-->

VARTHA

കേരളത്തിന്റെ അർദ്ധ അതിവേഗ റെയിൽ പദ്ധതി: സ്ഥലമേറ്റടുക്കുന്നതിനായി ഹഡ്‌കോ 3000 കോടി രൂപ വായ്‌പ അനുവദിച്ചു

Published

on


തിരുവനന്തപുരം: ഇടതുപക്ഷ സർക്കാരിന്റെ രണ്ടാം വരവോടെ സജീവമായിരിക്കുകയാണ്  സിൽവെർലൈൻ അർദ്ധ അതിവേഗ റെയിൽ പദ്ധതി. തിരുവനന്തപുരവും കാസർഗോഡും തമ്മിലുള്ള യാത്രാ ദൂരം നാലു മണിക്കൂറാക്കി  കുറച്ചു കൊണ്ട് കേരളത്തെ അതിവേഗം ബന്ധിപ്പിക്കുന്ന ഈ പദ്ധതി വലിയ സാമ്പത്തിക മാറ്റങ്ങൾ കേരളത്തിന് കൊണ്ട് വരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 

പിണറായി സർക്കാർ വീണ്ടും അധികാരത്തിൽ വന്നതിനൊപ്പം ഹഡ്‌കോ 3000 കോടി രൂപയുടെ വായ്പക്കും അംഗീകാരം നൽകിയത് പദ്ധതിയുടെ നടത്തിപ്പ് ഏറെക്കുറെ ഉടൻ തുടങ്ങാൻ കഴിയുമെന്നതിലേക്കുള്ള ശുഭ സൂചനയാണ്.

തിരുവനന്തപുരം-കാസർഗോഡ് അർദ്ധ അതിവഗ റെയിൽ ഇടനാഴി പദ്ധതിയുമായി ബന്ധപ്പെട്ട് മൂവായിരം കോടി രൂപയുടെ വായ്പയാണ് ഹൗസിംഗ് ആൻഡ് അർബൻ ഡവലപ്‌മെന്റ് കോർപറേഷൻ (ഹഡ്‌കോ) അനുവദിച്ചിരിക്കുന്നത്. 

സിൽവർലൈൻ പാതയിൽ തിരുവനന്തപുരം കൊച്ചുവേളി മുതൽ ചെങ്ങന്നൂർ വരെയുള്ള ഭാഗത്തെ ഒന്നാംഘട്ട സ്ഥലമേറ്റെടുക്കലിനായാണ് തുക എട്ടുശതമാനം വാർഷിക പലിശ നിരക്കിൽ ഹഡ്‌കോ അനുവദിച്ചത്. സംസ്ഥാനത്തെ റെയിൽവെ അടിസ്ഥാനസൗകര്യവികസനം സാധ്യമാക്കുന്നതിനായി രൂപവത്കരിച്ച കേന്ദ്ര-സംസ്ഥാന സർക്കാർ സംയുക്ത സംരംഭമായ കേരള റെയിൽ ഡവലപ്‌മെന്റ് കോർപറേഷൻ ലിമിറ്റഡ്(കെ-റെയിൽ) ആണ് 'സിൽവർലൈൻ' പദ്ധതി യാഥാർത്ഥ്യമാക്കുന്നത്.

തിരുവനന്തപുരം-കാസർഗോഡ് അർദ്ധ അതിവേഗ റെയിൽപാതയിലെ കൊച്ചുവേളി മുതൽ ചെങ്ങന്നൂർ വരെയുള്ള ഭാഗത്ത് 320 ഹെക്ടർ ഭൂമി ഏറ്റെടുക്കുന്നതിനായി 3750 കോടിയാണ് പ്രതീക്ഷിത ചെലവ്. കെ-റയിലിന്റെ അപേക്ഷ പരിഗണിച്ച് അനുവദിച്ച വായ്പാത്തുകയുടെ  മുതലും പലിശയും വാർഷികഗഡുക്കളായി അടയ്ക്കാൻ സംസ്ഥാനസർക്കാറിന്റെ ഗ്യാരന്റി വേണമെന്നും സംസ്ഥാനബജറ്റിൽ അതിനുള്ള നീക്കിയിരിപ്പുണ്ടാവണമെന്നും ഹഡ്‌കോ ആവശ്യപ്പെട്ടിട്ടുണ്ട്. 

റെയിൽവെ മന്ത്രാലയത്തിന്റെ അംഗീകാരപത്രം, സ്ഥലമേറ്റെടുപ്പിനുള്ള സർക്കാർ തീരുമാനം എന്നിവ സമർപ്പിച്ച് നാലുമാസത്തിനകം വായ്പാ നടപടികൾ പൂർത്തിയാക്കണമെന്നും സമയപരിധി നീട്ടണമെങ്കിൽ വ്യക്തമായ കാരണം ബോധിപ്പിക്കണമെന്നും ഹഡ്‌കോയുടെ നിർദേശമുണ്ട്. സിൽവർലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട് ഭൂമി ഏറ്റെടുക്കലിന് ആവശ്യമായ 13,265 കോടി രൂപയ്ക്കായി ഹഡ്‌കോയ്ക്ക് പുറമെ കിഫ്ബി, ഇന്ത്യൻ റെയിൽവെ ഫിനാൻസ് കോർപറേഷൻ തുടങ്ങിയവയുമായുള്ള ചർച്ചകളും പുരോഗമിച്ചു വരികയാണ്

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

കൊടകരയില്‍ പിടിച്ചത് ബിജെപിയുടെ പണം തന്നെ' - പോലീസ് കോടതിയില്‍

വാക്സിനേഷന് ഇനി ബുക്കിങും മുന്‍കൂട്ടിയുള്ള രജിസ്ട്രേഷനും നിര്‍ബന്ധമില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍

തൊഴിലാളികളുമായി പോയ ടൂറിസ്റ്റ് ബസ് അസമില്‍ കുടുങ്ങി; തിരിച്ചുവരാന്‍ വൈകുന്നതില്‍ ഡ്രൈവര്‍ ജീവനൊടുക്കി

അയ്യപ്പന്റെ പേര് പറഞ്ഞ് വോട്ട് പിടിച്ചു, വിജയം അസാധുവാക്കണം; കെ ബാബുവിനെതിരെ എം സ്വരാജ് ഹൈക്കോടതിയില്‍

ഹജ്ജ് തീര്‍ത്ഥാടനം: സൗദി അനുമതി നിഷേധിച്ചതോടെ അപേക്ഷകള്‍ റദ്ദാക്കി ഇന്ത്യ

ഇടുക്കി ചെക്ക്ഡാമില്‍ മീന്‍പിടിക്കാന്‍ പോയ രണ്ടുപേരെ കാണാതായി

ജനാധിപത്യരീതിയില്‍ പ്രവര്‍ത്തിക്കുന്ന ബിജെപിയെ ഇല്ലായ്മ ചെയ്യുവാനാണ് സിപിഎം ശ്രമിക്കുന്നത് : കുമ്മനം രാജശേഖരന്‍

പ്രതിഷേധിക്കാനുള്ള അവകാശം ഭരണഘടന നല്‍കുന്നത് ; കേന്ദ്രത്തോട് ഡല്‍ഹി ഹൈക്കോടതി

ഭാര്യ കവര്‍ച്ചക്കാരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടെന്ന് ഭര്‍ത്താവ് ; യഥാര്‍ത്ഥ പ്രതിയെ കണ്ടെത്തി പോലീസ്

യുഎഇ ഗവണ്‍മെന്റിന്റെ ഗോള്‍ഡന്‍ വീസ സ്വന്തമാക്കിയ ആദ്യ മലയാളി ദമ്പതികള്‍

കേരളത്തില്‍ ലോക് ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചു, മദ്യശാലകള്‍ തുറക്കും; ശനി, ഞായര്‍ സമ്പൂര്‍ണ ലോക് ഡൗണ്‍

സംസ്ഥാനത്ത് ഇന്ന് 12,246 പേര്‍ക്ക് കോവിഡ്, 166 മരണം, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.76

ലക്ഷദ്വീപ് ചരക്കുനീക്കം മാറ്റുന്നതിനെതിരെ 17ന് ബേപ്പൂരില്‍ ഹര്‍ത്താല്‍

കാലവര്‍ഷം ശക്തി പ്രാപിക്കുന്നു; നദികള്‍ കവിയുന്നു; ഇടുക്കിയില്‍ ആശങ്ക

കവയിത്രി സുഹറ പടിപ്പുര ന്യുമോണിയ ബാധിച്ച് അന്തരിച്ചു

സുരേന്ദ്രനെ വേട്ടയാടിയാല്‍ പിണറായിക്ക് മക്കളെ കാണാന്‍ ജയിലില്‍ പോകേണ്ടി വരുമെന്ന് എ. എന്‍ രാധാകൃഷ്ണന്‍

പാലത്തായി പീഡനം: സി.ബി.ഐ. അന്വേഷണമാവശ്യപ്പെട്ട് പ്രതി പത്മരാജന്‍ ഹൈക്കോടതിയില്‍

വാക്സീന്‍ എടുത്ത മെഡി. വിദ്യാര്‍ഥിനിയുടെ മരണം : അന്വേഷണത്തിനു പ്രത്യേക സംഘങ്ങള്‍

രണ്ടു മാസത്തിനിടെ രണ്ടു തവണ തട്ടിക്കൊണ്ടുപോകലിന് ഇരയായ കുഞ്ഞിന് 24 മണിക്കൂറും പോലീസ് കാവല്‍

കോവിഡ് ഭേദമായവര്‍ക്ക് ഒരു ഡോസ് വാക്സിന്‍ മതിയാകുമെന്ന് പഠന റിപോര്‍ട്

കൊവിഡ് പടര്‍ന്നത് വുഹാന്‍ ലാബില്‍ നിന്നാണെന്ന വാദം തള‌ളി ചൈനയുടെ ബാറ്റ് വുമണ്‍

രാജ്യത്ത് കോവിഡ് വാക്‌സിന്‍ സ്വീകരിച്ചയാള്‍ മരിച്ചു: സ്ഥിരീകരിച്ച്‌ സര്‍ക്കാര്‍

ന്യൂനപക്ഷ സ്കോളര്‍ഷിപ്പ്: തനിക്കെതിരെ പ്രചരിക്കുന്നത് വ്യാജ വാര്‍ത്തകള്‍- വി.ഡി സതീശന്‍

നെന്മാറയിലെ സംഭവത്തില്‍ ദുരൂഹതയുണ്ട്: പോലീസിനെതിരെ വനിതാ കമ്മീഷന്‍

ലക്ഷദ്വീപില്‍ ബീഫ്‌ നിരോധിക്കാനാണോ നീക്കമെന്ന്‌ കേന്ദ്രത്തിനോട്‌ ഹൈക്കോടതി

ഐഷ സുല്‍ത്താനയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കേന്ദ്രത്തോടും ലക്ഷദ്വീപ് ഭരണകൂടത്തോടും വിശദീകരണം തേടി ഹൈക്കോടതി

വിദേശത്ത് പോകണം; പാസ്പോര്‍ട്ട് പുതുക്കാനുള്ള അനുമതി തേടി കങ്കണ കോടതിയില്‍

മുസ്‌ലിം വ്യക്തിനിയമം അടക്കം 52 നിയമങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ പുന:പരിശോധിക്കുന്നു

സ്കൂള്‍ കുട്ടികളെനഗ്‌നനൃത്തം ചെയ്യിച്ച സംഭവം; ആള്‍ദൈവത്തിനെതിരെ കേസ്

നിയന്ത്രണം വിട്ട സ്കൂട്ടര്‍ ലോറിക്കടിയിലേക്കു മറിഞ്ഞ് ദമ്പതികള്‍ മരിച്ചു

View More