Image

കോവിഡ് ബാധിച്ച്‌ മരിച്ചയാളുടെ മൃതദേഹം മാലിന്യ വണ്ടിയില്‍; ദൃശ്യങ്ങള്‍ പുറത്ത്

Published on 17 May, 2021
കോവിഡ് ബാധിച്ച്‌ മരിച്ചയാളുടെ മൃതദേഹം മാലിന്യ വണ്ടിയില്‍; ദൃശ്യങ്ങള്‍ പുറത്ത്
പാറ്റ്ന: കോവിഡ് ബാധിച്ച്‌ മരിച്ചയാളുടെ മൃതദേഹം മാലിന്യ വണ്ടിയില്‍ കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. സംഭവം ബീഹാറില്‍. ഇന്നലെയാണ് നളന്ദയിലെ ആശുപത്രിയില്‍ നിന്ന് മൃതദേഹം ശ്മശാനത്തിലേക്ക് കൊണ്ട് പോകാന്‍ നഗരസഭയുടെ മാലിന്യം ശേഖരിക്കുന്ന ഉന്തു വണ്ടി ഉപയോഗിച്ചത്.

എന്നാല്‍ സംഭവം വാര്‍ത്തയായതോടെ അന്വേഷണം നടത്തുമെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. ആശുപത്രിക്ക് ഇരുന്നൂറിലധികം വണ്ടികളുണ്ട്. എന്നിട്ടും എന്തിനാണ് മാലിന്യം ശേഖരിക്കുന്ന വണ്ടിയില്‍ കൊണ്ടുപോയതെന്ന് അന്വേഷിക്കുമെന്ന് ആശുപത്രിയിലെ സിവില്‍ സര്‍ജന്‍ ഡോ സുനില്‍ കുമാര്‍ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക