Image

കേന്ദ്രം നല്‍കിയ വെന്റിലേറ്ററുകള്‍ ചില സംസ്ഥാനങ്ങള്‍ ഉപയോഗിക്കുന്നില്ലെന്ന് പരാതി

Published on 15 May, 2021
കേന്ദ്രം നല്‍കിയ വെന്റിലേറ്ററുകള്‍ ചില സംസ്ഥാനങ്ങള്‍ ഉപയോഗിക്കുന്നില്ലെന്ന് പരാതി
കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നല്‍കിയ വെന്റിലേറ്ററുകള്‍ ഉപയോഗിക്കാതെ ചില സംസ്ഥാനങ്ങളില്‍ കെട്ടിക്കിടക്കുന്നതായി പ്രധാനമന്ത്രിക്ക് റിപ്പോര്‍ട്ട് ലഭിച്ചു. ഇതേ തുടര്‍ന്ന് കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നല്‍കിയ വെന്റിലേറ്ററുകളുടെ മുഴുവന്‍ കണക്കുകളും ഉടന്‍ എടുക്കണമെന്ന് പ്രധാനമന്ത്രി നിര്‍ദ്ദേശം നല്‍കി. 

കോവിഡ് വ്യാപനം സംബന്ധിച്ച വിലയിരുത്തലിനായി വിളിച്ച ഉന്നതല യോഗത്തിലാണ് ഇക്കാര്യത്തിലുള്ള അതൃപ്തി അറിയിച്ചുകൊണ്ട് ഉടന്‍തന്നെ വെന്റിലേറ്ററുകളുടെ കണക്കെടുക്കാന്‍  പ്രധാനമന്ത്രി നിര്‍ദ്ദേശം നല്‍കിയത്. ഗ്രാമീണ മേഖലകളിലേയ്ക്കും രോഗം വ്യാപിക്കുന്ന സാഹചര്യത്തില്‍ ഇവിടങ്ങളില്‍ ടെസ്റ്റുകള്‍ കൂട്ടണമെന്നും ആശുപത്രികളില്‍ ഓക്‌സിജന്‍ ഉറപ്പാക്കണമെന്നും പ്രധാനമന്ത്രി നര്‍ദ്ദേശിച്ചു. 

വെന്റിലേറ്ററുകള്‍ പ്രവര്‍ത്തിപ്പിക്കാനുള്ള പരിശീലനം ആരോഗ്യപ്രവര്‍ത്തകര്‍ക്കു നല്‍കണമെന്നും പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചു. പ്രദേശീകമായി കണ്ടയ്ന്‍മെന്റ് സോണുകള്‍ രൂപീകരിച്ച് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് നിര്‍ദ്ദേശിച്ച പ്രധാനമന്ത്രി ഇപ്പോള്‍ നടക്കുന്ന വാക്‌സനേഷന്‍ സംബന്ധിച്ച വിലയരുത്തലും നടത്തി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക