Image

ജോൺ ടൈറ്റസ്, ജോൺ സി.വർഗ്ഗീസ്, ദിലീപ് വർഗ്ഗീസ്: ഫോമായോടൊപ്പം കാരുണ്യത്തിന്റെ മൂന്ന്   മാതൃകകൾ

(സലിം ആയിഷ: ഫോമാ പി ആർ ഓ) Published on 25 May, 2021
ജോൺ ടൈറ്റസ്, ജോൺ സി.വർഗ്ഗീസ്, ദിലീപ് വർഗ്ഗീസ്: ഫോമായോടൊപ്പം കാരുണ്യത്തിന്റെ മൂന്ന്   മാതൃകകൾ

കോവിഡിന്റെ രണ്ടാം തരംഗത്തിൽ ജീവൻ രക്ഷാ ഉപകാരണങ്ങളുടെ അപര്യാപ്തത മൂലം കേരളം ഗുരുതരമായ പ്രതിസന്ധിയിൽ പെട്ടതിനെ തുടർന്ന്, ഫോമയുടെ നേതൃത്വത്തിൽ നടക്കുന്ന "ഒറ്റക്കല്ല, ഒപ്പമുണ്ട് ഫോമ" പദ്ധതിയുടെ ഭാഗമായി  ഫോമയുടെ ജീവൻ രക്ഷാ ശ്രമങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ചും, മറ്റു സഹായങ്ങൾ വാഗ്ദാനം ചെയ്തും, ഫോമയുടെ സന്തത സഹചാരികളും, മാർഗ്ഗ ദർശികളുമായ  ജോൺ ടൈറ്റസ് ജോൺ  സി.വർഗ്ഗീസ്, ദിലീപ് വർഗ്ഗീസ്   എന്നിവർ എണ്ണായിരം ഡോളർ വീതം സംഭാവന നൽകി മലയാളി സമൂഹത്തിനു മഹത്തായ മാതൃകയായി. 

ശ്രീ ജോൺ ടൈറ്റസ് ഫോമയുടെ 2008-2010 കാലത്തെ  പ്രസിഡന്റായിരുന്നു. അദ്ദേഹം പ്രസിഡന്റായിരുന്ന കാലത്താണ് ഫോമാ ആദ്യമായി കേരളത്തിൽ ഫോമാ ഭാവന നിർമ്മാണ പദ്ധതി എന്ന പേരിൽ മുപ്പത്തെട്ട് വീടുകൾ നിർദ്ധനരായ കുടുംബങ്ങൾക്ക് നിർമിച്ചു നിൽകിയത്. .ഫോമയുടെ ഏറ്റവും ശ്രദ്ധേയമായ ജനസേവന പദ്ധതിയായിരുന്ന ഭവന നിർമ്മാണ പദ്ധതിയുടെ മാതൃക ഫോമാ പിന്നീട് തുടർന്ന് കടപ്രയിലും, മലപ്പുറത്തും വീടുകൾ നിർമ്മിച്ച് നൽകി.  ഇപ്പോൾ പത്തനാപുരത്തും  വീടുകൾ നൽകുന്നതിനുള്ള നടപടികൾ നടന്നു വരുന്നു. 

ശ്രീ ജോൺ .സി.വർഗ്ഗീസ്, ശ്രീ ജോൺ ടൈറ്റസ് പ്രസിണ്ടന്റായിരുന്ന കാലഘട്ടത്തിൽ ഫോമായുടെ സെക്രട്ടറിയും ഇപ്പോൾ ഫോമയുടെ അഡ്വൈസറി കൗൺസിൽ ചെയർമാനുമാണ്.  ശ്രീ ജോൺ ടൈറ്റസും, സലിം എന്ന് സുഹൃത്തുക്കൾ വിളിക്കുന്ന ജോൺ സി.വർഗ്ഗീസുമായിരുന്നു ഫോമാ കേരളത്തിൽ ആദ്യമായി നടപ്പിലാക്കിയ ഭവന നിർമ്മാണ പദ്ധതിയുടെ  ശിൽപ്പികൾ. ഫോമായുടെ തുടക്കത്തിൽ സംഘടനയെ  വളരെയധികം മുന്നിലെത്തിച്ച യുവജനങ്ങൾക്ക്‌ വേണ്ടിയുള്ള യൂത്ത് ഫെസ്റ്റിവൽ ദേശീയ തലത്തിൽ ബഹുജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായിരുന്നു . 

ശ്രീ ദിലീപ് വർഗ്ഗീസ് ഫോമയുടെ എല്ലാ സന്നദ്ധ പ്രവർത്തനങ്ങളിലും, എന്നും ഫോമയോടുപ്പം സഹകരിക്കുകയും, പിന്തുണക്കുകയും ചെയ്തിട്ടുള്ള അമേരിക്കൻ  മലയാളികൾക്ക് വളരെ സുപരിചിതനായ വ്യക്തിയാണ്. 

കാരുണ്യത്തിന്റെയും, ജനസേവനത്തിന്റെയും സന്ദേശങ്ങൾ ഇതിനു മുൻപും നിരവധി സന്ദർഭങ്ങളിൽ കയ്യയച്ചു സംഭാവനകൾ നൽകി തെളിയിച്ചുട്ടുള്ളവരാണ് ഇവർ മൂന്നു പേരും. ഫോമയുടെ ജീവ കാരുണ്യ പ്രവർത്തികളിൽ എന്നും ഭാഗഭാക്കായിട്ടുള്ള   ശ്രീ ജോൺ ടൈറ്റസ്, ജോൺ സി.വർഗ്ഗീസ്,ദിലീപ് വർഗ്ഗീസ് എന്നിവരോടുള്ള നന്ദിയും കടപ്പാടും വാക്കുകൾക്ക് അതീതമാണ്. 

നാം ജീവിച്ചിരിക്കുന്നതിനു അർത്ഥമുണ്ടാകുന്നതും, .ജീവിതത്തിന്റെ മഹത്വമിരിക്കുന്നതും, നാം ചെയ്യുന്ന പ്രവൃത്തിയിലാണെന്നു , നമ്മളെ ഇവർ ഓർമ്മപ്പെടുത്തുന്നു.

മറ്റുള്ളവർക്ക് വേണ്ടി ജീവിതത്തിലുടനീളം ഇവർ കാണിക്കുന്ന സഹാനുഭൂതിയും, സേവന സന്നദ്ധതയും,  ഫോമയ്ക്കും പ്രവർത്തകർക്കും കൂടുതൽ കരുത്ത് പകരുക മാത്രമല്ല,കോവിഡ്  മഹാമാരിയിലും ജീവിതത്തിന്റെ പ്രതിസന്ധികളിലും  ആശ്രയമറ്റവർക്കും താങ്ങാകാനും  , രോഗ പീഡിതരായവർക്ക് ആശ്വാസമേകാനും  പുതിയ സേവന മാതൃകകൾ തീർക്കാനും ഫോമയെ സഹായിക്കുകയും ചെയ്യും.

സംഭാവനകൾ നൽകിയ   ശ്രീ ജോൺ ടൈറ്റസീനും , ജോൺ സി.വർഗ്ഗീസിനും ,ദിലീപ് വർഗ്ഗീസിനും ഫോമാ എക്സിക്യൂട്ടീവ്  നന്ദി രേഖപ്പെടുത്തി.

Join WhatsApp News
Pisharadi 2021-05-26 00:07:23
കർത്താവ് പറഞ്ഞതുപോലെ ഇവർക്കുള്ള പ്രതിഫലം ഈ മലയാളിയിലൂടെ കിട്ടിക്കഴിഞ്ഞു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക