Image

കണ്‍മുന്നില്‍ മരിച്ചുവീണത് 56 പേരാണ്'; അഭയാര്‍ഥി ബോട്ടില്‍നിന്ന് രക്ഷപ്പെട്ട പെണ്‍കുട്ടി പറയുന്നു

Published on 15 May, 2021
കണ്‍മുന്നില്‍ മരിച്ചുവീണത് 56 പേരാണ്'; അഭയാര്‍ഥി ബോട്ടില്‍നിന്ന് രക്ഷപ്പെട്ട പെണ്‍കുട്ടി പറയുന്നു


മാഡ്രിഡ്: അഭയാര്‍ഥി ബോട്ടില്‍ കടലില്‍ അകപ്പെട്ട പതിനേഴ് വയസ്സുകാരിയെ രക്ഷപ്പെടുത്തി സ്പാനിഷ് വ്യാമസേനാസംഘം. ഭക്ഷണമോ വെള്ളമോ ഇല്ലാതെ 22 ദിവസമാണ് ഐഷ എന്ന പെണ്‍കുട്ടിയും മറ്റ് രണ്ടുപേരും കടലില്‍ കുടുങ്ങിയത്. ഐവറി കോസ്റ്റില്‍ നിന്ന് യാത്ര പുറപ്പെട്ട ബോട്ടില്‍ 59 പേരാണ് ഉണ്ടായിരുന്നത്. ഇതില്‍ മൂന്ന് പേരൊഴികെ ബാക്കിയുള്ള മുഴുവന്‍ പേര്‍ക്കും കടലില്‍ ജീവന്‍ നഷ്ടമായി.  

സ്വദേശമായ ഐവറി കോസ്റ്റില്‍ നിന്ന് നവംബറിലാണ് ഐഷ യാത്ര ആരംഭിച്ചത്. ആദ്യം മൗറിത്താനയില്‍ തങ്ങിയതിനു ശേഷം ഒരു സംഘം ആളുകള്‍ക്കൊപ്പം ബോട്ടില്‍ യൂറോപ്പിലേക്ക് പുറപ്പെട്ടു.

യൂറോപ്പിലെത്തിയാല്‍ മികച്ച ഒരു ജീവിതം തനിക്കുണ്ടാവുമെന്ന് അവള്‍ സ്വപ്നം കണ്ടിരുന്നു. അതേ സ്വപ്നവുമായി ബോട്ടില്‍ കയറിപ്പുറപ്പെട്ട 56 പേരാണ് അവളുടെ കണ്ണിന് മുന്നില്‍ പിടഞ്ഞുമരിച്ചത്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക