Image

ഫൊക്കാനാ യൂത്ത്  ലീഡർഷിപ്പ്  പരിശീലന പ്രോഗ്രാം ഗ്രാജുവേഷന്‍ സെറിമണി ജൂണ്‍ 12ന് 

Published on 09 June, 2021
ഫൊക്കാനാ യൂത്ത്  ലീഡർഷിപ്പ്  പരിശീലന പ്രോഗ്രാം ഗ്രാജുവേഷന്‍ സെറിമണി ജൂണ്‍ 12ന് 

ഫൊക്കാനാ യൂത്ത് ക്ലബ്ബിന്റെ നേതൃത്വത്തില്‍ ലീഡര്‍ഷിപ്പ് ആന്‍ഡ് പബ്ലിക് സ്പീക്കിംഗ് വര്‍ക് ഷോപ്പിൽ പങ്കെടുത്ത വിദ്യാര്‍ത്ഥികളുടെ ഗ്രാജുവേഷന്‍ സെറിമണി സംഘടിപ്പിക്കുന്നു. ജൂണ്‍ പന്ത്രണ്ടിന് ശനിയാഴ്ച അമേരിക്കന്‍ ടൈം രാവിലെ പത്ത് മണിക്ക് വെര്‍ച്വല്‍ മീറ്റിംഗിലൂടെയാണ് പരിപാടി നടക്കുക. കേരളാ ഉന്നത വിദ്യാഭ്യാസ വകുപ്പ്  പ്രഫ. ആര്‍ ബിന്ദു ചടങ്ങില്‍ മുഖ്യാതിഥിയാകും. കെയ്‌സര്‍ യൂണിവേഴ്‌സിറ്റി ഡീന്‍ ഡോ വിജയന്‍ നായര്‍ പ്രോഗ്രാം നിയന്ത്രിക്കും. 20 വിദ്യാര്‍ത്ഥികളുടെ ഗ്രാജുവേഷന്‍ സെറിമണിയാണ് നടക്കുന്നത്.

രണ്ട് ഭാഗങ്ങളായാണ് പ്രോഗ്രാം നടക്കുക. ആദ്യം ഗ്രാഡുവേഷന്‍ സെറിമണി നടക്കും. മുഖ്യാതിഥി മന്ത്രി  പ്രൊഫ. ആര്‍. ബിന്ദു വിദ്യാര്‍ത്ഥികള്‍ക്ക് അവാര്‍ഡുകള്‍ നല്‍കും. പ്രോഗ്രാമിന്റെ രണ്ടാം പകുതിയില്‍ പ്രസംഗ മത്സരം നടക്കും. വര്‍ക്ക് ഷോപ്പ് ഇന്‍സ്ട്രക്ടറായ ടോസ്റ്റ്മാസ്റ്റേഴ്‌സ് ഇന്റര്‍നാഷണൽ  ഗവര്‍ണറും ജില്ലാ ഡയറക്ടറുമായ ഡോ. വിജയന്‍ നായരുടെ സഹായത്തോടെയും മാര്‍ഗനിര്‍ദേശത്തോടെയും തയ്യാറാക്കിയ പ്രസംഗങ്ങള്‍ വിദ്യാര്‍ത്ഥികള്‍ പങ്കുവെയ്ക്കും. മത്സരത്തില്‍ തിരഞ്ഞെടുക്കപ്പെടുന്ന മൂന്ന് വിജയികള്‍ക്ക് ഫൊക്കാന പ്രസിഡന്റ് ജോജി വര്‍ഗ്ഗീസ് സര്‍ട്ടിഫിക്കറ്റും സമ്മാനവും വിതരണം ചെയ്യുമെന്ന് ഫൊക്കാനാ യൂത്ത് ക്ലബ്ബ് ചെയര്‍ പേഴ്‌സണ്‍ രേഷ്മാ സുനില്‍ അറിയിച്ചു.

ഫൊക്കാന ഫൊക്കാന പ്രസിഡന്റ് ജോര്‍ജി വര്‍ഗ്ഗീസ്, ജനറല്‍ സെക്രട്ടറി സജിമോന്‍ ആന്റണി, ട്രഷറര്‍ സണ്ണി മറ്റമന, വിമൻസ് ഫോറം ചെയര്‍പേഴ്‌സണ്‍ ഡോ. കലാ ഷാഹി, എക്‌സിക്യുട്ടീവ് വൈസ് പ്രസിഡന്റ് ജെയ്ബു മാത്യു, വൈസ് പ്രസിഡന്റ് തോമസ് തോമസ്, അസോസിയേറ്റ് സെക്രട്ടറി ഡോ.മാത്യു വര്‍ഗ്ഗീസ്, അസോസിയേറ്റ് ട്രഷറര്‍ വിപിന്‍രാജ്, ട്രസ്റ്റി ബോർഡ്  ചെയര്‍മാൻ ഫിലിപ്പോസ് ഫിലിപ്പ്, അഡിഷണൽ അസോസിയേറ്റ്  സെക്രട്ടറി ജോജി തോമസ് എന്നിവർ പ്രസംഗിക്കും.

ഫൊക്കാനാ യൂത്ത്  ലീഡർഷിപ്പ്  പരിശീലന പ്രോഗ്രാം ഗ്രാജുവേഷന്‍ സെറിമണിയിലേക്ക്  ഫൊക്കാനയുടെ എല്ലാ അംഗങ്ങളെയും അഭ്യുദയാകാംഷികളെയും സ്വാഗതം ചെയ്യുന്നതായി ഫൊക്കാന ഫൊക്കാന പ്രസിഡന്റ് ജോര്‍ജി വര്‍ഗ്ഗീസ്, ജനറല്‍ സെക്രട്ടറി സജിമോന്‍ ആന്റണി, ട്രഷറര്‍ സണ്ണി മറ്റമന, വിമൻസ് ഫോറം ചെയര്‍പേഴ്‌സണ്‍ ഡോ. കലാ ഷാഹി, എക്‌സിക്യുട്ടീവ് വൈസ് പ്രസിഡന്റ് ജെയ്ബു മാത്യു, വൈസ് പ്രസിഡന്റ് തോമസ് തോമസ്, അസോസിയേറ്റ് സെക്രട്ടറി ഡോ.മാത്യു വര്‍ഗ്ഗീസ്, അസോസിയേറ്റ് ട്രഷറര്‍ വിപിന്‍രാജ്, ട്രസ്റ്റി ബോർഡ്  ചെയര്‍മാൻ ഫിലിപ്പോസ് ഫിലിപ്പ്, അഡിഷണൽ അസോസിയേറ്റ്  സെക്രട്ടറി ജോജി തോമസ് നേതാക്കളും   അഡിഷണൽ അസോസിയേറ്റ് ട്രഷറര്‍ ബിജു ജോണ്‍, യൂത്ത് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ രേഷ്മാ സുനില്‍, യൂത്ത് കമ്മിറ്റി അംഗങ്ങളായ  സ്റ്റാന്‍ലി എത്തുനിക്കൽ, മഹേഷ് രവി, അബിജിത് ഹരികുമാര്‍, അഖില്‍ മോഹന്‍, ഫൊക്കാന ഇന്റർനാഷണൽ കൺവെൻഷൻ കോർഡിനേറ്റർ പോൾ കറുകപ്പള്ളിൽ, ട്രസ്റ്റി ബോർഡ് സെക്രെട്ടറി സജി പോത്തൻ, കൺവെൻഷൻ ചെയർമാൻ ചാക്കോ കുര്യൻ, കൺവെൻഷൻ നാഷണൽ കോർഡിനേറ്റർ ലീല മാരേട്ട്, അഡ്വൈസറി ബോർഡ് ചെയർമാൻ ടി.എസ്.ചാക്കോ എന്നിവർ പറഞ്ഞു.

Join Zoom Meeting
https://us02web.zoom.us/j/83068917632?pwd=TDNQV0wxRk9wOXptWUN6eEpIejI4QT09

Meeting ID: 830 6891 7632
Passcode: fokana

One tap mobile
+13126266799,,83068917632

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക