Image

ആന്‍ഡ്രിയ മെസ വിശ്വസുന്ദരി, അഡ്‌ലിന്‍ കാസ്റ്റിലിനോ തേഡ് റണ്ണര്‍ അപ്പ്

Published on 18 May, 2021
ആന്‍ഡ്രിയ മെസ വിശ്വസുന്ദരി, അഡ്‌ലിന്‍ കാസ്റ്റിലിനോ തേഡ് റണ്ണര്‍ അപ്പ്
ഫ്‌ളോറിഡ: മഹാമാരിയുടെ ആകുലതകളെ അതിജീവിച്ച വിശ്വസൗന്ദര്യ മത്സരവേദിയില്‍ മെക്‌സിക്കന്‍ സുന്ദരി ആന്‍ഡ്രിയ മെസ (26) കിരീടം ചൂടി. ബ്രസീലിന്റെ ജൂലിയ ഗാമ ഫസ്റ്റ് റണ്ണറപ്പും മിസ് പെറു ജാനിക് മസെറ്റ സെക്കന്‍ഡ് റണ്ണറപ്പുമായി.

ഇന്ത്യയെ പ്രതിനിധീകരിച്ച അഡ്‌ലിന്‍ കാസ്റ്റിലിനോ തേഡ് റണ്ണറപ്പ് ആയി നാലാം സ്ഥാനം നേടി. കോവിഡിനെ തുടര്‍ന്ന് 2020 ല്‍ മാറ്റിവച്ച മത്സരമാണ് ഇത്തവണ നടത്തിയത്.

എന്‍ജിനീയറിങ് ബിരുദധാരിയും മോഡലുമാണ് ആന്‍ഡ്രിയ മെസ. 2019 ലെ മിസ് യൂണിവേഴ്‌സ്, ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള സോസിബിനി ടുന്‍സി കിരീടധാരണം നടത്തി. 74 രാജ്യങ്ങളില്‍ നിന്നുള്ള സുന്ദരിമാരാണു പങ്കെടുത്തത്.

കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചായിരുന്നു മത്സരം. കോവിഡ് പശ്ചാത്തലത്തില്‍ 19 രാജ്യങ്ങള്‍ പിന്‍മാറിയിരുന്നു. രണ്ടാഴ്ചത്തെ ക്വാറന്റീനു ശേഷമാണു മത്സരാര്‍ഥികള്‍ എത്തിയത്. റാംപില്‍ ഒഴികെ മാസ്ക് ധരിച്ചായിരുന്നു പ്രകടനം.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക