-->

fomaa

ഫോമാ ജോയിന്റ് ട്രഷറർ സ്ഥാനത്തേയ്ക്ക് ജെയിംസ് ജോർജിനെ കാൻജ്  എൻഡോഴ്സ് ചെയ്തു 

ജോസഫ് ഇടിക്കുള 

Published

on

ന്യൂ ജേഴ്‌സി: കേരളാ അസോഷിയേഷൻ ഓഫ് ന്യൂ ജേഴ്സിയുടെ മുൻ പ്രസിഡന്റും ട്രസ്റ്റീ ബോർഡ് മെമ്പറും മിഡ്‌ അറ്റ്ലാന്റിക് റീജിയൻ ബിസിനെസ്സ് ഫോറം ചെയറുമായ ജെയിംസ് ജോർജ് ഫോമാ 2022 - 24 കാലഘട്ടത്തിലേക്കുള്ള എക്സിക്യുട്ടിവ്‌ കമ്മറ്റിയുടെ  ജോയിന്റ് ട്രഷറർ സ്ഥാനത്തേയ്ക്ക് മത്സരിക്കുന്നു.

കാൻജ്  പ്രസിഡന്റ് ജോൺ ജോർജിന്റെ നേതൃത്വത്തിൽ നടന്ന എക്സിക്യൂട്ടീവ് കമ്മറ്റി മീറ്റിങ്ങിലാണ്  നാമനിർദേശം കമ്മറ്റി ഐകകണ്ഠേന അംഗീകരിച്ചത്.

ഫോമയുടെ അംഗസംഘടനകളിലൊന്നായ കാൻജ് വളരെ അഭിമാനത്തോടെയാണ്  മുൻ പ്രസിഡന്റും ഇപ്പോഴത്തെ ട്രസ്റ്റി ബോർഡ് മെമ്പറുമായ ജെയിംസ് ജോർജിനെ ഫോമാ നാഷണൽ എക്സിക്യൂട്ടീവിലേക്ക് നാമനിർദേശം ചെയ്യുന്നതെന്ന്  ജോൺ ജോർജ് അറിയിച്ചു, 
 
കാൻജ്‌ പ്രസിഡന്റായിരുന്ന കാലഘട്ടത്തിൽ കേരളത്തിൽ ഉണ്ടായ മഹാപ്രളയത്തിൽ മലയാളികൾക്ക് സഹായമെത്തിക്കുന്നതിൽ ജെയിംസ് ജോർജിന്റെ നേതൃത്വത്തിലുള്ള കമ്മറ്റി  വളരെ ശ്രദ്ധേയമായ പ്രവർത്തനമാണ് കാഴ്ചവയ്ച്ചത്  
ഫോമയുടെ  കഴിഞ്ഞ രണ്ട് അഡ്മിനിസ്ട്രേഷനുകളുടെ കാലഘട്ടത്തിലും മിഡ്  അറ്റലാന്റിക് റീജിയന്റെ നേതൃത്വത്തിൽ ഏറ്റവും  മികച്ച രീതിയിൽ മീറ്റ് ദി കാൻഡിഡേറ്റ് ന് ചുക്കാൻ പിടിച്ചത് ജെയിംസ് ജോർജിന്റെ നേതൃത്വത്തിലുള്ള ടീമായിരുന്നു.

കാൻജ് കെയർ എന്ന കൺസെപ്റ്റും അതിനു കീഴിൽ നടപ്പിലാക്കിയ  കാൻജ് കെയർ  ഭവന പദ്ധതിയ്ക്കും പ്രളയകാലത്തെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും പിന്തുണയായി കൂടെ നിലകൊണ്ട കാൻജ് അംഗങ്ങളും  ഫോമയുടെ വിവിധ റീജിയനുകളിലുള്ള സുഹൃത്തുക്കളും  നൽകിയ ആത്മവിശ്വാസമാണ് മത്സരരംഗത്തേക്കു വരുവാനുള്ള  പ്രചോദനമായതെന്ന്  ജെയിംസ് ജോർജ് പറഞ്ഞു.

ഇക്കഴിഞ്ഞ കോവിഡ് മഹാമാരിയുടെ കാലത്ത് ഫ്രണ്ട് ലൈൻ ഹെൽത്ത് കെയർ പ്രൊഫെഷണൽ ആയി ആതുര സേവനരംഗത്തു  മുൻപന്തിയിൽ ഉണ്ടായിരുന്ന ജെയിംസ്  ജോർജ് ആഴ്ചകളോളം രോഗബാധിതനായി മരണത്തെ മുഖാമുഖം കണ്ടാണ്  ജീവിതത്തിലേക്ക് തിരികെയെത്തിയത്,
വീണ്ടും പൂർവാധികം സജീവമായി ജോലിയിലേക്ക് തിരികെയെത്തുവാൻ സാധിച്ചത് അമേരിക്കയിലങ്ങോളമിങ്ങോളമുള്ള അനേകം വ്യക്തികളുടെ നിരന്തരമായ പ്രാർത്ഥന കൊണ്ടാണെന്ന് ജെയിംസ് നന്ദിയോടെ ഓർമിച്ചു,
 
കാൻജിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും കൂടുതൽ ചാരിറ്റി പ്രവർത്തനങ്ങൾ നടത്തിയ കാലഘട്ടമായിരുന്നു ജെയിംസ് പ്രസിഡന്റ് ആയിരുന്ന വർഷമെന്ന്  ഫോമാ പ്രസിഡന്റ് അനിയൻ ജോർജ് അഭിപ്രായപ്പെട്ടു,  

ജെയിംസ് ജോർജിനെ വിജയിപ്പിക്കുന്നതിന് വേണ്ടി ഫോമയുടെ എല്ലാ അംഗസംഘടനകളുടെയും ഡെലിഗേറ്റുകളുടെയും സമ്പൂർണ പിന്തുണ ഉണ്ടാവണമെന്ന്  ട്രസ്റ്റി ബോർഡ് ചെയർമാൻ ജയ് കുളമ്പിൽ, കാൻജ് സെക്രട്ടറി സഞ്ജീവ് കുമാർ, ട്രഷറർ അലക്സ് ജോൺ എന്നിവർ അഭ്യർഥിച്ചു,

ജെയിംസിനെപ്പോലെ സംഘടനയ്ക്ക് വേണ്ടിയും മലയാളി കമ്മ്യൂണിറ്റിക്കു വേണ്ടിയും നിലകൊള്ളുന്ന പ്രൊഫെഷണൽസ്  ഫോമയുടെ നേതൃത്വ നിരയിലേക്ക്  വരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ഫോമാ മുൻ ജനറൽ സെക്രട്ടറി ജിബി തോമസ് മോളൊപ്പറമ്പിൽ അഭിപ്രായപ്പെട്ടു,

മാലിനി നായരും ജിബി തോമസും ജോ പണിക്കരും സ്വപ്‌ന രാജേഷുമൊക്കെ  കാൻജ്  പ്രസിഡന്റുമാരായിരുന്ന കാലഘട്ടങ്ങളിൽ സെക്രട്ടറിയായും ട്രഷറർ ആയും ഒക്കെ സേവനമനുഷ്ടിച്ചിട്ടുള്ള ജെയിംസ് ജോർജ് കഴിഞ്ഞ ഒരു ദശാബ്ദക്കാലമായി ട്രൈ സ്റ്റേറ്റ് ഏരിയയിലെ  സാമൂഹിക സാംസ്കാരിക രംഗങ്ങളിലെ നിറസാന്നിധ്യമാണെന്ന്  മിഡ് അറ്റ്ലാന്റിക് റീജിയൻ  ആർ വി പി ബൈജു വർഗീസ് പറഞ്ഞു,

ഫോമയുടെ എക്സികുട്ടീവ്ര് കമ്മറ്റിയിലേക്ക് മത്സരിക്കുന്ന ജെയിംസ് ജോർജിന് എല്ലാവിധ പിന്തുണയും വിജയവും ആശംസിക്കുന്നുവെന്ന് ട്രസ്റ്റി ബോർഡ് ചെയർമാൻ  ജയ് കുളമ്പിൽ, ട്രസ്റ്റി ബോർഡ് അംഗങ്ങളായ  റെജിമോൻ എബ്രഹാം, ജോൺ വർഗീസ്, സണ്ണി വാളിപ്ലാക്കൽ, സോഫി വിത്സൺ, ജയൻ ജോസഫ്   കാൻജ് എക്സിക്യൂട്ടീവ് കമ്മറ്റി പ്രസിഡന്റ്‌ ജോൺ ജോർജ്, ജനറൽ സെക്രട്ടറി സഞ്ജീവ് കുമാർ, ട്രഷറർ അലക്സ് ജോൺ,  വൈസ് പ്രസിഡന്റ്‌ ജോസഫ് ഇടിക്കുള,  ജോയിന്റ് സെക്രട്ടറി വിജേഷ് കാരാട്ട് ,   ജോയിന്റ് ട്രഷറർ പീറ്റർ ജോർജ്, സണ്ണി കുരിശുംമൂട്ടിൽ  (ചാരിറ്റി അഫയേഴ്സ്), പ്രീത വീട്ടിൽ (കൾച്ചറൽ  അഫയേഴ്സ് ),  ടോം നെറ്റിക്കാടൻ (യൂത്ത് അഫയേഴ്സ്),  വിജയ് കൈപ്ര പുത്തൻവീട്ടിൽ (പബ്ലിക്‌ ആൻഡ്‌ സോഷ്യൽ അഫയേഴ്സ്), സോഫിയ മാത്യു (മീഡിയ ആൻഡ്‌ കമ്മ്യൂണിക്കേഷൻ),   ദീപ്തി നായർ (എക്സ് ഒഫീഷ്യോ  ) തുടങ്ങിയവർ  അറിയിച്ചു.

  ഫാർമസിസ്റ്റായ  ജെയിംസ് ജോർജ്  ഭാര്യ ഷീബ ജോർജ്,  മക്കൾ അലീന ജോർജ്, ഇസബെല്ല ജോർജ് എന്നിവരൊപ്പം ന്യൂ ജേഴ്‌സിയിൽ ലിവിങ്‌സ്റ്റണിൽ താമസിയ്ക്കുന്നു.  

വാർത്ത : ജോസഫ് ഇടിക്കുള.

 

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ഫോമാ വനിതാസമിതി സ്ത്രീ ശാക്തീകരണത്തെ കുറിച്ച് സെമിനാര്‍ ജൂണ്‍ 15 ചൊവ്വാഴ്ച സഃഘടിപ്പിക്കുന്നു

ഫോമാ നല്‍കിയ വെന്റിലേറ്റര്‍, കായംകുളം താലൂക്ക് ആശുപത്രിക്ക് കൈമാറി

ആർദ്ര ഗാനങ്ങളുമായി ദലീമ ജോജോ എം എൽ എ; ഫോമ നഴ്സസ് ഫോറം അരൂരിൽ പഠനോപകരണങ്ങൾ എത്തിക്കും

അരൂരിലെ വിദ്യാർത്ഥികൾക്ക് സഹായഹസ്തവുമായി ഫോമാ നഴ്‌സസ് ഫോറം. ദലീമ ജോജോ പങ്കെടുക്കുന്ന യോഗം നാളെ

ഫോമയോടൊപ്പം അരിസോണ മലയാളി അസോസിയേഷനും: 10,000 ഡോളര്‍ നല്‍കും

ഫോമാ നല്‍കിയ വെന്റിലേറ്റര്‍, ജില്ലാ കലക്ടര്‍ തൃശൂര്‍ മെഡിക്കല്‍ കോളേജിന് കൈമാറി.

ഫോമ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ഡോ. ജേക്കബ് തോമസിന് മലയാളി സമാജം ഓഫ് ന്യൂയോര്‍ക്കിന്റെ പിന്തുണ

ഫോമാ കോവിഡ് സഹായ പദ്ധതി: സൈമൺ കോട്ടൂർ 8000  ഡോളർ സംഭാവന ചെയ്തു

ഫോമാ ഹെൽപ്പിങ് ഹാൻഡ്‌സിന്റെ  കാര്യണ്യ സ്പർശത്തിൽ നിറഞ്ഞ മനസ്സുമായി നിധിൻ

സഹായങ്ങൾക്ക് നന്ദി; ഒന്നും പാഴാക്കില്ലെന്ന് ഉറപ്പ്: ഫോമാ വേദിയിൽ മന്ത്രി വീണ ജോർജ്

ആരോഗ്യ വകുപ്പ് മന്ത്രി ശ്രീമതി വീണ ജോര്‍ജ്ജ് നാളെ ഫോമാ മീറ്റിങ്ങില്‍ പങ്കെടുക്കുന്നു

ഫോമാ നൽകിയ വെന്റിലേറ്റർ പത്തനംതിട്ട കളക്ടർ ഏറ്റുവാങ്ങി

കോവിഡ് സഹായ പദ്ധതി: കേരള സര്‍ക്കാര്‍ പ്രതിനിധികളും ഫോമ പ്രതിനിധികളും യോഗം ചേര്‍ന്നു.

ഫോമാ കേരളത്തിലേക്ക് അയച്ച വെന്റിലേറ്ററുകള്‍ കേരള സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഏറ്റുവാങ്ങി

വെന്റിലേറ്ററുകള്‍ ഫോമാ കേരളത്തിലേക്ക് അയച്ചു

ഫോമയുടെ പി.ആർ.ഓ ആയി സലിം അയിഷയെ തെരെഞ്ഞെടുത്തു

ജോൺ ടൈറ്റസ്, ജോൺ സി.വർഗ്ഗീസ്, ദിലീപ് വർഗ്ഗീസ്: ഫോമായോടൊപ്പം കാരുണ്യത്തിന്റെ മൂന്ന്   മാതൃകകൾ

ഫോമാ കോവിഡ് സഹായ പദ്ധതി: ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍ 6000 ഡോളര്‍ നല്‍കും

ഫോമയുടെ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്കു അമേരിക്കയുടെ അംഗീകാരം

ഫോമാ കോവിഡ് സഹായ പദ്ധതി: ഫോമാ സെന്‍ട്രല്‍ റീജിയന്‍ എണ്ണായിരം ഡോളര്‍ നല്‍കും

ഫോമാ കോവിഡ് സഹായ പദ്ധതി: കേരള അസോസിയേഷന്‍ ഓഫ് വാഷിങ്ടണ്‍ രണ്ടു വെന്റിലേറ്ററുകള്‍ സംഭാവന ചെയ്യും.

കേരളത്തിലെ പിണറായി സര്‍ക്കാരിന് ഫോമയുടെ ആശംസകള്‍

ഫോമാ കോവിഡ് സഹായ പദ്ധതിക്ക് സംഭാവന ചെയ്യാന്‍ ഫോമാ ആര്‍.വി.പി.മാരുടെ സംയുക്ത അഭ്യര്‍ത്ഥന

ഫോമാ കോവിഡ് സഹായം ഈ ആഴ്ച അയക്കും; കൺവൻഷൻ വേദി പരിശോധിക്കുന്നു

ഫോമയുടെ കോവിഡ് സഹായ പദ്ധതിക്ക് പിന്തുണയുമായി ക്യാപ്റ്റൻ വിബിൻ വിൻസൻറ്

കോവിഡ് ദുരിതാശ്വാസങ്ങള്‍ക്കായുള്ള ഫോമയുടെ അടിയന്തര ഇടപെടലുകള്‍ക്ക് പൂര്‍ണ്ണ പിന്തുണ

ഇന്ന് 9 മണി:  കൊറോണ വ്യാപനം, കേരളാ പ്രതിനിധികൾ ഫോമാ അംഗ സംഘടനകളുമായി സംസാരിക്കുന്നു

ഫോമയുടെ നേതൃത്വത്തില്‍ അഭിവന്ദ്യ ക്രിസോസ്റ്റം തിരുമേനി അനുസ്മരണ സമ്മേളനം മെയ് 11 വൈകുന്നേരം 8 മണിക്ക്

ഫോമാ ട്രഷറർ സ്ഥാനത്തേക്ക് ജോഫ്രിൻ ജോസിനെ യോങ്കേഴ്‌സ് മലയാളി അസോസിയേഷൻ എൻഡോഴ്സ് ചെയ്തു

എല്ലാ അമ്മമാർക്കും ഫോമയുടെ മാതൃദിന ആശംസകൾ

View More