Image

ജനതാദള്‍ എസ്സില്‍നിന്ന് കെ. കൃഷ്ണന്‍കുട്ടി മന്ത്രിയാകും

Published on 17 May, 2021
ജനതാദള്‍ എസ്സില്‍നിന്ന് കെ. കൃഷ്ണന്‍കുട്ടി മന്ത്രിയാകും


തിരുവനന്തപുരം: ജനതാദള്‍ എസ്സില്‍നിന്ന് കെ. കൃഷ്ണന്‍കുട്ടി മന്ത്രിയാകും. ജനതാദള്‍ ദേശീയ നേതൃത്വമാണ് കൃഷ്ണന്‍കുട്ടിയെ മന്ത്രിസ്ഥാനത്തേക്ക് തീരുമാനിച്ചത് . ഒന്നാം പിണറായി സര്‍ക്കാരിലും കൃഷ്ണന്‍കുട്ടി അംഗമായിരുന്നു. ജലവിഭവ വകുപ്പിന്റെ ചുമതലയായിരുന്നു അദ്ദേഹത്തിന് ലഭിച്ചിരുന്നത്. കഴിഞ്ഞ മന്ത്രിസഭയുടെ കാലാവധി ഏകദേശം പകുതിയായപ്പോഴാണ് കൃഷ്ണന്‍കുട്ടി അംഗമായത്.  ഇക്കാര്യം കൂടി പരിഗണിച്ചാണ് ഈ മന്ത്രിസഭയിലും കൃഷ്ണന്‍കുട്ടിയെ അംഗമാക്കാന്‍ ജനതാദള്‍ ദേശീയ നേതൃത്വം തീരുമാനിച്ചത്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക