Image

മലയാളം മിഷന്‍ യുകെ ചാപ്റ്റര്‍ കഹൂട്ട് ക്വിസ് മത്സരം ജൂണ്‍ 13 ന്

Published on 30 May, 2021
 മലയാളം മിഷന്‍ യുകെ ചാപ്റ്റര്‍ കഹൂട്ട് ക്വിസ് മത്സരം ജൂണ്‍ 13 ന്


കോവിഡ് മഹാമാരിയില്‍ ഉഴലുന്ന കേരളത്തിന് വൈദ്യസഹായോപകരണങ്ങള്‍ വാങ്ങുവാനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് തുക സമാഹരിക്കുന്നതിന്റെ ഭാഗമായി മലയാളം മിഷന്‍ യുകെ ചാപ്റ്ററിന്റെ നേതൃത്വത്തില്‍ പ്രായഭേദമന്യേ വെര്‍ച്വല്‍ പ്ലാറ്റ്‌ഫോമിലൂടെ കഹൂട്ട് ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. ഗ്രാന്റ് മാസ്റ്റര്‍ ജി.എസ്. പ്രദീപ് മുഖ്യാതിഥിയായി പങ്കെടുക്കുന്ന പരിപാടി ജൂണ്‍ 13 നു (വ്യാഴം) വൈകുന്നേരം നാലിനാണ്.

പ്രവാസിസമൂഹം ഒരേ മനസ്സോടെ ഏറ്റെടുത്ത വാക്സിന്‍ ചലഞ്ച് നെഞ്ചിലേറ്റി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് നൂതനമായ രീതിയില്‍ ഫണ്ട് കണ്ടെത്താനൊരുങ്ങുകയാണ് മലയാളം മിഷന്‍ യുകെ ചാപ്റ്റര്‍.

10 പൗണ്ട് പ്രവേശന ഫീസായി ഈടാക്കുന്ന മത്സരത്തില്‍ നിന്നും ലഭിക്കുന്ന തുക പൂര്‍ണ്ണമായും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കുവാനാണ് മലയാളം മിഷന്‍
യുകെ ചാപ്റ്റര്‍ പ്രവര്‍ത്തകസമിതി തീരുമാനിച്ചിരിക്കുന്നത്. സൂമിലൂടെ നടത്തപ്പെടുന്ന ഈ
പരിപാടിയില്‍ പങ്കാളികളാവുന്നതിന് വേണ്ടിയുള്ള രജിസ്ട്രേഷന്‍
ആരംഭിച്ചുകഴിഞ്ഞു. താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ക്ലിക്ക് ചെയ്ത് ക്വിസ്
മത്സരത്തില്‍ പങ്കെടുക്കുന്നതിനുള്ള രജിസ്‌ട്രേഷന്‍ നടത്താവുന്നതാണ്.

https://forms.gle/MGJHS7dZ5mCUoLsx8

ജൂണ്‍ 6 വരെയാണ് മത്സരത്തില്‍ പങ്കെടുക്കുന്നതിനുള്ള രജിസ്ട്രേഷന്റെ സമയം അനുവദിച്ചിരിക്കുന്നത്. രജിസ്റ്റര്‍ ചെയ്യുന്നവരെ മലയാളം മിഷന്‍ യുകെ ചാപ്റ്ററിന്റെ പ്രവര്‍ത്തക സമിതി അംഗങ്ങള്‍ നേരിട്ട് ബന്ധപ്പെട്ട് ക്വിസ് മത്സരത്തിന്റെ മറ്റ് വിശദാംശങ്ങള്‍ നല്‍കി പ്രവേശനത്തുക സ്വീകരിക്കുന്നതാണെന്നും സംഘാടക സമിതി അറിയിച്ചു.
Powered by Streamlyn


സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ച് പ്രായപരിധിയില്ലാതെ ആര്‍ക്കും മത്സരത്തില്‍ പങ്കെടുക്കാം.
അതിവേഗം ഏറ്റവും കൂടുതല്‍ ഉത്തരം നല്‍കുന്നവരാണ് വിജയികളാകുന്നത്.
സൂമില്‍ പ്രവേശിക്കുന്നതിനായി ഉപയോഗിക്കുന്ന സ്മാര്‍ട്ട് ഡിവൈസിനു പുറമെ ക്വിസ് മത്സരത്തില്‍ പങ്കെടുക്കുന്നതിന് മറ്റൊരു ഇന്റര്‍നെറ്റ് എനേബിള്‍ഡ് സ്മാര്‍ട്ട് ഡിവൈസ് കൂടി ആവശ്യമാണ്.

അതിവേഗം ശരിയുത്തരം നല്‍കുന്ന വിജയികള്‍ക്ക് ഒന്നാം സമ്മാനം 100 പൗണ്ടും രണ്ടാം
സമ്മാനം 75 പൗണ്ടും മൂന്നാം സമ്മാനം 50 പൗണ്ടും സമ്മാനമായി ലഭിക്കും. കര്‍മ്മ
കലാകേന്ദ്ര, ഇന്‍ഫിനിറ്റി ഫൈനാന്‍ഷ്യല്‍സ് ലിമിറ്റഡ്, നിള ഫുഡ്സ്
തുടങ്ങിയവരാണ് സമ്മാനങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്യുന്നത്.

കോവിഡ് ദുരിതത്തില്‍ വലയുന്ന നമ്മുടെ സഹോദരങ്ങള്‍ക്ക് സ്വാന്ത്വനമേകുവാനായി
കേരളത്തെക്കുറിച്ചുള്ള വിജ്ഞാനത്തിന്റെ വെളിച്ചവും പകര്‍ന്ന് മലയാളം മിഷന്‍ യുകെ ചാപ്റ്റര്‍ നടത്തുന്ന ക്വിസ് മത്സരത്തില്‍ എല്ലാ സുമനസുകളും പങ്കെടുത്ത് വിജയിപ്പിക്കണമെന്ന് മലയാളം മിഷന്‍ യുകെ ചാപ്റ്റര്‍ പ്രസിഡന്റ് സി.എ. ജോസഫ് , സെക്രട്ടറി ഏബ്രഹാം കുര്യന്‍, വിദഗ്ദ്ധ സമിതി ചെയര്‍മാന്‍ എസ് എസ് ജയപ്രകാശ്, മുഖ്യസംഘാടകന്‍ ആഷിക്
മുഹമ്മദ് നാസര്‍ എന്നിവര്‍ അഭ്യര്‍ഥിച്ചു.

വിവരങ്ങള്‍ക്ക് : രാജി രാജന്‍: 07940 355689, ദീപ സുലോചന:07715299963, ബിന്ദു കുര്യന്‍: 07734 697927, വിനീതചുങ്കത്ത്.07799382259

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക