Image

ഇന്ത്യയില്‍ കോവിഡ് രോഗികള്‍ കുറയുന്നു; മരണം കുതിക്കുന്നു; ഞായറാഴ്ച 4000 കടന്നു; യു.എസില്‍ ആകെ മരണം 6 ലക്ഷം പിന്നിട്ടു

Published on 16 May, 2021
ഇന്ത്യയില്‍ കോവിഡ് രോഗികള്‍ കുറയുന്നു; മരണം കുതിക്കുന്നു; ഞായറാഴ്ച 4000 കടന്നു; യു.എസില്‍ ആകെ മരണം 6 ലക്ഷം പിന്നിട്ടു

ന്യുഡല്‍ഹി: ഇന്ത്യയില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ ക്രമാനുഗതമായി കുറവ് വരുന്നുണ്ടെങ്കിലും പ്രതിദിന മരണസംഖ്യ കുതിക്കുന്നു. ഞായറാഴ്ച 281,860 പേര്‍ രോഗബാധിതരായപ്പോള്‍ 4,092 പേര്‍ മരണമടഞ്ഞു. ആകെ രോഗികള്‍ 24,964,925 പേരും ചികിത്സയിലുള്ളവര്‍ 3,522,905 പേരുമാണ്. 21,167,609 പേര്‍ രോഗമുക്തരായപ്പോള്‍ 274,411 പേര്‍ മരണമടഞ്ഞു.

അമേരിക്കയില്‍ 33,707,165 പേര്‍ ഇതുവരെ രോഗികളായപ്പോള്‍ 600,081 പേര്‍ മരണമടഞ്ഞു. ബ്രസീലില്‍ 15,590,613 രോഗികളുണ്ട് 434,852 പേര്‍ മരിച്ചു. ഫ്രാന്‍സില്‍ 5,877,787 പേര്‍ക്ക് േകാവിഡ് ബാധിച്ചു. 107,616 പേര്‍ മരിച്ചു. തുര്‍ക്കിയില്‍ 5,117,374 പേരിലേക്ക് കോവിഡ് എത്തി. 44,760 പേര്‍ മരിച്ചു.

ലോകത്താകെ 163,606,833 പേര്‍ക്ക് കോവിഡ് ബാധിച്ചു. 3,390,611 പേര്‍ മരിച്ചു. 142,047,383 പേര്‍ക്ക് രോഗമുക്തിയായി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക