Image

സര്‍ക്കാര്‍ രൂപീകരണ നടപടികള്‍ ആരംഭിച്ചു

Published on 15 May, 2021
സര്‍ക്കാര്‍ രൂപീകരണ നടപടികള്‍ ആരംഭിച്ചു
കേരളത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടിയ ഇടതുപക്ഷം സര്‍ക്കാര്‍ രൂപീകരണത്തിനായുള്ള ഔദ്യോഗിക നടപടികള്‍ ആരംഭിച്ചു. ഇതിന്റെ ആദ്യപടിയായി  സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിച്ചു കൊണ്ട് നിലവിലെ കാവല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഗവര്‍ണ്ണറെ സന്ദര്‍ശിച്ചു. 

ഭൂരിപക്ഷം തെളിയിക്കുന്ന കത്ത് പിണറായി വിജയന്‍ ഗവര്‍ണ്ണര്‍ക്ക് കൈമാറി. സിപിഎം, സിപിഐ, കേരളാ കോണ്‍ഗ്രസ് എം, കേരളാ കോണ്‍ഗ്രസ് ബി കോണ്‍ഗ്രസ് എസ്, ജനാധിപത്യ കേരളാ കോണ്‍ഗ്രസ്, ഐഎന്‍എല്‍, എന്‍സിപി, ജനതാതള്‍ എസ്, എല്‍ജെഡി, മറ്റ് ഇടത് സ്വതന്ത്രന്‍മാര്‍ എ്ന്നിവര്‍ പിണറായി വിജയനെ പിന്തുണച്ച് കത്തി നല്‍കയിട്ടുണ്ട്. 

അടുത്ത ഘട്ടമായി സര്‍ക്കാര്‍ രൂപീകരിക്കാന്‍ പിണറായി വിജയനെ ഗവര്‍ണ്ണര്‍ ഔദ്യോഗികമായി ക്ഷണിക്കും. ഇതിനുശേഷമാണ് സത്യപ്രതിജ്ഞാചടങ്ങ് നടക്കുക. നിയമസഭാ തെരഞ്ഞെടുപ്പില്‍ 140 ല്‍ 99 സീറ്റുകല്‍ നേടിയാണ് ഇടതുപക്ഷം ഭൂരിപക്ഷമുറപ്പിച്ചത്. കേരളത്തിന്റെ ചരിത്രം തിരുത്തിക്കുറിച്ചാണ് അധികാരത്തിലിരുന്ന മുന്നണിക്ക് തുടര്‍ഭരണം ലഭിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക