Image

ദേശിയ പുരസ്‌കാര ജേതാവ്‌ ബുദ്ധദേബ് ദാസ് ഗുപ്ത അന്തരിച്ചു

ജോബിന്‍സ് തോമസ് Published on 10 June, 2021
ദേശിയ പുരസ്‌കാര ജേതാവ്‌ ബുദ്ധദേബ് ദാസ് ഗുപ്ത അന്തരിച്ചു
ബംഗാളി സിനിമാ രംഗത്തെ അതികായനായിരുന്ന ബുദ്ധദേബ്ദാസ് ഗുപ്ത അന്തരിച്ചു. 77 വയസ്സായിരുന്നു. കൊല്‍ക്കൊത്തയിലെ വസതിയില്‍ ഇന്നു പുലര്‍ച്ചെയായിരുന്നു അന്ത്യം. കിഡ്‌നി സംബന്ധമായ പ്രശ്‌നങ്ങളാല്‍ ചികിത്സയിലായിരുന്നു. ഇതിനിടെയാണ് മരണം സംഭവിച്ചത്. 

സംവിധായകന്‍, തിരക്കഥാകൃത്ത് എന്നീ മേഖലകളിലായിരുന്നു അദ്ദേഹം തന്റെ കഴിവ് തെളിയിച്ചത്. മികച്ച സംവിധായകനുള്ള ദേശീയ പുരസ്‌കാരം ബുദ്ധദേബിന് ലഭിച്ചിട്ടുണ്ട്. ഉത്തര(2000), സ്വപ്‌നെര്‍ ദിന്‍(2005) എന്നീ ചീത്രങ്ങള്‍ക്കായിരുന്നു അവാര്‍ഡ് ലഭിച്ചത്. 

ബാഗ് ബഹദൂര്‍, ചരച്ചാര്‍, ലാല്‍ ദര്‍ജ, മോണ്ടോ മേയര്‍ ഉപാഖ്യാന്‍, കല്‍പുരുഷ് എന്നീ സിനിമകള്‍ മികച്ച സിനിമയ്ക്കുള്ള ദേശീയ പുരസ്‌കാരം നേടിയിട്ടുണ്ട്. സ്‌പെയിന്‍ ഇന്റര്‍ നാഷണല്‍ ചലച്ചിത്രമേളയില്‍ ബുദ്ധദേബിന് ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. 

1988 ലും 1994 ലും ബെര്‍ലിന്‍ ചലച്ചിത്ര മേളയില്‍ ഗോള്‍ഡന്‍ ബെര്‍ലിന്‍ ബെയര്‍ പുരസ്‌കാരത്തിന് നാമനിര്‍ദ്ദേശം ലഭിച്ചിട്ടുള്ള സംവിധായകനാണ് ബുദ്ധദേബ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക