-->

VARTHA

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്.

Published

on


തിരുവനന്തപുരം: ടൗട്ടെ ചുഴലിക്കാറ്റ് കേരള തീരത്തുനിന്ന് അകന്നെങ്കിലും അടുത്ത 24 മണിക്കൂര്‍ നേരത്തേക്ക് കൂടി ചുഴലിക്കാറ്റിന്റെ സ്വാധീനം മൂലം കേരളത്തില്‍ ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വിവിധ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. 

മേയ് 17-ന് തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും മേയ് 18-ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലുമാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. 24 മണിക്കൂറില്‍  64.5 എം.എം.  മുതല്‍ 115 എം.എം. വരെയുള്ള മഴയാണ് ശക്തമായ മഴ കൊണ്ട് അര്‍ഥമാക്കുന്നത്.

കേരളത്തിൽ ശക്തമായ മഴയ്ക്ക് (Heavy Rainfall) സാധ്യത - വിവിധ ജില്ലകളിൽ യെല്ലോ (Yellow) അലേർട്ട്
ടൗട്ടെ ചുഴലിക്കാറ്റ് കേരള തീരത്ത് നിന്ന് അകന്നെങ്കിലും അടുത്ത 24 മണിക്കൂർ നേരത്തേക്ക് കൂടി ചുഴലിക്കാറ്റിന്റെ സ്വാധീനം മൂലം കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. കഴിഞ്ഞ ദിവസങ്ങളിൽ അതിശക്തമായ മഴ ലഭിച്ച പ്രദേശങ്ങളിൽ വീണ്ടും ശക്തമായ മഴ ലഭിക്കുന്നത് അപകടങ്ങളിലേക്ക് നയിച്ചേക്കാം. അതുകൊണ്ട് അതീവ ജാഗ്രത തുടരണം.
2021 മെയ് 17 : തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്
2021 മെയ് 18 : മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്
എന്നീ ജില്ലകളിൽ ശക്തമായ മഴക്കുള്ള സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ (Yellow) അലെർട് പ്രഖ്യാപിച്ചിരിക്കുന്നു. 24 മണിക്കൂറിൽ 64.5 mm മുതൽ 115 mm വരെയുള്ള മഴയാണ് ശക്തമായ മഴ കൊണ്ട് അർത്ഥമാക്കുന്നത്.
കഴിഞ്ഞ ദിവസങ്ങളിൽ വലിയ അളവിൽ മഴ ലഭിച്ച പ്രദേശങ്ങളിൽ മഴ തുടരുന്ന സാഹചര്യത്തിൽ താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങൾ തുടങ്ങിയ ഇടങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കണം.
ഉച്ചയോട് കൂടി ആരംഭിക്കുന്ന ശക്തമായ ഇടിമിന്നലോട് കൂടിയ വേനൽ മഴ സംസ്ഥാനത്ത് തുടരുകയാണ്. ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ചിട്ടുള്ള ഇടിമിന്നൽ, ശക്തമായ കാറ്റ് ജാഗ്രത നിർദേശങ്ങൾ പാലിക്കുക. ഇടിമിന്നൽ സമയത്ത് പുറത്തിറങ്ങുന്നത് കർശനമായി ഒഴിവാക്കുക. കെട്ടിടങ്ങൾക്ക് അകത്തോ വാഹനങ്ങൾക്ക് ഉള്ളിലോ സുരക്ഷിതമായി തുടരുക.
2018, 2019, 2020 വർഷങ്ങളിൽ ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ, വെള്ളപ്പൊക്കം എന്നിവ ഉണ്ടായ മേഖലകളിൽ ഉള്ളവർ, ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ വിദഗ്ധ സമിതിയും അപകട സാധ്യത മേഖലകൾ അഥവാ വാസയോഗ്യമല്ലാത്ത പ്രദേശങ്ങൾ എന്ന് കണ്ടെത്തിയ സ്ഥലങ്ങളിൽ താമസിക്കുന്നവരും അവിടങ്ങളിലുള്ള തദ്ദേശ സ്ഥാപനങ്ങളും സർക്കാർ സംവിധാനങ്ങളും അപകട സാധ്യത മുന്നിൽ കണ്ട് കൊണ്ടുള്ള തയ്യാറെടുപ്പുകൾ പൂർത്തീകരിക്കേണ്ടതാണ്.
കോവിഡ് 19 ൻറെ പശ്ചാത്തലത്തിൽ ദുരിതാശ്വാസ ക്യാമ്പുകൾ നടത്താൻ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഓറഞ്ച് ബുക്ക് 2020 ലൂടെ നിർദേശിച്ച തരത്തിലുള്ള തയ്യാറെടുപ്പുകൾ പൂർത്തീകരിക്കേണ്ടതാണ്.
പൊതുജനങ്ങൾക്കുള്ള പ്രത്യേക നിർദേശങ്ങൾ
അതിശക്തമായ മഴ മുന്നറിയിപ്പുള്ള സാഹചര്യത്തിൽ അധികൃതരുടെ നിർദേശങ്ങൾ അനുസരിച്ച് മാറിത്താമസിക്കേണ്ട ഇടങ്ങളിൽ അതിനോട് സഹകരിക്കേണ്ടതാണ്.
കേരള തീരത്ത് നിന്നുള്ള മൽസ്യബന്ധനം പൂർണ്ണമായി നിരോധിച്ചിരിക്കുന്നു.
വിവിധ തീരങ്ങളിൽ കടലാക്രമണം ശക്തമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം. ആവശ്യമായ ഘട്ടത്തിൽ മാറി താമസിക്കണം. മൽസ്യബന്ധനോപധികൾ സുരക്ഷിതമാക്കി വെക്കണം.
അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ താമസിക്കുന്നവരും വരും ദിവസങ്ങളിലെ മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തിൽ സുരക്ഷയെ മുൻകരുതി മാറി താമസിക്കാൻ തയ്യാറാവേണ്ടതാണ്.
സ്വകാര്യ-പൊതു ഇടങ്ങളിൽ അപകടവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ/പോസ്റ്റുകൾ/ബോർഡുകൾ തുടങ്ങിയവ സുരക്ഷിതമാക്കേണ്ടതും മരങ്ങൾ കോതി ഒതുക്കുകയും ചെയ്യേണ്ടതാണ്. അപകടാവസ്ഥകൾ അധികൃതരുടെ ശ്രദ്ധയിൽ പെടുത്തേണ്ടതാണ്.
ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറേണ്ടുന്ന ഘട്ടങ്ങളിൽ പൂർണ്ണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാൻ തയ്യാറാവണം.
ദുരന്ത സാധ്യത മേഖലയിലുള്ളവർ ഒരു എമെർജൻസി കിറ്റ് അടിയന്തരമായി തയ്യാറാക്കി വെക്കേണ്ടതാണ്. കിറ്റ് തയ്യാറാക്കുന്നതിനുള്ള നിർദേശങ്ങൾ https://sdma.kerala.gov.in/.../2020/07/Emergency-Kit.pdf എന്ന ലിങ്കിൽ ലഭിക്കും.
ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ ഒരു കാരണവശാലും നദികൾ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീൻപിടിക്കാനോ മറ്റ് ആവശ്യങ്ങൾക്കോ ഇറങ്ങാൻ പാടുള്ളതല്ല.
ജലാശയങ്ങൾക്ക് മുകളിലെ മേൽപ്പാലങ്ങളിൽ കയറി കാഴ്ച കാണുകയോ സെല്ഫിയെടുക്കുകയോ കൂട്ടം കൂടി നിൽക്കുകയോ ചെയ്യാൻ പാടുള്ളതല്ല.
അണക്കെട്ടുകളുടെ താഴെ താമസിക്കുന്നവർ അണക്കെട്ടുകളിൽ നിന്ന് വെള്ളം പുറത്തേക്ക് ഒഴുക്കി വിടാനുള്ള സാധ്യത മുൻകൂട്ടി കണ്ട് കൊണ്ടുള്ള തയ്യാറെടുപ്പുകൾ നടത്തുകയും അധികൃതരുടെ നിർദേശങ്ങൾക്ക് അനുസരിച്ച് ആവശ്യമെങ്കിൽ മാറിത്താമസിക്കുകയും വേണം.
മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം പൂർണ്ണമായി ഒഴിവാക്കുക.
കാറ്റിൽ മരങ്ങൾ കടപുഴകി വീണും പോസ്റ്റുകൾ തകർന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങളെയും ശ്രദ്ധിക്കേണ്ടതാണ്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ച ശക്തമായ കാറ്റിൽ സ്വീകരിക്കേണ്ട മുൻകരുതൽ നടപടികൾ https://sdma.kerala.gov.in/windwarning/ എന്ന ലിങ്കിൽ നിന്ന് ലഭ്യമാണ്
ഓറഞ്ച്, മഞ്ഞ അലേർട്ടുകൾ പ്രഖ്യാപിച്ച ജില്ലകളിൽ എങ്ങനെയാണ് മുന്നൊരുക്കങ്ങൾ നടത്തേണ്ടതെന്നും ഏത് തരത്തിലാണ് അലെർട്ടുകളെ മനസ്സിലാക്കേണ്ടത് എന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ ഓറഞ്ച് പുസ്തകം 2020 ൽ വിശദീകരിക്കുന്നുണ്ട്. അത് https://sdma.kerala.gov.in/.../Orange-Book-of-Disaster... ഈ ലിങ്കിൽ ലഭ്യമാണ്.
ചുഴലിക്കാറ്റിന്റെ വികാസവും സഞ്ചാരവും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി സൂക്ഷ്‌മമായി നിരീക്ഷിച്ചു വരികയാണ്. കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പിൽ മാറ്റങ്ങൾ വരുത്തുന്നതനുസരിച്ച് അലെർട്ടുകളിൽ മാറ്റം വരാവുന്നതാണ്. ദുരന്ത നിവാരണ അതോറിറ്റിയുടെ ഫേസ്‌ബുക്ക്, ട്വിറ്റെർ പേജുകളും പരിശോധിക്കുക.


Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

കൊടകരയില്‍ പിടിച്ചത് ബിജെപിയുടെ പണം തന്നെ' - പോലീസ് കോടതിയില്‍

വാക്സിനേഷന് ഇനി ബുക്കിങും മുന്‍കൂട്ടിയുള്ള രജിസ്ട്രേഷനും നിര്‍ബന്ധമില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍

തൊഴിലാളികളുമായി പോയ ടൂറിസ്റ്റ് ബസ് അസമില്‍ കുടുങ്ങി; തിരിച്ചുവരാന്‍ വൈകുന്നതില്‍ ഡ്രൈവര്‍ ജീവനൊടുക്കി

അയ്യപ്പന്റെ പേര് പറഞ്ഞ് വോട്ട് പിടിച്ചു, വിജയം അസാധുവാക്കണം; കെ ബാബുവിനെതിരെ എം സ്വരാജ് ഹൈക്കോടതിയില്‍

ഹജ്ജ് തീര്‍ത്ഥാടനം: സൗദി അനുമതി നിഷേധിച്ചതോടെ അപേക്ഷകള്‍ റദ്ദാക്കി ഇന്ത്യ

ഇടുക്കി ചെക്ക്ഡാമില്‍ മീന്‍പിടിക്കാന്‍ പോയ രണ്ടുപേരെ കാണാതായി

ജനാധിപത്യരീതിയില്‍ പ്രവര്‍ത്തിക്കുന്ന ബിജെപിയെ ഇല്ലായ്മ ചെയ്യുവാനാണ് സിപിഎം ശ്രമിക്കുന്നത് : കുമ്മനം രാജശേഖരന്‍

പ്രതിഷേധിക്കാനുള്ള അവകാശം ഭരണഘടന നല്‍കുന്നത് ; കേന്ദ്രത്തോട് ഡല്‍ഹി ഹൈക്കോടതി

ഭാര്യ കവര്‍ച്ചക്കാരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടെന്ന് ഭര്‍ത്താവ് ; യഥാര്‍ത്ഥ പ്രതിയെ കണ്ടെത്തി പോലീസ്

യുഎഇ ഗവണ്‍മെന്റിന്റെ ഗോള്‍ഡന്‍ വീസ സ്വന്തമാക്കിയ ആദ്യ മലയാളി ദമ്പതികള്‍

കേരളത്തില്‍ ലോക് ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചു, മദ്യശാലകള്‍ തുറക്കും; ശനി, ഞായര്‍ സമ്പൂര്‍ണ ലോക് ഡൗണ്‍

സംസ്ഥാനത്ത് ഇന്ന് 12,246 പേര്‍ക്ക് കോവിഡ്, 166 മരണം, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.76

ലക്ഷദ്വീപ് ചരക്കുനീക്കം മാറ്റുന്നതിനെതിരെ 17ന് ബേപ്പൂരില്‍ ഹര്‍ത്താല്‍

കാലവര്‍ഷം ശക്തി പ്രാപിക്കുന്നു; നദികള്‍ കവിയുന്നു; ഇടുക്കിയില്‍ ആശങ്ക

കവയിത്രി സുഹറ പടിപ്പുര ന്യുമോണിയ ബാധിച്ച് അന്തരിച്ചു

സുരേന്ദ്രനെ വേട്ടയാടിയാല്‍ പിണറായിക്ക് മക്കളെ കാണാന്‍ ജയിലില്‍ പോകേണ്ടി വരുമെന്ന് എ. എന്‍ രാധാകൃഷ്ണന്‍

പാലത്തായി പീഡനം: സി.ബി.ഐ. അന്വേഷണമാവശ്യപ്പെട്ട് പ്രതി പത്മരാജന്‍ ഹൈക്കോടതിയില്‍

വാക്സീന്‍ എടുത്ത മെഡി. വിദ്യാര്‍ഥിനിയുടെ മരണം : അന്വേഷണത്തിനു പ്രത്യേക സംഘങ്ങള്‍

രണ്ടു മാസത്തിനിടെ രണ്ടു തവണ തട്ടിക്കൊണ്ടുപോകലിന് ഇരയായ കുഞ്ഞിന് 24 മണിക്കൂറും പോലീസ് കാവല്‍

കോവിഡ് ഭേദമായവര്‍ക്ക് ഒരു ഡോസ് വാക്സിന്‍ മതിയാകുമെന്ന് പഠന റിപോര്‍ട്

കൊവിഡ് പടര്‍ന്നത് വുഹാന്‍ ലാബില്‍ നിന്നാണെന്ന വാദം തള‌ളി ചൈനയുടെ ബാറ്റ് വുമണ്‍

രാജ്യത്ത് കോവിഡ് വാക്‌സിന്‍ സ്വീകരിച്ചയാള്‍ മരിച്ചു: സ്ഥിരീകരിച്ച്‌ സര്‍ക്കാര്‍

ന്യൂനപക്ഷ സ്കോളര്‍ഷിപ്പ്: തനിക്കെതിരെ പ്രചരിക്കുന്നത് വ്യാജ വാര്‍ത്തകള്‍- വി.ഡി സതീശന്‍

നെന്മാറയിലെ സംഭവത്തില്‍ ദുരൂഹതയുണ്ട്: പോലീസിനെതിരെ വനിതാ കമ്മീഷന്‍

ലക്ഷദ്വീപില്‍ ബീഫ്‌ നിരോധിക്കാനാണോ നീക്കമെന്ന്‌ കേന്ദ്രത്തിനോട്‌ ഹൈക്കോടതി

ഐഷ സുല്‍ത്താനയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കേന്ദ്രത്തോടും ലക്ഷദ്വീപ് ഭരണകൂടത്തോടും വിശദീകരണം തേടി ഹൈക്കോടതി

വിദേശത്ത് പോകണം; പാസ്പോര്‍ട്ട് പുതുക്കാനുള്ള അനുമതി തേടി കങ്കണ കോടതിയില്‍

മുസ്‌ലിം വ്യക്തിനിയമം അടക്കം 52 നിയമങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ പുന:പരിശോധിക്കുന്നു

സ്കൂള്‍ കുട്ടികളെനഗ്‌നനൃത്തം ചെയ്യിച്ച സംഭവം; ആള്‍ദൈവത്തിനെതിരെ കേസ്

നിയന്ത്രണം വിട്ട സ്കൂട്ടര്‍ ലോറിക്കടിയിലേക്കു മറിഞ്ഞ് ദമ്പതികള്‍ മരിച്ചു

View More