Image

കാനറ ബാങ്കിലെ കോടികളുടെ തട്ടിപ്പ്: ഒളിവിലായിരുന്ന കാഷ്യര്‍ പിടിയില്‍

Published on 17 May, 2021
കാനറ ബാങ്കിലെ കോടികളുടെ തട്ടിപ്പ്: ഒളിവിലായിരുന്ന കാഷ്യര്‍ പിടിയില്‍
ബെംഗളൂരു: പത്തനംതിട്ട കാനറ ബാങ്ക് ശാഖയില്‍നിന്ന് പണം തട്ടിയെടുത്ത കേസില്‍ കാഷ്യര്‍ പിടിയില്‍. കൊല്ലം ആവണീശ്വരം സ്വദേശി വിജീഷ് വര്‍ഗീസാണ് ബെംഗളൂരുവില്‍നിന്ന് അറസ്റ്റിലായത്. അക്കൗണ്ടില്‍ തിരിമറി നടത്തി 8 കോടി 13 ലക്ഷം രൂപയാണ് ഇയാള്‍ അപഹരിച്ചത്.

14 മാസം കൊണ്ട് 191 ഇടപാടുകളിലായാണ് തട്ടിപ്പു നടത്തിയത്. നിരവധി നിക്ഷേപകരുടേതായി 8,13,64,539 രൂപയാണ് കൈക്കലാക്കിയത്. സ്ഥിരം നിക്ഷേപങ്ങളില്‍ നിന്നോ, കാലാവധി പിന്നിട്ടിട്ടും പിന്‍വലിക്കാതിരുന്ന അക്കൗണ്ടുകളിലെ പണവും ആണ് നഷ്ടപ്പെട്ടത്. 10 ലക്ഷം രൂപ നിക്ഷേപിച്ചിരുന്ന ഒരു അക്കൗണ്ട്, ഉടമ അറിയാതെ ക്ലോസ് ചെയ്തുവെന്ന പരാതിയില്‍ ഫെബ്രുവരി 11നാണ് ബാങ്ക് അധികൃതര്‍ പരിശോധന തുടങ്ങിയത്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക