Image

എല്‍ ഡി എഫ് വിജയം കേക്ക് മുറിച്ച്‌ ആഘോഷിക്കുന്ന ചിത്രം പങ്കിട്ട് കാനം ; ഫോട്ടോയ്‌ക്കെതിരെ കമന്റുകളുടെ പ്രവാഹം

Published on 17 May, 2021
എല്‍ ഡി എഫ് വിജയം കേക്ക് മുറിച്ച്‌ ആഘോഷിക്കുന്ന ചിത്രം പങ്കിട്ട് കാനം ; ഫോട്ടോയ്‌ക്കെതിരെ കമന്റുകളുടെ പ്രവാഹം
തിരുവനന്തപുരം: തുടര്‍ ഭരണം ലഭിച്ച ശേഷം ആദ്യമായി ചേര്‍ന്ന ഇടതുമുന്നണി യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കേക്ക്​ മുറിക്കുന്ന ചിത്രം ഫേസ്​ബുക്കില്‍ പങ്കുവെച്ച്‌​ സി.പി.ഐ സംസ്​ഥാന സെക്രട്ടറി കാനം ​രാജേന്ദ്രന്‍. വിവിധ ഘടകകക്ഷി നേതാക്കളായ ഇരുപതോളം പേരുടെ സാന്നിധ്യത്തിലാണ്​  തിങ്കളാഴ്ച എ.കെ.ജി സെന്‍ററില്‍  വിജയാഘോഷം നടന്നത്​.

രണ്ടാം എല്‍.ഡി.എഫ്​ സര്‍ക്കാറില്‍ ഘടകകക്ഷികള്‍ക്ക്​ മന്ത്രിസ്​ഥാനം വീതംവെക്കുന്നത്​ സംബന്ധിച്ച അന്തിമചര്‍ച്ചക്കായാണ്​ യോഗം ചേര്‍ന്നത്​. എന്നാല്‍, ട്രിപ്പ്​ള്‍ ലോക്​ഡൗണ്‍ നിലനില്‍ക്കുന്ന തലസ്​ഥാന നഗരിയില്‍ സാമൂഹിക അകലം പാലിക്കാതെ മുഖ്യമന്ത്രി അടക്കമുള്ള നേതാക്കള്‍ ഒരുമിച്ചുകൂടിയതിനെതിരെ ചിലര്‍ രൂക്ഷവിമര്‍ശനവുമായെത്തി. മാതൃകയാകേണ്ട നേതാക്കള്‍ ഇങ്ങനെ ചെയ്യുന്നതിലെ ശരികേടാണ്​ മിക്കവരും ചൂണ്ടിക്കാട്ടിയത്​.

 ചില കമന്‍റുകളില്‍നിന്ന്​:

രാവിലെ ആള്‍ക്കൂട്ട കേക്ക് മുറിയും വൈകീട്ട് കോറോണ സാരോപദേശവും !
കൃത്യമായ സാമൂഹികാകലം പാലിച്ചതിന് അഭിനന്ദനങ്ങള്‍.....☺☺☺
മാതൃകപരമായ ഈ ചുവട് വെപ്പ് ഗംഭീരമായിട്ടുണ്ട്
ഒറ്റയ്ക്ക് ഭക്ഷണം കഴിക്കണം ഒറ്റയ്ക്ക് ഉറങ്ങണം വീട്ടില്‍ ഒരു മീററര്‍ വിടുനില്‍ക്കണം ഇത് എല്ലാം ആര്‍ക്ക് വേണ്ടിയാണ് 6 മണിക്ക് തള്ളിയത്
ട്രിപ്പിള്‍ ലോക്ക്ഡൗണ്‍....
എല്ലാ കോവിഡ് മാനദന്ധങ്ങളും പാലിച്ചു കൊണ്ട് തന്നെയാണ് എന്നുള്ളതാണ് ഒരു സമാധാനം..
വോട്ട് ചെയ്ത ജനത്തെ ലോക്കാക്കി സാമൂഹിക അകലം പോലുമില്ലാതെ കാട്ടിക്കൂട്ടുന്ന ഈ ചെയ്തി ഇടതു പക്ഷത്തെ പ്പോലെയുള്ള ഒരു പാര്‍ട്ടിയില്‍ നിന്ന് പ്രതീക്ഷിച്ചതല്ല.
പാഠം -1 സാമൂഹിക അകലം പാലിക്കല്‍ അഥവാ സോഷ്യല്‍ ഡിസ്റ്റന്‍സിങ് ! #BreakTheChain
ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ ഉള്ള പ്രദേശത്ത് ആള്‍ക്കൂട്ടം ഉണ്ടായത് പോലീസ് ഏമാന്‍മാരൊന്നും കണ്ടില്ലേ കാലത്ത് ഡ്രോണ്‍ ക്യാമറയും പിടിച്ചു നടന്നിരുന്ന ചിലരെ ശ്രദ്ദയില്‍ പെട്ടിരുന്നു
സാധരണക്കാരന് ട്രിപ്പിള്‍ ലോക്ഡൗണ്‍, പ്രോട്ടോക്കോളും നിങ്ങള്‍ക്ക് കൂട്ടം കൂടി കേക്ക് മുറിച്ച്‌ ആഘോഷം.... കഷ്ടം
കാര്‍ന്നോര്‍ക്ക് അടുപ്പിലും ആവാം
No social distancing , no double mask ... With all due respect to the party , i have to say this is ridiculous ...
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക