Image

മുട്ടില്‍ മരം മുറി അന്വേഷിക്കാന്‍ ഇ.ഡി: കള്ളപ്പണ ഇടപാടും അനധികൃത സ്വത്തും അന്വേഷിക്കും

Published on 10 June, 2021
മുട്ടില്‍ മരം മുറി അന്വേഷിക്കാന്‍ ഇ.ഡി: കള്ളപ്പണ ഇടപാടും അനധികൃത സ്വത്തും അന്വേഷിക്കും


കോഴിക്കോട്: മുട്ടില്‍ മരംമുറിക്കല്‍ കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും അന്വേഷണം നടത്തും. വനംവകുപ്പ് എന്‍ഫോഴ്സ്മെന്റിന് ഇ.ഡി. കത്തുനല്‍കി. 
മരംമുറിയുടെ വിശാദംശങ്ങള്‍ തേടിയാണ് കത്ത്. ജൂണ്‍ മൂന്നിനാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കത്ത് വനംവകുപ്പിന് നല്‍കുന്നത്. മരംമുറിക്കേസുമായി ബന്ധപ്പെട്ട പരാതി, എഫ്.ഐ.ആര്‍., മഹസ്സര്‍ എന്നിവയുടെ പകര്‍പ്പും ഇതുവരെ ശേഖരിച്ച വിവരങ്ങളുടെ വിശദാംശങ്ങളും ഇ.ഡി. ആവശ്യപ്പെട്ടിട്ടുണ്ട്. കത്തുനല്‍കിയിട്ട് ഒരാഴ്ചയായിട്ടും സര്‍ക്കാരോ വനംവകുപ്പോ ഇതില്‍ തീരുമാനം എടുത്തിട്ടില്ല.

മരംമുറിക്കലുമായി ബന്ധപ്പെട്ട് കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടോ എന്നുള്ളത് പരിശോധിക്കാനാണെന്ന് ഇ.ഡി. കത്തില്‍ വ്യക്തമാക്കുന്നുണ്ട്. കോടിക്കണക്കിന് രൂപയുടെ മരങ്ങളാണ് മുട്ടിലില്‍നിന്ന് മുറിച്ചുകടത്തിയത്. കോടിക്കണക്കിന് രൂപയുടെ ഇടപാട് നടക്കുമ്പോള്‍ അത് കള്ളപ്പണം ആയേക്കുമെന്ന ധാരണയുടെ അടിസ്ഥാനത്തിലാണ് ഇ.ഡി.യുടെ നീക്കം. കത്തിന് വനംവകുപ്പ് മറുപടി നല്‍കാതിരിക്കുന്ന പക്ഷം ഇ.ഡി. നിയമപരമായി നീങ്ങിയേക്കും. അങ്ങനെയെങ്കില്‍ ഇ.ഡി. നോട്ടീസ് നല്‍കാനും സാധ്യതയുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക