Image

അല്‍ഫോന്‍സ് മരിയ സിറിയക്, 15, ഡാലസില്‍ നിര്യാതയായി

മാര്‍ട്ടിന്‍ വിലങ്ങോലില്‍ Published on 10 June, 2021
അല്‍ഫോന്‍സ് മരിയ സിറിയക്, 15,  ഡാലസില്‍ നിര്യാതയായി
ഡാളസ് :  തൃശൂര്‍ പൂമല വള്ളോംതറയില്‍ സിറിയക് ജോര്‍ജ്  - പൗളിന്‍സ്  (കുമ്പക്കീല്‍, പൂമല) ദമ്പതികളുടെ മകള്‍  അല്‍ഫോന്‍സ്  മരിയ സിറിയക്  (അമ്മുക്കുട്ടി, 15) ടെക്സാസിലെ കരോള്‍ട്ടണില്‍ നിര്യാതയായി.
അന്ന മരിയ സിറിയക് ഏക സഹോദരി.

പൊതുദര്‍ശനം ജൂണ്‍ 10  വ്യാഴാഴ്ച  വൈകുന്നേരം 5 മുതല്‍ 8  വരെ കൊപ്പേല്‍, സെന്റ് അല്‍ഫോന്‍സാ ഇടവക ദേവാലയത്തില്‍ (200 S Heartz Rd, Coppell, TX 75019) നടക്കും.

സംസ്‌കാര ശുശ്രൂഷകള്‍ ജൂണ്‍ 12 ശനിയാഴ്ച ഉച്ചകഴിഞ്ഞു  2 മണിക്ക്  കൊപ്പേല്‍ സെന്റ് അല്‍ഫോന്‍സാ ദേവാലയത്തില്‍ ആരംഭിച്ചു തുടര്‍ന്ന് സംസ്‌കാരം കൊപ്പേല്‍ റോളിംഗ്സ് ഓക്‌സ് മെമ്മോറിയല്‍ സെന്ററില്‍  (400 Freeport Pkwy, Coppell, TX 75019) നടക്കും.

ലൈവ് സ്ട്രീമിങ് : https://youtu.be/OEc5XzHlu0Q

കൂടുതല്‍ വിവരങ്ങള്‍ക്ക്:
ബോബി കുര്യന്‍: 972 977 3295


വാര്‍ത്ത: മാര്‍ട്ടിന്‍ വിലങ്ങോലില്‍ 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക