കോവിഡ് പ്രതിരോധം: സൂചിപ്പേടി മാറ്റി വച്ച് നിക്കി ഗല്‍റാണി വാക്സിന് സ്വീകരിച്ചു
Published on 16 May, 2021
ആദ്യഘട്ടത്തില്‍ തന്നെ കോവിഡ് ബാധിച്ച താരമാണ് നിക്കി ഗല്‍റാണി. ഇക്കാര്യം തന്റെ സമൂഹമാധ്യമ അക്കൗണ്ട് വഴി താരം പങ്കു വയ്ക്കുകയും ചെയ്തിരുന്നു. ഓഗസ്റ്റില്‍തന്നെ താരത്തിന് അസുഖം ഭേദമാകുകയം ചെയ്തു.
ഇപ്പോഴിതാ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വാക്സിന് സ്വീകരിക്കുന്ന വീഡിയോ താരം സമൂഹമാധ്യമത്തില്‍ പങ്കു വച്ചിരിക്കുന്നു. സൂചി പേടിയുണ്ടെങ്കിലും താനും വീട്ടുകാരും നല്ലൊരു കാര്യം ചെയ്തതില്‍ സന്തോഷമുണ്ടെന്ന് താരം പറയുന്നു.
"" ഞാന്‍ എന്റെ ആദ്യ വാക്സിന് സ്വീകരിച്ചു. എനിക്ക് സൂചി ഭയങ്കര പേടിയായിരുന്നു. എന്നാല്‍ നല്ലൊരു കാര്യം(ഞാനും എന്റെ കുടുംബവും) ചെയ്തതില്‍ സന്തോഷമുണ്ട്. എനിക്കറിയാം, വാക്സിന് സ്വീകരിക്കേണ്ട സ്ഥലം കണ്ടെത്തുക പ്രയാസകരമാണ്. പക്ഷേ ദയവു ചെയ്ത് രജിസ്റ്റര്‍ ചെയ്യുകയും നിങ്ങളുടെ വീടിനു സമീപത്ത് എവിടെയാണ് വാക്സിന് നല്‍കുന്നതെന്ന് അന്വേഷിച്ചു കണ്ടുപിടിക്കുകയും വാകിസിന് എടുക്കുകയുംവേണം. '' എന്ന് നിക്കി കുറിച്ചു.
കോവിന്‍ വെബ്സൈറ്റിലും ആരോഗ്യസേതു ആപ്പിലും വാക്സിന് സ്വീകരിക്കാന്‍ വേണ്ടി രജിസ്റ്റര്‍ ചെയ്യാം എന്ന വിവരവും നിക്കി പോസ്റ്റില്‍ പങ്കു വച്ചിട്ടുണ്ട്. ചെന്നൈ കോര്‍പ്പറേഷനില്‍ നിന്നാണ് നിക്കി ഗല്‍റാണി കോവിഡ് വാക്സിന് സ്വീകരിച്ചത്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല