Image

ഫൈസര്‍ ഉള്‍പ്പെടെയുള്ള വിദേശ വാക്സിന്‍ നിര്‍മാതാക്കള്‍ക്ക് നിയമപരിരക്ഷ കേന്ദ്ര പരിഗണനയില്‍

Published on 10 June, 2021
 ഫൈസര്‍ ഉള്‍പ്പെടെയുള്ള വിദേശ വാക്സിന്‍ നിര്‍മാതാക്കള്‍ക്ക് നിയമപരിരക്ഷ കേന്ദ്ര പരിഗണനയില്‍

ന്യൂഡല്‍ഹി: വാക്‌സിന്‍ ക്ഷാമം രൂക്ഷമായി തുടരുന്നതിനിടെ ഫൈസര്‍ ഉള്‍പ്പെടെയുള്ള വിദേശ വാക്‌സിന്‍ നിര്‍മാതാക്കള്‍ക്ക് നിയമപരമായ ബാധ്യതകളില്‍ നിന്ന് സംരക്ഷണം നല്‍കാന്‍ കേന്ദ്രം ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. രാജ്യത്ത് കൂടുതല്‍ വാക്‌സിന്‍ ലഭ്യമാക്കാന്‍ വിദേശ വാക്‌സിന്‍ നിര്‍മാതാക്കള്‍ക്ക് നിയമപരമായ സംരക്ഷണം നല്‍കാന്‍ ഇന്ത്യ തയ്യാറാകുമെന്ന് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് റോയിറ്റേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

 കോവിഡ് കേസുകള്‍ കുത്തനെ വര്‍ധിച്ചതോടെ ഏപ്രിലില്‍ ഫൈസര്‍, മൊഡേണ, ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ എന്നീ കമ്പനികളെ വാക്‌സിന്‍ വിറ്റഴിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇന്ത്യയിലേക്ക് ക്ഷണിച്ചിരുന്നു. എന്നാല്‍ ഒരു കമ്പനികളുമായും കേന്ദ്രം ഇതുവരെ കരാറിലെത്തിയിരുന്നില്ല.

 ഇന്ത്യയില്‍ നിയമ സംരക്ഷണം നല്‍കുന്നത് സംബന്ധിച്ച് ഒരുകമ്പനിക്കും കേന്ദ്രവും ഉറപ്പ് നല്‍കിയിരുന്നില്ല. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ മനം മാറ്റത്തിന് തയ്യാറാകുന്നതോടെ കൂടുതല്‍ വിദേശ വാക്‌സിനുകള്‍ രാജ്യത്ത് ലഭ്യമാകും


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക