Image

കടലിനും കോവിഡിനും നടുവിൽ സെന്റ് ജോർജ്, വ്യാളി വധത്തിനു ട്രിപ്പിൾ ലോക് (കുര്യൻ പാമ്പാടി)

Published on 17 May, 2021
കടലിനും കോവിഡിനും നടുവിൽ സെന്റ് ജോർജ്,  വ്യാളി വധത്തിനു ട്രിപ്പിൾ ലോക് (കുര്യൻ പാമ്പാടി)
പതിവുപോലുള്ള പേമാരിക്കും കടൽക്ഷോഭത്തിനും  പതിവില്ലാത്ത  കോവിഡിനും നടുവിൽ വിറങ്ങലിച്ച് നിൽക്കുന്ന കേരളത്തിൽ ആദ്യമായി പുതിയൊരു തുടർ ഗവർമെന്റ് വ്യാഴാഴ്ച അധികാരം ഏ ൽക്കുകയാണ്. മഹാമാരിയുടെ ആദ്യ തരംഗത്തെ ചെറുത്തു തോല്പിച്ചവർ തന്നെ പുതിയ ടീമിൽ ഉണ്ടെന്നതാണ് ആശ്വാസം. പോരാട്ടം ശക്തമാക്കി--ട്രിപ്പിൾ ലോക് ഡൗണുമായി.   

കടലാക്രമണം പടിഞ്ഞാറൻ തീരത്തെ വീടുകൾ കടപുഴകി വീഴ്ത്തുമ്പോൾ കുട്ടനാട്ടിലെ കൊയ്തിറങ്ങിയ മാണിക്യ മംഗലം പാടശേഖരം മടവീണു കണ്ണീർ കയമായി മാറി. പക്ഷെ തൊട്ടു ചേർന്ന 1347 ഏക്കർ വരുന്ന രാജാരാമപുരം പാടശേഖരത്തിലെ അഞ്ഞൂറിലേറെ കർഷകർ മഴ മാറി മാനം തെളിയുമ്പോൾ അടുത്ത കൃഷിക്കുള്ള വട്ടംകൂട്ടിലാണ്.

തകഴിശിവശങ്കരപ്പിള്ളക്ക് ജ്ഞാനപീഠം വാങ്ങിക്കൊടുത്ത 'കയറി'ന്റെ നാടാണ് കുട്ടനാട്. ആയിരം കഥാപാത്രങ്ങൾ നിറഞ്ഞ  ആ ഇതിഹാസ കഥയുടെ നാഡീ കേന്ദ്രമാണ് തകഴി എന്ന കൊച്ചു ഗ്രാമം.  അഞ്ചു കിമീ അടൂത്ത്  പമ്പയുടെ ഓരത്ത്  ഗീവർഗീസ് ശ്ലീഹായുടെ  പേരിലുള്ള എടത്വാ സെന്റ് ജോർജ്  പള്ളി.

സെന്റ് ജോർജ് എന്ന ഗീവർഗീസ് പുണ്യവാളൻ കുതിരപ്പുറത്ത് പാഞ്ഞെത്തി ഭീകരനായ വ്യാളിയെ കുന്തം എറിഞ്ഞു കൊന്നു നാടിനെ രക്ഷിച്ചു എന്നാണ് വിശ്വാസം. ദുഷ്ടനായ  കംസനെ  വധിച്ച  കൃഷ്ണനെപ്പോലെ. വെറുതെയല്ല സെന്റ് ജോർജ് ഈ കൊറോണക്കാലത്തും  ബ്രിട്ടന്റെ പേട്രൺ സെയിന്റ് ആയി തുടരുന്നത്. അരുവിത്തുറയിലും പുതുപ്പള്ളിയിലും മറ്റനേകം കേന്ദ്രങ്ങളിലും  സെന്റ്  ജോർജ് പള്ളികളുണ്ട്.

ഗീവർഗീസ് സഹദായുടെ  അത്ഭുത സിദ്ധിയിൽ ആത്മവിശ്വാസം നിറഞ്ഞാണു  എടത്വാ പഞ്ചായത്തു പ്രസിഡണ്ടും പള്ളി വക സെന്റ് അലോഷ്യസ് കോളജിലെ മുൻ പ്രഫസറുമായ സൂസൻ എന്ന മറിയാമ്മ ജോർജ് എല്ലാദിവസവും യുധ്ധത്തിനിറങ്ങുന്നത്. കോളജിന്റെ മാത്യു കാവുകാട്ട് ഹാളിൽ അറുപതു  കിടക്കകൾ  നിരത്തിയ കോവിഡ് ഫ്രണ്ട്ലൈൻ ട്രീറ്റ്മെന്റ് സെന്ററിൽ ഇതിനകം 16 രോഗികളെ അഡ്മിറ്റ് ചെയ്‌തിട്ടിട്ടുണ്ട്. വീടുകളിൽ കഴിയുന്ന രോഗികൾ ഇരുനൂറോളം.

അവരെ നോക്കാൻ  മെഡിക്കൽ ഓഫീസർ സിനി സി ജോസഫ് നേതൃത്വം നൽകുന്ന സംഘം രാപകൽ അദ്ധ്വാനിക്കുന്നു. മാത്യു ചൂരവടി വികാരിയായ സെന്റ് ജോർജ് പള്ളിയുടെ ഹാളിൽ തുറന്ന കമ്മ്യൂണിറ്റി കിച്ചണിൽ നിന്നാണ് എല്ലാ കോവിഡ് രോഗികൾക്കു ഭക്ഷണം.

കഴിഞ്ഞ വർഷം കോവിഡിന്റെ ഒന്നാം വരവിൽ 190 പേർക്ക് 48 ദിവസം ഭക്ഷണം  വിതരണം ചെയ്ത ഡിവൈഎഫ്ഐ നേതാവും ഒമ്പതാം വാർഡ് മെമ്പറുമായ ബിജു മുളപ്പൻചേരി  ഇത്തവണയും  മുൻ പന്തിയിൽ നിൽക്കുന്നു. പഞ്ചായതു ഭരിക്കുന്നത് യുഡിഎഫ് ആണെങ്കിലും രോഗത്തോട് പോരാടുന്നതിൽ യുഡിഎഫും   എൽഡിഎഫും ഒന്നിച്ചാണ്.

കേരളത്തിൽ ആകെയുള്ള 941 പഞ്ചായത്തുകളിലും കോവിഡിനെ നേരിടാനുള്ള ഡിസിസി എന്ന ഡോമിസൈലിയറി കെയർ  സെന്ററുകൾ പ്രവർത്തിക്കുന്നുണ്ടെന്നു ഡോ. സിനി അറിയിച്ചു. അതിനേക്കാൾ ഒരു ഗ്രേഡ് കൂടിയതാണ്  എടത്വായിലെ സിഎഫ് ടിസി എന്ന കോവിഡ് ഫ്രണ്ട്ലൈൻ ട്രീറ്റ്മെന്റ് സെന്റർ. പഞ്ചായത്തിലെ 25,000 വരുന്ന ജനങ്ങളെ സേവിക്കാൻ അഞ്ചു ഡോക്ടർമാർ ഉൾപ്പെടെ അമ്പതു പേർ സീമയുടെ ടീമിൽ ഉണ്ട്.

കോട്ടയം മെഡിക്കൽ കോളേജിലെ 1990 ബാച്ചിൽ പെട്ട സീന ഇടുക്കിയിൽഅറക്കുളം സ്വദേശിനിയാണ്. ഓർത്തോ സർജൻ ബിജു കുറ്റിക്കലിന്റെ  ഭാര്യയായി കുട്ടനാട്ടിലെ കണ്ടങ്കരിയിൽ എത്തി. സിനിയുടെ കൂടെ അജികുമാർ, സജീവ്, അഭിലാഷ്, ഗ്ലിറ്റി, ശാലിന എന്നീ ഡോക്ടർമാർ സേവനം ചെയ്യുന്നു.  

എടത്വാ കമ്മ്യൂണിറ്റി ഹെൽത് സെന്ററിൽ  ഉഷാ ദേവിയും സൈനബയുമുണ്ട്  നഴ്സിങ് ഓഫീസർമാരായി. കൂടെ സൂസൻ, ഇന്ദു, കുഞ്ഞുമോൾ, ലിസമ്മ, രാധിക, മറിയാമ്മ, ഷേർളി എന്നിവരും.   ഹെൽത്ത് ഇൻസ്‌പെക്ടർ ആയി. അനിൽ കുമാർ.  ജൂനിയർ ഹെൽത് ഇൻസ്പെക്ടർമാർ മൂന്ന് പേരുണ്ട്-- ശ്രീജിത്ത്, പ്രസാദ്, ശ്രീകല

വിദ്യാര്തഥികൾ 1200, സ്റ്റാഫ് 95  ഉള്ള  സെന്റ് അലോഷ്യസ് കോളേജിന്റെ പ്രിൻസിപ്പൽ ഫിസിക്സ് പ്രഫസർ ജോച്ചൻ ജോസഫ് ചങ്ങംകരി എന്ന നാലാം വാർഡു കാരൻ. പേമാരി മൂലം വീടിനു പുറത്തിറങ്ങാനാവാത്ത സ്ഥിതി. എന്നിട്ടും കുടുംബമായികൃഷി ചെയ്യുന്ന അറുപത്തേക്കറിൽ സ്വന്തമായുള്ള കിളിയൻവേലി പാടശേഖരത്തിനും മുമ്പിൽ നിന്നുള്ള ചിത്രങ്ങൾ അയച്ചു തന്നു. പെയ്‌തുവെള്ളം കൊണ്ട് കായൽ പോലെയായി പാടം.   

അഞ്ചു കിമീ, അകലെ തകഴിയുടെ സ്‌മൃതി സ്മാരകത്തിൽ പോയി ആദരാഞ്ജലികൾ അർപ്പിക്കുന്ന ഒരു ചിത്രം അയക്കാമെന്നു സമ്മതിച്ചതാണ്. പക്ഷെ പമ്പക്കു കുറുകെയുള്ള എടത്വപാലത്തിനു അപ്പുറത്തേക്കു പോകാനാവില്ല.  കാരണം ഒന്ന് വഴിയിൽ വെള്ളം കയറി. രണ്ടു പോലീസ് വഴി തടഞ്ഞിരിക്കുന്നു.

ചമ്പക്കുളം ബസലിക്കക്കടുത്ത് ജനിച്ച എടത്വാ പള്ളി വികാരിയും കോളജ് മാനേജരുമായ . മാത്യു ചൂരവടി (ചൂരാവാടി ലോപിച്ച് ചൂരവടി ആയതിൽ അച്ചനു ഖേദം ഉണ്ട്), 2010ൽ ഇരുനൂറു വർഷം പൂർത്തിയാക്കിയ പള്ളിയിൽ എത്തിയിട്ട് രണ്ടു വർഷം ആയി.

ചങ്ങനാശ്ശേരി അതിരൂപതയിലെ ഏറ്റവും വലിയ പള്ളികളിൽ ഒന്നാണ് എടത്വാ സെന്റ് ജോർജ്. തീത്ഥാടന കേന്ദ്രവും ആണ്. കീഴിൽ ചങ്ങംകരി, മരിയാപുരം, കോയിൽമുക്ക്, പാണ്ടങ്കരി എന്നിവിടങ്ങളിൽ കുരിശു പള്ളികളുണ്ട്. 2500 കുടുംബങ്ങൾ, പതിനായിരം അംഗങ്ങൾ. ഭൂരിഭാഗവും നെൽകൃഷിക്കാർ. സ്‌കൂളുകൾ, കോളേജ്, വാണിജ്യ കെട്ടിടങ്ങൾ അടങ്ങുന്ന നൂറേക്കറോളം സ്ഥലവും ഉണ്ട്.  

ആലപ്പുഴ, കോട്ടയം, പത്തനംതിട്ടജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന കുട്ടനാട്,  പമ്പ, മണിമല, അച്ചൻകോവിൽ ആറുകളുടെ സംഗമസ്ഥാനം ആണ്. കേരളത്തിന്റെ നെല്ലറ, ജലോത്സവങ്ങളുടെ നാട്,. ആയിരക്കണക്കിന് വഞ്ചിവീടുകൾ അണിനിരന്ന കേരളത്തിലെ ഏറ്റവും വലിയ വിനോദ സഞ്ചാര കേന്ദ്രം.

അറുപത്തിനാല് കരികൾ ചേർന്നന്താണ് കുട്ടനാട് എന്ന് പ്രഖ്യാതം. കൈനകരി,  രാമങ്കരി, മിത്രക്കരി, മണിയങ്കരി , മാമ്പുഴക്കരി, ചേന്നംങ്കരി എന്നിങ്ങനെ.  എഴുത്തുകാരനും ശാസ്ത്രജനുമായ ഐസി ചാക്കോ,
 തകഴി, സർദാർ കെ എം പണിക്കർ, എംഎസ സ്വാമിനാഥൻ, ഗുരുഗോപിനാഥ്, തൊമ്മൻ ജോസഫ് മുരിക്കൻ തുടങ്ങി കാവാലം ചുണ്ടൻ വരെ നവരത്നങ്ങളുടെ നാട്.  

എല്ലാകൊല്ലവും പ്രളയത്തിലാഴുന്ന ലോകത്തിലെ ഏറ്റവും താഴ്ന്ന  ഒരദേശങ്ങളിൽ ഒന്നാണ് കുട്ടനാട്. അവിടത്തെ കായൽ നിലങ്ങൾക്കു സമുദ്രനിരപ്പിൽ നിന്ന് മൂന്നടി മുതൽ പത്തടി വരെ താഴ്ചയുണ്ട്. എന്നിട്ടും വെള്ളം വറ്റിച്ച് നെൽകൃഷി ചെയ്യുന്ന ലോകത്തിലെ അപൂർവ ദേശങ്ങളിൽ ഒന്നാണ് എന്ന് എഫ്എഒ എന്ന ലോക ഭക്ഷ്,കൃഷി വകുപ്പ് അംഗീകരിച്ച സ്ഥലം.

കുട്ടനാട് പാടശേഖരങ്ങളിൽ മികവ് പുലർത്തുന്ന ഒന്നാണ് രാജാരാമങ്കരി. അഞ്ഞൂറോളം കർഷകരെ അണിനിരത്തി കൃഷി ചയ്യുന്ന 1400 ഏക്കർ. കായൽ നിലം. വെള്ളം കയറ്റുന്നതിനും വറ്റിക്കുന്നതിനുമായി പത്തു മോട്ടോർ  തറകളുണ്ട്. കൊയ്തു കഴിഞ്ഞു വെള്ളം കയറ്റി ഇട്ടിരിക്കുകയാണ് ഇപ്പോൾ . തികച്ചും കായൽ പോലെ. കൈകൊണ്ടാണ് വിത. മെഷീൻ കൊണ്ട് കൊയ്ത്ത്. വരമ്പ് കുത്താനും കള പറിക്കാനും പണി ക്കാരെ വേണം. . ആണിന് കൂലി 1000, പെണ്ണിന് 500.

" എല്ലാം അനുകൂലമായി വന്നാൽ കുട്ടനാട്ടിൽ നെൽകൃഷി ആദായകരമാണ്, " സമിതി സെക്രട്ടറി ചാക്കോച്ചൻ ഇടയാടി എന്ന പ്രഫ എ ജെ  ചാക്കോ പറയുന്നു.  ഒരേക്കർ കൃഷി ചെയ്യാൻ വിത്ത്, വളം, മരുന്നു,  പണിക്കൂലി എല്ലാം കൂട്ടിയാൽ 20-25,000 രൂപ വരും. കുറഞ്ഞത്‌ 30  ക്വിന്റൽ  കിട്ടും. ക്വിന്റൽ ഒന്നിന് 2750 രൂപ വില. "

ഇടയാടി കുടുംബത്തിനു  ഒരുകാലത്ത് ഇരുനൂറു ഏക്കർ വരെ കൃഷിയുണ്ടായിരുന്നു. ഇന്നു  മൂന്ന് സഹോദരന്മാർക്കു മൊത്തത്തിൽ 33  ഏക്കർ ഉണ്ട്. പുറമെ ചാക്കോച്ചൻ മാവേലിക്കരയിൽ നൂറേക്കറോളം ഏക്കർ  പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്നു. മങ്കൊമ്പിലെ വീടിനോടു ചേർന്ന് നെൽപ്പുര എന്നൊരു റിസോർട്ടു ഉണ്ട്. ലണ്ടനിലെ ടൈംസ് പത്രവും ഗാര്ഡിയനും മികച്ചതെന്നു വിശേഷിപ്പിച്ചത് .

എംജി യൂണിവേഴ്‌സിറ്റിയുടെ കീഴിലുള്ള സ്‌കൂൾ ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ ഫാര്മസ്യുട്ടിക്കൽ സയൻസ് പ്രൊഫസർ ആയിരുന്നു ചാക്കോച്ചൻ. റിട്ടയർ ചെയ്തിട്ടും ഡോക്ടറൽ ഗവേഷണത്തിലാണ്. ഭാര്യ സാലിമ്മ പുളിങ്കുന്ന് സെന്റ് ജോസഫ്‌സ് ഹയർ സെക്കൻഡറിയിൽ കെമിസ്ട്രി അദ്ധ്യാപിക.

കോവിഡ് മൂലം ടൂറിസം വലിയ മാന്ദ്യത്തിൽ ആണ്. വഞ്ചിവീടുകൾ കെട്ടിക്കിടക്കുന്നു. പക്ഷെ ഏതിനെയും അതിജീവിക്കാൻ കരുത്തുള്ളവരാണ് കുട്ടനാട്ടിലെ കൃഷിക്കാർ. കൃഷിയിൽ താല്പര്യം ഉള്ള പുതിയൊരു തലമുറ വരുന്നുണ്ടെന്നതാണ് ആശാവഹമായ കാര്യം.

ഉദാഹരണത്തിന് സമിതിയുടെ ജോയിന്റ് സെക്രട്ടറി ജോബി ആന്റണിയുടെ  കഥ നോക്കുക. 37 വയസ്സിനുള്ളിൽ സ്വന്തമായി 22 ഏക്കർ ഉണ്ടാക്കി  കൃഷിചെയ്യുന്നു. ഇരുനൂറു തെങ്ങുണ്ട്. മത്സ്യകൃഷി ഉണ്ട്, പച്ചക്കറി ഉണ്ട് താറാവിനെയും കോഴിയേയും വളർത്തുന്നു.

"കൃഷി എനിക്കൊരു ഭ്രാന്താണ്," പതിമൂന്നു  വർഷം സൗദിയിൽ ജിദ്ദയിൽ നിന്ന് 1200  കി അകലെ ഇറാക്ക് അതിർത്തയിൽ അരാർ എന്ന ചെറിയ പട്ടണത്തിൽ മൊബൈൽ ഷോപ്  നടത്തി മടങ്ങി വന്ന ജോബി പറയുന്നു. അങ്ങിനെയാണ് പാടശേഖരം വാങ്ങി കൃഷി തുടങ്ങിയത്.

നാട്ടിൽ പുത്തൻകളം റോസ് കേബിൾ കമ്മ്യൂണിക്കേഷൻ എന്ന പേരിൽ ടിവി സ്ഥാപനവും നടത്തിയിരുന്നു. സൗദിയിൽ ഉണ്ടായിരുന്ന ജേഷ്ടൻ ജോസ് ആന്റണിയാണ് അതിപ്പോൾ നടത്തുന്നത്. തട്ടാശേരി-വെളിയനാട് പ്രദേശത്ത് 800  കണക്ഷൻ ഉണ്ട്. ബിഎസ്എൻഎലുമായി യോജിച്ച് ഇന്റര്നെറ് കണക്ഷനും നൽകുന്നു.

രാജഭരണകാലത്ത് ഭക്ഷ്യക്ഷാമം നേരിടാനാണ് കായൽ നികത്തി കൃഷി തുടങ്ങിയത്. അങ്ങിനെ  നികത്തിയ കായൽ നിലങ്ങൾക്കു ചിത്തിര, മാർത്താണ്ഡം, റാണി തുടങ്ങിയ പേരുകൾ വന്നു.

കാവാലത്തിനു വടക്കും കൈനടിക്കു പടിഞ്ഞാറുമായി കിടക്കുന്ന നിലത്തിനു അന്നത്തെ തിരുവിതാംകൂർ ദിവാനും കോട്ടയം ഡിവിഷൻ പേഷ്കാരുമായ  രാജാ സർ ടി രാമറാവുവിന്റെ പേരു വന്നു. രാജപുരം കായൽ എന്ന് ചുരുക്കപ്പേര്. അവിടത്തെ പാടശേഖരകമ്മിറ്റിയുടെ പ്രസിഡന്റ് ഐശ്വര്യ ഷാജി ആണ്. സാലി പുത്തൻപറമ്പ് ഉപാധ്യക്ഷൻ. വിജയകുമാർ എഴുപതിൽ  കൺവീനർ.


കടലിനും കോവിഡിനും നടുവിൽ സെന്റ് ജോർജ്,  വ്യാളി വധത്തിനു ട്രിപ്പിൾ ലോക് (കുര്യൻ പാമ്പാടി)കടലിനും കോവിഡിനും നടുവിൽ സെന്റ് ജോർജ്,  വ്യാളി വധത്തിനു ട്രിപ്പിൾ ലോക് (കുര്യൻ പാമ്പാടി)കടലിനും കോവിഡിനും നടുവിൽ സെന്റ് ജോർജ്,  വ്യാളി വധത്തിനു ട്രിപ്പിൾ ലോക് (കുര്യൻ പാമ്പാടി)കടലിനും കോവിഡിനും നടുവിൽ സെന്റ് ജോർജ്,  വ്യാളി വധത്തിനു ട്രിപ്പിൾ ലോക് (കുര്യൻ പാമ്പാടി)കടലിനും കോവിഡിനും നടുവിൽ സെന്റ് ജോർജ്,  വ്യാളി വധത്തിനു ട്രിപ്പിൾ ലോക് (കുര്യൻ പാമ്പാടി)കടലിനും കോവിഡിനും നടുവിൽ സെന്റ് ജോർജ്,  വ്യാളി വധത്തിനു ട്രിപ്പിൾ ലോക് (കുര്യൻ പാമ്പാടി)കടലിനും കോവിഡിനും നടുവിൽ സെന്റ് ജോർജ്,  വ്യാളി വധത്തിനു ട്രിപ്പിൾ ലോക് (കുര്യൻ പാമ്പാടി)കടലിനും കോവിഡിനും നടുവിൽ സെന്റ് ജോർജ്,  വ്യാളി വധത്തിനു ട്രിപ്പിൾ ലോക് (കുര്യൻ പാമ്പാടി)കടലിനും കോവിഡിനും നടുവിൽ സെന്റ് ജോർജ്,  വ്യാളി വധത്തിനു ട്രിപ്പിൾ ലോക് (കുര്യൻ പാമ്പാടി)കടലിനും കോവിഡിനും നടുവിൽ സെന്റ് ജോർജ്,  വ്യാളി വധത്തിനു ട്രിപ്പിൾ ലോക് (കുര്യൻ പാമ്പാടി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക