ഒരു നിമിഷം
പുകയാതെ ജ്വലിക്കും...അല്ലപിന്നെ... 
ശ്വാസകോശത്തിന് ഇന്‍ഫെക്ഷന്‍ ബാധിച്ചു വേദന കൂടുതല്‍ ആയിട്ട് കഴിഞ്ഞ ഒരാഴ്ചയായി ഹോസ്പിറ്റലില്‍ അഡ്മിറ്റ് ആണ്... 
ഇന്നലെ മുതല്‍ റേഡിയേഷനും തുടങ്ങി... 
ഓരോ പരുങ്ങലിന് ശേഷവും പൂര്‍വാധികം ഭംഗിയോടെയുള്ള അതിശക്തമായ തിരിച്ചുവരവാണ് എന്റെ ചരിത്രത്തിലുള്ളത് എന്ന് നിങ്ങള്‍ക്കറിയാമല്ലോ...
ഇത്തവണയും കനലുകള്‍ ചവിട്ടിമെതിച്ചു ഞാന്‍ വരും..
ശാരീരികമായ വേദനകളും ബുദ്ധിമുട്ടുകളുമൊക്കെ ഉണ്ടെങ്കിലും മനസ്സുകൊണ്ട് ഞാന്‍ സുഖമായിരിക്കുന്നു..
സന്തോഷമായിരിക്കുന്നു...
എന്റെ പ്രിയപ്പെട്ട എല്ലാവര്‍ക്കും സുഖമാണെന്ന് വിശ്വസിക്കുന്നു.. 
ഞാനെന്നെ തന്നെ സര്‍വ്വേശ്വരന് സമര്‍പ്പിക്കുന്നു... 
എല്ലാവര്‍ക്കും നന്മയുണ്ടാകട്ടെ.. 
പ്രാര്‍ത്ഥിക്കുക ചങ്കുകളേ... 
സ്‌നേഹപൂര്‍വ്വം 
നിങ്ങളുടെ സ്വന്തം
നന്ദു മഹാദേവ ??
ഹൃദയത്തിന്റെ ലെന്‍സിലൂടെ സ്‌നേഹത്തിന്റെ ഫ്‌ലാഷടിപ്പിച്ച് ഫോട്ടം പിടിച്ചത് ന്റെ ചങ്ക് Thajudeen AJ

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ബ്യൂട്ടിപാര്‍ലര്‍ വെടിവയ്പ്പ്: ഭീഷണിയുമായി പിടികിട്ടാപ്പുള്ളി ലീന എവിടെ ഒളിച്ചാലും ട്രാക്ക് ചെയ്യും 25 കോടി രൂപ കിട്ടണം

ഐഷ സുല്‍ത്താനയ്ക്ക് മേല്‍ രാജ്യദ്രോഹക്കുറ്റം ചുമത്താനുള്ള കാരണമെന്താണ്? ഹൈക്കോടതി

ഭീഷണി പണ്ടും ഉണ്ടായതാണ്, അന്നെല്ലാം ഞാന്‍ വീട്ടില്‍ കിടന്നുറങ്ങിയിട്ടുണ്ട്;.രാധാകൃഷ്ണന് മുഖ്യമന്ത്രിയുടെ മറുപടി

മരം മുറി ; മന്ത്രിമാരെ ന്യായീകരിച്ച് സിപിഐ

എന്ത് കൊണ്ട് പോണ്‍ ഡയറക്ടറായി എറിക്ക ലസ്റ്റ് പറയുന്നു

തേനും പാലും നല്‍കി ബന്ധനത്തിലാക്കി ; നെന്‍മാറ സംഭവത്തില്‍ വനിതാ കമ്മീഷന്‍

ബംഗാള്‍ ബിജെപിയെ ഞെട്ടിച്ച് 24 എംഎല്‍എമാരുടെ നീക്കം

കടിച്ച മൂര്‍ഖന്റെ കഴുത്തിന് പിടിച്ചു ; സംഭവം കര്‍ണ്ണാടകയില്‍

സുധാകരനെ തളയ്ക്കാന്‍ ബിജെപി ബന്ധം ആരോപിച്ച് സിപിഎം

6000 പോസ്റ്റല്‍ ജീവനക്കാര്‍ക്ക് നായയുടെ കടിയേറ്റതായി യു.എസ്.പി.

സുധാകരനെതിരെ പാളയത്തില്‍ പടയൊരുങ്ങുന്നു

ഇസ്രയേല്‍ സര്‍ക്കാരിന് മുന്നില്‍ ആദ്യ അഗ്നിപരീക്ഷണം

എത്രനാൾ വീട്ടിലിരിക്കണം (അനിൽ പെണ്ണുക്കര)

കോവിഡ് മണത്തറിയാവുന്ന സെൻസർ; നോവാവാക്സ് വാക്സിൻ 90.4% ഫലപ്രദം

കേന്ദ്രമന്ത്രിസഭ പുനഃസംഘടന ഈയാഴ്ച; ജ്യോതിരാദിത്യ സിന്ധ്യ, സുശീല്‍ മോദി, സര്‍ബാനന്ദ എന്നിവര്‍ക്ക് മുന്‍ഗണന

അഫ്ഗാന്‍ ജയിലില്‍ കഴിയുന്നവരുടെ കാര്യം: സംസ്ഥാനത്തിന് പ്രത്യേകിച്ചൊന്നും ചെയ്യാനില്ല -മുഖ്യമന്ത്രി

പുറത്താക്കിയെന്നത് വ്യാജപ്രചാരണം, തനിക്കെതിരെ ഗൂഢാലോചന നടന്നുവെന്ന് സിസ്റ്റര്‍ ലൂസി കളപ്പുര

അദാനി ഗ്രൂപ്പിന് കനത്ത തിരിച്ചടി ; വിദേശ ഓഹരികള്‍ മരവിപ്പിച്ചു

നീതീഷിന്റെ പ്രതികാരം ; ഏകനായി ചിരാഗ്

ഭീഷണിയായി ഡെല്‍റ്റാ പ്ലസ് ; മരണ നിരക്കില്‍ ആശങ്ക

ലൂസി കളപ്പുര പുറത്തുതന്നെ ; തന്റെ ഭാഗം കേള്‍ക്കാതെയെന്ന് പ്രതികരണം

ജെഫ് ബെസോസിനൊപ്പം ബഹിരാകാശയാത്ര: തുക കേട്ടാല്‍ ഞെട്ടും

രാജസ്ഥാനില്‍ സച്ചിന്‍ വീണ്ടും ഇടയുന്നു

ഇസ്രയേലില്‍ ഭരണമാറ്റം; തിരിച്ചെത്തുമെന്ന് നെതന്യാഹുവിന്റെ വെല്ലുവിളി

ബഹ്‌റൈനില്‍ ഇന്ത്യക്കാര്‍ക്ക് വിസാ വിലക്ക് : ആശങ്കയില്‍ തൊഴിലന്വേഷകര്‍

മരംമുറി : ഉത്തരവില്‍ അപാകതയില്ലെന്ന് റവന്യൂ മന്ത്രി

കോവിഡിനെതിരെ ഉത്തര്‍ പ്രദേശില്‍ കൊറോണാമാതാ ക്ഷേത്രം

കോവിഡിലും ഇന്ത്യയില്‍ നേട്ടം കൊയത് ആഡംബര കാര്‍ കമ്പനി

വീട്ടിലിരുന്നോളാന്‍ സുക്കര്‍ബര്‍ഗ് ജീവനക്കാരോട്

ഇന്ത്യയില്‍ വാക്‌സിന്‍ ഇടവേള വര്‍ദ്ധിപ്പിക്കുന്നതിനെതിരെ ഫൗച്ചി

View More