Image

കേരളത്തിലേയ്ക്ക് 118 മെട്രിക് ടണ്‍ ഓക്‌സിജന്‍ നാളെ എത്തും

Published on 15 May, 2021
കേരളത്തിലേയ്ക്ക് 118 മെട്രിക് ടണ്‍ ഓക്‌സിജന്‍ നാളെ എത്തും
കേരളത്തിലേയ്ക്ക് ഓക്‌സിജനും വഹിച്ചുകൊണ്ടുള്ള ട്രെയിന്‍ ഓക്‌സിജന്‍ എക്‌സ്പ്രസ് നാളെ എത്തും . ഒഡീഷയിലെ കലിംഗ നഗര്‍ ടാറ്റാ സ്റ്റീല്‍ പ്ലാന്റില്‍ നിന്നുമാണ് ഓക്‌സിജന്‍ എത്തുന്നത്. ഇത് ഡല്‍ഹിയിലേയ്ക്കുള്ള ലോഡ് ആയിരുന്നു. അവിടെ ഓക്‌സിജന്റെ ആവശ്യം കുറഞ്ഞതിനാലാണ് ഇത് കേരളത്തിലേയ്ക്ക് അയച്ചത്. 

വാഗണില്‍ ഉറപ്പിക്കുന്ന ടാങ്കറുകളിലാണ് ഇവ നിറച്ചിരിക്കുന്നത്. ഇവ വിദേശ നിര്‍മ്മിത ടാങ്കറുകളാണ്. വല്ലാര്‍പാടം ടെര്‍മിനല്‍ സൈഡിംഗില്‍ എത്തിക്കുന്ന ഇവ ഇവിടെ നിന്നും ലോറിയില്‍ വിവിധ ജില്ലകളിലേയ്ക്ക് വിതരണം ചെയ്യും. ഇത്തരം ടാങ്കറുകള്‍ കടന്നുപോകാന്‍ ഉയരം കുറഞ്ഞ റെയില്‍വേ മേല്‍പ്പാലങ്ങള്‍ തസ്സമാകുമെന്ന് ആശങ്കയുണ്ടായിരുന്നെങ്കിലും തടസ്സങ്ങളൊന്നുമില്ലതെയാണ് ട്രെയിന്‍ കേരളത്തിലേയ്ക്ക് എത്തിക്കൊണ്ടിരിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക