Image

എന്‍സിപിയില്‍ നിന്നും ആര് ?

ജോബിന്‍സ് തോമസ് Published on 17 May, 2021
എന്‍സിപിയില്‍ നിന്നും ആര് ?
രണ്ടാം പിണറായി സര്‍ക്കാരില്‍ എന്‍സിപിയില്‍  നിന്നും ആര് എന്ന ചോദ്യം ഇപ്പോഴും ബാക്കിയാണ്. ഇവര്‍ക്ക് ഒരു മന്ത്രി സ്ഥാനമാണ് ലഭിച്ചിരിക്കുന്നത്. ബാക്കി ചെറുകക്ഷികളുടെയെല്ലാം കാര്യത്തില്‍ ഒദ്യോഗിക  പ്രഖ്യാപനമായില്ലെങ്കിലും മന്ത്രിമാര്‍ ആരെന്ന കാര്യത്തില്‍ ഇതിനകം ധാരണായി കഴിഞ്ഞു എന്നാല്‍ എന്‍സിപിയില്‍ രണ്ട് എംഎല്‍എമാരും തമ്മിലുള്ള വടംവലി തുടരുകയാണ്. 

മുന്‍ മന്ത്രി എ.കെ ശശീന്ദ്രനും കുട്ടനാട് എംഎല്‍എ തോമസ് കെ തോമസും തമ്മിലാണ് മത്സരം. തോമസ് കെ തോമസ് മുന്‍ മന്ത്രി തോമസ് ചാണ്ടിയുടെ അനിയനാണ് . തോമസ് ചാണ്ടിയുടെ സീനിയോരിറ്റിയില്‍ പരിഗണിക്കണമെന്നാണ് ഇദ്ദേഹത്തിന്റെ ആവശ്യം. എന്നാല്‍ അത് നടക്കില്ലെന്നും താനാണ് സീനിയറെന്നുമാണ് ശശീന്ദ്രന്റെ വാദം. 

ഇപ്പോള്‍ പുറത്തു വരുന്ന വാര്‍ത്തകളനുസരിച്ച് തോമസ് കെ തോമസിനാണ് സാധ്യത കൂടുതല്‍. സംസ്ഥാന പ്രസിഡന്റ് ടിപി പീതാംബരന്റെ പിന്തുണയാണ് തോമസിന് മുന്‍തൂക്കം നല്‍കുന്നത്. മന്ത്രിയെ നിശ്ചയിക്കാനുള്ള പാര്‍ട്ടി നേതൃയോഗം നാളെ തിരുവനന്തപുരത്ത് ചേരും. യോഗത്തില്‍ ഇരുവര്‍ക്കും തുല്യപിന്തുണയാണുള്ളത് ഇതിനാല്‍ തന്നെ സംസ്ഥാന പ്രസിഡന്റും എംഎല്‍എമാരും ചേര്‍ന്ന് മന്ത്രിയെ തീരുമാനിക്കാനുള്ള നിര്‍ദ്ദേശം കേന്ദ്രം മുന്നോട്ട് വയ്ക്കാനാണ് സാധ്യത അങ്ങനെ വന്നാല്‍ സംസ്ഥാന പ്രസിഡന്റിന്റെ നലപാടായിരിക്കും നിര്‍ണ്ണായകമാവുക.

രണ്ടും പേരും രണ്ടര വര്‍ഷം വീതം മന്ത്രിമാരാകട്ടെ എന്നൊരു തീരുമാനത്തിനും സാധ്യതയുണ്ട് . ഇങ്ങനെ വന്നാലും ആദ്യ ടേമിനു വേണ്ടി ഇരുകൂട്ടരും അവകാശവാദമുയര്‍ത്തും ഇവടെയും സംസ്ഥാന പ്രസിഡന്റിന്റെ നിലപാടിലൂടെ തോമസ് കെ തോമസിനാണ് സാധ്യത. 

സംസ്ഥാന പ്രസിഡന്റ് ടിപി പീതാംബരനെ വിമര്‍ശിച്ച സംസ്ഥാന സെക്രട്ടറി റസാഖ് മൗലവിയെ തല്‍സ്ഥാനത്തു നിന്നും നീക്കിയിട്ടുണ്ട് . മാത്രമല്ല എറണാകുളം ജില്ലാ പ്രസിഡന്റ് ടിപി അബ്ദുള്‍ അസീസിനെതിരെ നോട്ടിസും അയച്ചിട്ടുണ്ട് ഇവര്‍ രണ്ടുപേരും ശശീന്ദ്രന്‍ അനുകൂലികളാണ്. മന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള ഭിന്നത പാര്‍ട്ടിയെ രണ്ടു ചേരിയിലാക്കി എന്നാണ് ഈ ഭിന്നതകള്‍ മറ നീക്കി പുറത്തു വരുമ്പോള്‍ മനസ്സിലാക്കാന്‍ സാധിക്കുന്നത്. 


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക