Image

ക്ലബ്ബ് ഹൗസില്‍ മഞ്ജു വാര്യര്‍ക്കും വ്യാജന്‍

ജോബിന്‍സ് തോമസ് Published on 10 June, 2021
ക്ലബ്ബ് ഹൗസില്‍ മഞ്ജു വാര്യര്‍ക്കും വ്യാജന്‍
അടുത്തിടെ വൈറലായ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമാണ് ക്ലബ്ബ് ഹൗസ് . ചൂടറിയ വാഗ്വാദങ്ങളും സൊറ പറഞ്ഞിരിക്കലുകളുമൊക്കെയായി യുവതയുടെ ഹരമായി മാറിയിരിക്കുകയാണ് ക്ലബ്ബ് ഹൗസ്. എന്നാല്‍ പല സെലിബ്രിറ്റികള്‍ക്കും ക്ലബ്ബ് ഹൗസില്‍ വ്യാജന്‍മാര്‍ ഉണ്ടെന്നതാണ് പുറത്തു വരുന്ന വാര്‍ത്തകള്‍. വ്യാജനാണെന്നറിയാതെ ഇത്തരം അക്കൗണ്ടുകളെ ഫോളെ ചെയ്ത് വഞ്ചിതരാകുന്നവരും ഏറെയാണ്. 

മലയാളത്തിന്റെ  ഇഷ്ടനടി മഞ്ജു വാര്യരാണ് അവസാനമായി ക്ലബ്ബ് ഹൗസിലെ വ്യാജനെതിരെ രംഗത്തു വന്നിട്ടുള്ളത്. തന്റെ ഫേസ് ബുക്ക് പേജിലൂടെയാണ് നടി ഇക്കര്യം അറിയിച്ചിരിക്കുന്നത്. ഫേക്ക് അലര്‍ട്ട് എ്ന്ന കുറിപ്പിനൊപ്പം ക്ലബ്ബ് ഹൗസിലെ വ്യാജ അക്കൗണ്ടിന്റെ സ്‌ക്രീന്‍ ഷോട്ടും താരം പങ്കുവച്ചിട്ടുണ്ട്. 

മുമ്പ് തന്റെ പേരിലുള്ള വ്യാജ അക്കൗണ്ടിനെതിരെ സുരേഷ് ഗോപി രംഗത്ത് വന്നിരുന്നു. നിശിതമായ ഭാഷയിലായിരുന്നു സുരേഷ് ഗോപി ഇതിനെ വിമര്‍ശിച്ചത്. ഒരാളുടെ പേരില്‍ ആള്‍മാറാട്ടവും ശബ്ദാനുകരണവും നടത്തുന്നത് അങ്ങേയറ്റം അലോസരപ്പെടുത്തുന്നുവെന്നാണ് സുരേഷ് ഗോപി പറഞ്ഞത്. 

സുരേഷ് ഗോപി മാത്രമല്ല നടന്‍മാരായ ദുല്‍ഖര്‍ സല്‍മാന്‍, നിവിന്‍ പോളി, ടോവിനോ, പൃഥിരാജ്, ആസിഫ് അലി എന്നിവരും തങ്ങളുടെ പേരിലുള്ള വ്യാജ അക്കൗണ്ടുകള്‍ക്കെതിരെ രംഗത്തു വന്നിരുന്നു. ഇങ്ങനെ വ്യാജ അക്കൗണ്ടുകള്‍ ഉണ്ടാക്കുന്നവര്‍ താരങ്ങളുടെ ശബ്ദം അനുകരിച്ച് ചര്‍ച്ചകള്‍വരെ നടത്തുന്നു. ഇതാണ് മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കുന്നത്. 

സോഷ്യല്‍ മീഡിയയിലെ ഓഡിയോ ചാറ്റ് റൂമുകള്‍ക്കെതിരെ മുന്നറിയിപ്പുമായി പോലീസും രംഗത്ത് വന്നിരുന്നു. ഓഡിയോ റൂമുകളിലെ സംസാരങ്ങള്‍ സംസാരിക്കുന്ന വ്യക്തി അറിയാതെ തന്നെ റെക്കോര്‍ഡ് ചെയ്യപ്പെടാനും വൈറലാകാനുമുള്ള സാധ്യതയായിരുന്നു പോലീസ് ചൂണ്ടിക്കാട്ടിയിരുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക