Image

യാത്ര(കവിത: ദീപ ബി.നായര്‍(അമ്മു))

ദീപ ബി.നായര്‍(അമ്മു) Published on 09 June, 2021
യാത്ര(കവിത: ദീപ ബി.നായര്‍(അമ്മു))
ഇവിടെത്തുടങ്ങിയെന്‍ യാത്ര
ഇവിടെയൊടുങ്ങുമെന്‍ യാത്ര
കുന്നോളം കനവുകളുള്ളിലൊതുക്കി
ഞാനിന്നും തുടരുന്ന യാത്ര

അറിയാത്ത വീഥികള്‍ തേടിയലഞ്ഞു
കൊണ്ടിനിയും തുടരുന്ന യാത്ര
ലഹരിയാം ജീവിതപ്പുതുമകള്‍ തേടുന്ന
അന്ത്യമില്ലാത്തൊരീ യാത്ര

ഓര്‍മ്മകള്‍ നിറമേകും ചിത്രങ്ങളാകുവാന്‍ 
വീണ്ടും തുടരുന്ന യാത്ര
അറിവുകള്‍, അറിയാത്ത വീഥികള്‍ തേടുന്ന 
അകലേയ്ക്കായ് മറയുന്ന യാത്ര

ആകാശനീലിമയ്ക്കപ്പുറം നീളുമാ
വഴികളില്‍ തുടരുന്ന യാത്ര
ആഴികളിലാഴത്തിന്‍ സ്വപ്നങ്ങള്‍ നെയ്യുമാ അതിരുകളില്ലാത്ത യാത്ര

ദുഃഖ സന്തോഷങ്ങള്‍ മണ്ണിട്ടു മൂടുന്ന
എല്ലാം മറന്നുള്ള യാത്ര
ഓര്‍മ്മകളില്‍ നീറുന്നതൊക്കെ ത്യജിച്ചൊരാ
പുതിയൊരു നാളെതന്‍ യാത്ര

വിലക്കുകളില്ലാത്ത യാത്ര
വിലങ്ങുകളില്ലാത്ത യാത്ര
നിഴല്‍പോലുമരികിലായ് കൂടെ നടക്കാത്ത
വിജനമാം രാവിലൊരു യാത്ര

അപ്പുപ്പന്‍ താടി പോല്‍ കാറ്റിലലഞ്ഞൊരാ
മോഹങ്ങളില്ലാത്ത യാത്ര
ഒടുവിലലയുന്ന  വഞ്ചിയായ്
തീരങ്ങള്‍ തേടുന്ന മനസ്സിന്റെയവസാന യാത്ര.......



Join WhatsApp News
Biju V 2021-06-09 11:24:42
👌👍❤️🥰Superb ❤️
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക