Image

നാരദ കേസില്‍ സിബിഐ അറസ്റ്റുചെയ്ത തൃണമൂല്‍ മന്ത്രിമാര്‍ക്കും എംഎല്‍എയ്ക്കും ജാമ്യം

Published on 17 May, 2021
നാരദ കേസില്‍ സിബിഐ അറസ്റ്റുചെയ്ത തൃണമൂല്‍ മന്ത്രിമാര്‍ക്കും എംഎല്‍എയ്ക്കും ജാമ്യം

കൊല്‍ക്കത്ത: നാരദ ഒളിക്യാമറ കേസില്‍ അറസ്റ്റിലായ തൃണമൂല്‍ കോണ്‍ഗ്രസ് മന്ത്രിമാരും എംഎല്‍എയും അടക്കം നാലുപേര്‍ക്കും കൊല്‍ക്കത്തയിലെ പ്രത്യേക സിബിഐ കോടതി ജാമ്യം അനുവദിച്ചു. മന്ത്രിമാരായ ഫിര്‍ഹാദ് ഹക്കീം, സുബ്രതാ മുഖര്‍ജി, എംഎല്‍എ മദന്‍ മിത്ര, മുന്‍മന്ത്രി സോവന്‍ ചാറ്റര്‍ജി എന്നിവരെയാണ് സിബിഐ ഇന്ന് അറസ്റ്റുചെയ്തത്. നാരദ ഒളിക്യാമറ ഓപ്പറേഷന്റെ ഭാഗമായി സാങ്കല്‍പ്പിക കമ്പനിയുടെ പ്രതിനിധികളെന്ന ഭാവത്തില്‍ എത്തിയവരില്‍നിന്ന് കൈക്കൂലി വാങ്ങിയ കേസിലായിരുന്നു അറസ്റ്റ്. ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തുകയും 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് പുറത്തുവിടുകയും ചെയ്തിരുന്നു.

അറസ്റ്റിന് പിന്നാലെ സിബിഐ ഓഫീസിന് മുന്നില്‍ നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. തൃണമൂല്‍ അനുകൂലികള്‍ മുദ്രാവാക്യം മുഴക്കുകയും കല്ലേറ് നടത്തുകയും ചെയ്തതോടെ കേന്ദ്ര സേനയെ സിബിഐ ഓഫീസിന് മുന്നില്‍ വിന്യസിച്ചിരുന്നു. ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി സിബിഐ ഓഫീസിലേക്ക് പാഞ്ഞെത്തുകയും പാര്‍ട്ടി നേതാക്കള്‍ക്കൊപ്പം തന്നേയും അറസ്റ്റു ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.


 ബംഗാളില്‍ ബിജെപി പരാജയം നേരിട്ടതിനെത്തുടര്‍ന്നുള്ള പ്രതികാര നടപടിയാണ് ഇതെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളായിരുന്ന മുകുള്‍ റോയിയും സുവേന്ദു അധികാരിയും അടക്കമുള്ളവര്‍ സാങ്കല്‍പ്പിക കമ്പനിയുടെ പ്രതിനിധികളില്‍നിന്ന് കൈക്കൂലി വാങ്ങുന്ന ദൃശ്യങ്ങള്‍ ഉള്‍പ്പെട്ടതായിരുന്നു നാരദ സ്റ്റിങ് ഓപ്പറേഷന്‍ വീഡിയോ. തൃണമൂല്‍ കോണ്‍ഗ്രസിന്റെ സ്ഥാപക അംഗങ്ങളില്‍ ഒരാളായ മുകുള്‍ റോയ് 2017-ല്‍ ബി.ജെ.പിയില്‍ ചേര്‍ന്നിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക