Image

''വാപ്പ വേറെ വിവാഹം കഴിക്കുന്നതില്‍ ഉമ്മയ്ക്ക് സന്തോഷം മാത്രം'' അനാര്‍ക്കലി മരയ്ക്കാര്‍

ആശ എസ്. പണിക്കര്‍ Published on 11 June, 2021
      ''വാപ്പ വേറെ വിവാഹം കഴിക്കുന്നതില്‍ ഉമ്മയ്ക്ക് സന്തോഷം മാത്രം''                                        അനാര്‍ക്കലി മരയ്ക്കാര്‍
താരങ്ങളുടെ വിവാഹവും വിവാഹ മോചനവുമെല്ലാം ഏറെ ശ്രദ്ധിക്കപ്പെടുന്ന വാര്‍ത്തകളാണ്. അവരുടെ രക്ഷിതാക്കളുടെ കാര്യവും ചിലപ്പോള്‍ വൈറലാകാറുണ്ട്. കഴിഞ്ഞ ദിവസമാണ് നടി അനാര്‍ക്കലി മരക്കാറിന്റെ പിതാവും പ്രശസ്ത ഫോട്ടോഗ്രാഫറുമായ നിയാസ് മരക്കാര്‍ പുനര്‍വിവാഹിതനായത്. കണ്ണൂര്‍ സ്വദേശിനിയെയാണ് അദ്ദേഹം തന്റെ രണ്ടാം ജീവിതത്തില്‍  പങ്കാളിയാക്കിയത്. പിതാവിന്റെ വിവാഹ ഫോട്ടോസ് അനാര്‍ക്കലി സമൂഹമാധ്യമത്തില്‍ പങ്കു വച്ചതോടെ സംഭവം വൈറലായി മാറി. അനാര്‍ക്കലിയും ചേച്ചിയും കണ്ണൂരില്‍ നടന്ന വിവാഹ ചടങ്ങിലും പങ്കെടുത്തിരുന്നു. ഇപ്പോവിതാ വാപ്പയുടെ വിവാഹ വിശേഷങ്ങള്‍ പങ്കു വച്ച് അനാര്‍ക്കലി തന്നെ രംഗത്തെത്തിയിരിക്കുന്നു. 

''ഞാന്‍ ഇന്നലെ സമൂഹമാധ്യമത്തില്‍ സ്റ്റോറി പങ്കു വച്ചിരുന്നു. എന്റെ വാപ്പയുടെ വിവാഹം. അതു കഴിഞ്ഞ് ഒരുപാട് പേര്‍ ഇക്കാര്യം ചര്‍ച്ചചെയ്തു. ഇതൊരു സാധാരണ കാര്യമായണ് എനിക്ക് തോന്നിയത്. ഞാന്‍ സന്തോഷവതിയാണ്. കുറേ പേര്‍ എന്നോട് ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചോദിച്ചിരുന്നു. അനാര്‍ക്കലി പറയുന്നു. 

''ഞാന്‍ ഇതിനെ കുറിച്ച് നേരത്തേപറഞ്ഞിരുന്നില്ല. എന്റെ മാതാപിതാക്കള്‍ക്ക് എന്തു സംഭവിച്ചുവന്നും പറഞ്ഞിരുന്നില്ല. എന്റെ വാപ്പയും ഉമ്മയും കഴിഞ്ഞ ഒരു വര്‍ഷമായി വേര്‍പിരിഞ്ഞ് താമസിക്കുകയാണ്. 30 വര്‍ഷത്തെ ദാമ്പത്യജീവിതത്തിനു ശേഷമാണ് ഇവര്‍ വേര്‍പരിഞ്ഞത്. കഴിഞ്ഞ ഒരു വര്‍ഷമായി വാപ്പ ഒറ്റയ്ക്കായിരുന്നു താമസം. വാപ്പയെ ഇനിയൊരു വിവാഹം കഴിപ്പിക്കണം എന്ന് ഞാനും ചേച്ചിയും തീരുമാനിച്ചിരുന്നു.'' 

''അവസാനം വാപ്പ തന്നെ ഒരാളെ കണ്ടെത്തി. നിയമപരമായി വിവാഹമോചനം നേടിയതിനു ശേഷമാണ് വാപ്പ വേറെ വിവാഹം കഴിച്ചത്. ഇതില്‍ പ്രധാന കാര്യം എന്താണെന്നു വച്ചാല്‍ വാപ്പയുടെ വിവാഹം കഴിഞ്ഞപ്പോള്‍ എന്റെ ഉമ്മയെ കുറേ പേര്‍ വിളിച്ച് ആശ്വസിപ്പിക്കാന്‍ നോക്കി. ബന്ധുക്കള്‍ക്കിടയില്‍ചെറിയ അസ്വസ്ഥതകള്‍ ഉണ്ട്. ഞാന്‍ ഉമ്മയെ പിരിഞ്ഞു പോയി എന്നാണ് അവര്‍ പറയുന്നത്.'' 

'' എന്റെ അമ്മയെ നിങ്ങള്‍ കുറേ പേര്‍ തെറ്റിദ്ധരിച്ചിട്ടുണ്ട്. സൂപ്പര്‍ കൂള്‍ അമ്മയാണവര്‍. വാപ്പ വേറെ വിവാഹം കഴിച്ചു എന്നതിന്റെ പേരില്‍ ഉമ്മ വിഷമിക്കില്ല. തകര്‍ന്നു പോവുകയുമില്ല. ഡിവോഴ്‌സ് നേടാന്‍ ഉമ്മയ്ക്ക് ഉമ്മയുടേതായ കാരണങ്ങളുണ്ട്. ഒറ്റയ്കക്കുളള ജീവിതം ഉമ്മ സന്തോഷത്തോടെ തന്നെ മുന്നോട്ടു കൊണ്ടു പോവുന്നു. വാപ്പയ്ക്ക് ഒരു കൂട്ടു വേണമെന്ന് തോനന്നിയതു കൊണ്ടാണ് അദ്ദേഹം വേറൊരാളെ കണ്ടെത്തിയത്. അത് ഓരോരുത്തരുടെ ചോയ്‌സ് ആണ്. '' 
'' എനിക്ക് ഓര്‍മ്മ  വന്ന നാള്‍ മുതല്‍ ഉമ്മ വറെ തുറന്ന് ചിന്തിക്കുന്ന ആളാണ്. ആ ലാളനയുടെയും ശിക്ഷണത്തിന്റെയും ഫലമാണ് എനിക്കും ചേച്ചിക്കും ഇന്നലെ വാപ്പയുടെ വിവാഹം കൂടാന്‍ കഴിഞ്ഞത്. ഞങ്ങള്‍ക്ക് അതൊരു സാധാരണ കാര്യമായിരുന്നു. കാരണം വാപ്പ ഒറ്റയ്ക്കാണ്. വാപ്പയ്‌ക്കൊരു കൂട്ടു വേണം. കൊച്ചുമ്മയെ വളരെ സന്തോഷത്തോടെയാണ് ഞങ്ങള്‍ സ്വീകരിച്ചത്. വാപ്പ വേറെ വിവാഹം കഴിക്കരുത്. വേറെ സ്ത്രീ വരരുത്. എന്നൊക്കെ ചിന്തിക്കുന്നത് വളരെ സെല്‍ഫിഷ് ആയിട്ടുളള കാര്യമാണ്. നമ്മുടെ അച്ഛനെ ഇഷ്ട്‌പെടാത്തതു കൊണ്ടാണ് അങ്ങനെയൊക്കെ ചിന്തിക്കുന്നത്. പുതിയ ഒരാള്‍ നമ്മുടെ കുടുംത്തിലേക്ക് വരുന്നത് സന്തോഷമുള്ള കാര്യമാണ്. ഇക്കാര്യത്തില്‍ മറ്റൊരാളുടെ അഭിപ്രായം പോലും എടുക്കരുതെന്നേ ഞാന്‍ പറയൂ. '' 
'' നമുക്ക് ചെയ്യാന്‍ പറ്റുന്നത് വാപ്പയെ സന്തോഷിപ്പിക്കുക, അദ്ദേഹത്തിന്റെ കൂടെ പോവുക എന്നതാണ്. പണ്ട് കുട്ടിക്കാലത്ത് ഞങ്ങള്‍ പറയാറുള്ളതാണ്, ബാപ്പ ഞങ്ങളെ കല്യാണം വിളിച്ചില്ലല്ലോ എന്ന്. ഇപ്പോള്‍ അത് ശരിക്കും സംഭവിച്ചു. എന്റെ ഉമ്മയ്ക്ക് ഇക്കാര്യത്തില്‍ വിഷമം ഒന്നുമില്ല. വാപ്പ വേറെ വിവാഹം കഴിക്കണം എന്നുതന്നെയായിരുന്നു ഉമ്മയുടെ  ആഗ്രഹം. 30 വര്‍ഷം ഒരുമിച്ചു ജീവിച്ചതിന്റെ സ്‌നേഹം ഉമ്മയ്ക്ക് വാപ്പയോട് ഇപ്പോഴുമുണ്ട്. വാപ്പ തന്റെ ജീവിതം ഒറ്റയ്ക്ക് മുന്നോട്ടു കൊണ്ടു പോകരുത് എന്ന് ഉമ്മയ്ക്ക് ആഗ്രഹമുണ്ടായിരുന്നു. ഇനി എപ്പോഴങ്കിലും ഉമ്മയ്ക്ക് വിവാഹം കഴിക്കണമെന്നു തോന്നിയാല്‍ ഉമ്മ വിവാഹം കഴിക്കും. '' അനാര്‍ക്കലിപറഞ്ഞു. 
നടി ലാലി പി.എം ആണ് അനാര്‍ക്കലിയുടെ ഉമ്മ. കുമ്പളങ്ങി നൈറ്റ്‌സില്‍ ഷെയ്‌നിന്റെയും സൗബിന്റെയും അമ്മ വേഷംചെയ്തത് ലാലിയാണ്. ലക്ഷ്മിയാണ് അനാര്‍ക്കലിയുടെ സഹോദരി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക