Image

സൗമ്യയുടെ മൃതദേഹം നെടുമ്പാശേരിയിലെത്തിച്ചു

Published on 15 May, 2021
സൗമ്യയുടെ മൃതദേഹം നെടുമ്പാശേരിയിലെത്തിച്ചു
ഇസ്രായേലില്‍ ഹമാസിന്റെ റോക്കറ്റാക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി നേഴ്‌സ് സൗമ്യ സന്തോഷിന്റെ മൃതദേഹം നെടുമ്പാശേരിയിലെത്തിച്ചു. വികാരനിര്‍ഭരമായ നിമിഷങ്ങളായിരുന്നു മൃതദേഹം വിമാനത്താവളത്തിനു പുറത്തേയ്ക്ക് കൊണ്ടുവന്നപ്പോള്‍ കാണാന്‍ കഴിഞ്ഞത്. സൗമ്യയുടെ ബന്ധുക്കള്‍ പൊട്ടിക്കരഞ്ഞുകൊണ്ടാണ് മൃതദേഹം ഏറ്റുവാങ്ങിയത്. 

ബന്ധുക്കള്‍ക്ക് പുറമേ ഇടുക്കി എംപി ഡീന്‍ കുര്യാക്കോസ്, പി റ്റി തോമസ് എംഎല്‍എ എന്നിവരും മൃതദേഹം ഏറ്റുവാങ്ങാന്‍ നെടുമ്പാശേരിയില്‍ എത്തിയിരുന്നു. ഏതാനും മിനിറ്റുകള്‍ മൃതദേഹം വിമാനത്താവളത്തിനു പുറത്തു വയ്ക്കുകയും നിരവധി പേര്‍ അന്തിമോപചാരമര്‍പ്പിക്കുകയും ചെയ്തു. 

തുടര്‍ന്ന് ആംബുലന്‍സില്‍ മൃതദേഹം സ്വദേശമായ ഇടുക്കി ജില്ലയിലെ കീരിത്തോട്ടിലേയ്ക്ക് കൊണ്ടുപോയി. വീട്ടിലെത്തിക്കുന്ന മൃതദേഹം നാളെ ഉച്ചതിരിഞ്ഞ് മൂന്നുമണിക്ക് കീരിത്തോട് നിത്യസഹായമാതാ പള്ളി സെമിത്തേരിയില്‍ സംസ്‌ക്കരിക്കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക