Image

മുട്ടില്‍ മരംമുറി കേസ്: മുന്‍ വനംമന്ത്രി കെ രാജുവിന് മരം കൊള്ളയെപറ്റി അറിയാമായിരുന്നുവെന്ന് ആരോപണം

Published on 10 June, 2021
മുട്ടില്‍ മരംമുറി കേസ്: മുന്‍ വനംമന്ത്രി കെ രാജുവിന് മരം കൊള്ളയെപറ്റി അറിയാമായിരുന്നുവെന്ന് ആരോപണം
മുട്ടില്‍ മരംമുറിയില്‍ സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കി പുതിയ വെളിപ്പെടുത്തലുകള്‍. രംമുറിയെ കുറിച്ച്‌ മുന്‍ വനം മന്ത്രി കെ. രാജുവിന് അറിയാമെന്നാണ് പുതിയ വെളിപ്പെടുത്തല്‍. അതേസമയം, മുട്ടില്‍ മരംമുറിക്കല്‍ കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും അന്വേഷണം നടത്തുമെന്ന് റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച്‌ വനംവകുപ്പിന് ഇ.ഡി. കത്തുനല്‍കി.

കേസിലെ പ്രതിയായ റോജി അഗസ്റ്റിന്റെ സുഹൃത്തും മരം വ്യാപാരിയുമായ ബെന്നി ഒരു സ്വകാര്യ ചാനലിനോട് വെളിപ്പെടുത്തിയതാണ് ഇക്കാര്യം. ഉത്തരവുണ്ടാക്കാന്‍ മുന്‍ റവന്യു വനം മന്ത്രിമാര്‍ സഹായിച്ചുവെന്ന് റോജി പലതവണ പറഞ്ഞിട്ടുണ്ടെന്നും ബെന്നി ആരോപിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക