-->

VARTHA

മ്യാന്‍മറിലെ പട്ടാള ഭരണകൂടം ഓങ് സാന്‍ സൂചിക്കെതിരെ അഴിമതിക്കുറ്റം ചുമത്തി

Published

on

യാംഗോന്‍: അനധികൃതമായി സ്വര്‍ണവും അരലക്ഷത്തിലധികം ഡോളറും സ്വീകരിച്ചെന്ന് ആരോപിച്ച് മ്യാന്‍മറിലെ പട്ടാള ഭരണകൂടം സിവിലിയന്‍ നേതാവ് ഓങ് സാന്‍ സൂചിക്കെതിരെ അഴിമതിക്കുറ്റം ചുമത്തി. ഫെബ്രുവരി ഒന്നിലെ പട്ടാള അട്ടിമറിക്ക് ശേഷം കസ്റ്റഡിയിലെടുത്ത സൂചിക്കെതിരെ രാജ്യദ്രോഹവും കൊളോണിയല്‍ കാലഘട്ടത്തിലെ രഹസ്യ നിയമം ലംഘിച്ചതുമടക്കം നിരവധി ക്രിമിനല്‍ കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്. കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചെന്ന് കാണിച്ചും ഇവര്‍ക്കെതിരെ കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ നടപടി.

സൂചി 600,000 ഡോളര്‍ പണവും 11 കിലോഗ്രാം സ്വര്‍ണവും അനധികൃതമായി സ്വീകരിച്ചുവെന്നാണ് പുതിയ ആരോപണം. സൂചി തന്‍െറ പദവി ഉപയോഗിച്ച് അഴിമതി നടത്തിയെന്നതിന് അഴിമതി വിരുദ്ധ കമീഷന്‍ തെളിവുകള്‍ കണ്ടെത്തിയതായി സര്‍ക്കാര്‍ പത്രമായ ഗ്ലോബല്‍ ന്യൂ ലൈറ്റ് ഓഫ് മ്യാന്‍മര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അഴിമതി വിരുദ്ധ നിയമ വകുപ്പ് 55 പ്രകാരമാണ് അവര്‍ക്കെതിരെ കേസെടുത്തത്.

കൂടാതെ ചാരിറ്റബിള്‍ ഫൗണ്ടേഷന് വേണ്ടി രണ്ട് സ്ഥലങ്ങള്‍ വാടകക്ക് എടുക്കുന്നതിലും സ്‌റ്റേറ്റ് കൗണ്‍സലര്‍ ഓഫ് മ്യാന്‍മര്‍ എന്ന അവരുടെ അധികാരം ദുരുപയോഗം ചെയ്തുവെന്നും ആരോപിക്കപ്പെടുന്നു.

സൂചിക്കെതിരെ നേരത്തെ ചുമത്തിയ കേസുകളില്‍ വിചാരണകള്‍ അടുത്തയാഴ്ച ആരംഭിക്കും. തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചുവെന്നും ലൈസന്‍സില്ലാത്ത വാക്കിടോക്കികള്‍ കൈവശം വെച്ചുവെന്നുമുള്ള കേസില്‍ വിചാരണ തിങ്കളാഴ്ച ആരംഭിക്കും. പുറത്താക്കപ്പെട്ട പ്രസിഡന്‍റ് വിന്‍ മൈന്‍റിനൊപ്പം നാഷനല്‍ ലീഗ് ഫോര്‍ ഡെമോക്രസി (എന്‍.എല്‍.ഡി) പാര്‍ട്ടിയിലെ മറ്റൊരു മുതിര്‍ന്ന അംഗത്തോടൊപ്പം രാജ്യദ്രോഹക്കുറ്റം ചുമത്തിയതിന്‍െറ വിചാരണ ജൂണ്‍ 15നും തുടങ്ങും.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ലക്ഷദ്വീപില്‍ സ്വകാര്യ ഭൂമി ഏറ്റെടുക്കല്‍ തുടങ്ങി; വികസനത്തിനെന്ന് റവന്യൂ വകുപ്പ്

ഷാര്‍ജയില്‍ വഴക്കിനിടെ തടസ്സംനിന്ന മലയാളി യുവാവ് കുത്തേറ്റു മരിച്ചു

അമ്മയെ കൊന്നു ഭക്ഷണമാക്കിയ യുവാവിന് 15 കൊല്ലം തടവ് ശിക്ഷ

'ആര്യഭടനും അരിസ്റ്റോട്ടിലും തലകുനിക്കും' - രാഹുലിനെ പരിഹസിച്ച് മന്ത്രി ഹര്‍ഷവര്‍ധന്‍

ഹയര്‍ സെക്കന്‍ഡറി പ്രാക്ടിക്കല്‍ പരീക്ഷകള്‍ ജൂണ്‍ 28 മുതല്‍

കൊടകര കുഴല്‍പ്പണക്കേസ്: ബിസിനസിന്റെ രേഖകള്‍ ഹാജരാക്കാന്‍ ധര്‍മരാജനോട് അന്വേഷണ സംഘം

നാടകകൃത്തും സംവിധായകനുമായ എ. ശാന്തകുമാര്‍ അന്തരിച്ചു

ആയിഷയ്ക്കു മുന്‍കൂര്‍ ജാമ്യം നല്‍കരുത്; ലക്ഷദ്വീപ് പോലീസ് ഹൈക്കോടതിയെ സമീപിച്ചു

സി.കെ ജാനുവിന് കോഴ നല്‍കി; കെ.സുരേന്ദ്രന് എതിരെ കേസെടുക്കാമെന്ന് കോടതി

സംസ്ഥാനത്ത് ഇന്ന് 13,270 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു, 147 മരണം

കോവിഡ് പ്രോട്ടോക്കോള്‍ ലംഘനം; കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കേസ്

കോവിഡ് രോഗിയുടെ കൊലപാതകം; ജീവനക്കാരി അറസ്റ്റില്‍

ഷാര്‍ജയില്‍ മലയാളി യുവാവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി

കോവിഡ് സഹായമായി 4000 രൂപയും കിറ്റും; കേരളത്തിലല്ല തമിഴ്‌നാട്ടില്‍!

വാര്‍ത്താസമ്മേളനത്തിനിടെ റൊണാള്‍ഡോ രണ്ട് കുപ്പി എടുത്തു മാറ്റി; കൊക്കോ കോളയ്ക്ക് നഷ്ടം 400 കോടി

ലക്ഷദ്വീപില്‍ ഭൂമിയേറ്റെടുക്കല്‍ നടപടികളുമായി ഭരണകൂടം

ചിരിക്കുന്നവരെല്ലാം സ്നേഹിതരല്ല; മുമ്പില്‍ വന്ന് പുകഴ്ത്തുന്നവരൊന്നും നമ്മളോടൊപ്പം ഉണ്ടാവില്ല: രമേശ് ചെന്നിത്തല

കോവാക്‌സിനില്‍ പശുക്കുട്ടിയുടെ സെറം അടങ്ങിയിട്ടില്ല, വിശദീകരണവുമായി കേന്ദ്രസര്‍ക്കാര്‍

സാമ്പത്തിക തട്ടിപ്പ് കേസ്: ഒളിവിലായിരുന്ന തറയില്‍ ഫിനാന്‍സ് ഉടമ കീഴടങ്ങി

ബിനീഷ് കോടിയേരിയുടെ അഭിഭാഷകന് അസുഖം: ജാമ്യാപേക്ഷ പരിഗണിക്കുന്നത് വീണ്ടും മാറ്റിവെച്ചു

സിദ്ദിഖ് കാപ്പന്‍ ഹാഥ്‌റസില്‍ സമാധാനം തകര്‍ത്തതിന് തെളിവില്ല; ജാമ്യാപേക്ഷ 22 ന് പരിഗണിക്കും

കോവിഷീല്‍ഡ് വാക്‌സിന്റെ ഇടവേള വര്‍ധിപ്പിച്ചത് ശാസ്ത്രീയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍; കേന്ദ്ര ആരോഗ്യമന്ത്രി

കോവിഡ് രോ​ഗിയുടെ മൃതദേഹം ആശുപത്രിയില്‍ വിവസ്ത്രമായ നിലയില്‍; സെക്യൂരിറ്റി ജീവനക്കാരി അറസ്റ്റില്‍

മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം എലി കടിച്ച സംഭവത്തില്‍ ആരോഗ്യമന്ത്രി റിപ്പോര്‍ട്ട് തേടി; വീഴ്ചയുണ്ടായെന്ന് സമ്മതിച്ച്‌ ആശുപത്രി അധികൃതര്‍

പൊലീസുമായി ഏറ്റുമുട്ടല്‍; വിശാഖപട്ടണത്ത് ആറ് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു

ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ക്ക് പോലും അനുമതി; ആരാധനാലയങ്ങള്‍ തുറക്കാത്ത തീരുമാനത്തിനെതിരെ എന്‍എസ്‌എസ്

അല്ല പിന്നെ (കാര്‍ട്ടൂണ്‍ : രാജന്‍ കിണറ്റിങ്കര)

കൊടകര കുഴല്‍പ്പണക്കേസ്: ചോദ്യംചെയ്യലിന് നിബന്ധനയേര്‍പ്പെടുത്തി ബി.ജെ.പി നേതൃത്വം

എതിര്‍പ്പുകള്‍ ഞെരിച്ചമര്‍ത്താന്‍ യു.എ.പി.എ ദുരുപയോഗിക്കരുത്: ഡല്‍ഹി ഹൈകോടതി

കൊടകരയില്‍ പിടിച്ചത് ബിജെപിയുടെ പണം തന്നെ' - പോലീസ് കോടതിയില്‍

View More