Image

ഡോ. കെ.പി. രാമമൂര്‍ത്തി അന്തരിച്ചു

Published on 17 May, 2021
ഡോ. കെ.പി. രാമമൂര്‍ത്തി അന്തരിച്ചു

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജ് ജനറല്‍ മെഡിസിന്‍ വിഭാഗം മേധാവി ആയിരുന്ന പ്രൊഫസര്‍ ഡോ. (റിട്ട.) കെ.പി. രാമമൂര്‍ത്തി (74) അന്തരിച്ചു.  കേരളത്തിലെ അറിയപ്പെടുന്ന പ്രമേഹരോഗ വിദഗ്ധനാണ്. സാധാരണക്കാരുടെ ഡോക്ടര്‍ എന്ന നിലക്കാണ് അദ്ദേഹം ഏറെ 
അറിയപ്പെട്ടിരുന്നത്. പ്രമേഹരോഗ ചികിത്സകളെ സംബന്ധിച്ച് നിരവധി പ്രബന്ധങ്ങളും പ്രഭാഷണങ്ങളും നടത്തിയിട്ടുണ്ട്. 

ഭാര്യ: ഡോ. മാലാ രാമമൂര്‍ത്തി. മക്കള്‍ : ഡോ.ശബരീനാഥ് രാമൂര്‍ത്തി, അഡ്വ. സംഗീതാ രാമമൂര്‍ത്തി.  സംസ്‌കാരം ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് പുതിയപാലം ബ്രാഹ്മണസമൂഹം സ്മശാനത്തില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക