Image

രാജ്യത്തെ കോവിഡ് പ്രതിസന്ധിക്കു കാരണം സര്‍ക്കാരും ഉദ്യോഗസ്ഥരും കാണിച്ച അലംഭാവമെന്ന് മോഹന്‍ ഭാഗവത്

Published on 15 May, 2021
രാജ്യത്തെ കോവിഡ് പ്രതിസന്ധിക്കു കാരണം സര്‍ക്കാരും ഉദ്യോഗസ്ഥരും കാണിച്ച അലംഭാവമെന്ന് മോഹന്‍ ഭാഗവത്
ന്യൂഡല്‍ഹി:  കോവിഡ് പ്രതിരോധത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്. രാജ്യത്തെ നിലവിലെ കോവിഡ് പ്രതിസന്ധിക്കു കാരണം ഒന്നാം തരംഗത്തില്‍ സര്‍ക്കാരും ജനങ്ങളും ഉദ്യോഗസ്ഥരും കാണിച്ച അലംഭാവമാണെന്ന് മോഹന്‍ ഭാഗവത് പറഞ്ഞു. കോവിഡിനെ പ്രതിരോധിക്കാന്‍ യുവാക്കള്‍ക്ക് ആത്മവിശ്വാസം നല്‍കുന്നതിനായി ആര്‍എസ്എസ് സംഘടിപ്പിച്ച ‘പോസിറ്റിവിറ്റ് അണ്‍ലിമിറ്റഡ്’ എന്ന പരിപാടിയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

‘ഒന്നാം തരംഗത്തിനു ശേഷം നാമെല്ലാം അലംഭാഗം കാട്ടി. സര്‍ക്കാരും ജനങ്ങളും ഉദ്യോഗസ്ഥരും എല്ലാവരും. ഇത് വരികയാണെന്ന് നമുക്കെല്ലാം അറിയാമായിരുന്നു. ഡോക്ടര്‍മാര്‍ നമുക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നിട്ടും അത് അവഗണിച്ചു.

ഇപ്പോള്‍ പറയുന്നു ഒരു മൂന്നാം തരംഗം വരുന്നെന്ന്. അതിനെ നമ്മള്‍ ഭയക്കണോ? അതോ വൈറസിനെ പ്രതിരോധിച്ച് വിജയിക്കാനുള്ള മനോഭാവം കാണിക്കോണോ?’–  മോഹന്‍ ഭാഗവത് ചോദിച്ചു. നിലവിലെ സാഹചര്യങ്ങളില്‍നിന്ന് പാഠം ഉള്‍ക്കൊണ്ട് സര്‍ക്കാരും ജനങ്ങളും പ്രവര്‍ത്തിക്കണം. ഗുണദോഷങ്ങളെക്കുറിച്ചു തര്‍ക്കത്തിന് മുതിരാതെ രോഗത്തെ ഒന്നിച്ചുനേരിടണമെന്നും ആര്‍എസ്എസ് മേധാവി പറഞ്ഞു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക