Image

മാലിക് തിയേറ്റര്‍ മാത്രം മനസില്‍ കണ്ട് എഴുതിയ സിനിമ ; സംവിധായകന്‍

Published on 12 June, 2021
മാലിക് തിയേറ്റര്‍ മാത്രം മനസില്‍ കണ്ട് എഴുതിയ സിനിമ ; സംവിധായകന്‍
ഫഹദ് ഫാസില്‍ ചിത്രം 'മാലിക്' ഒ.ടി.ടി പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്യാന്‍ ഒരുങ്ങുന്നുവെന്ന് നിര്‍മ്മാതാവ് ആന്റോ ജോസഫ് കഴിഞ്ഞ ദിവസമാണ് വ്യക്തമാക്കിയത്. സാമ്ബത്തിക ബുദ്ധിമുട്ട് കൊണ്ടാണ് ഒ.ടി.ടിയില്‍ റിലീസ് ചെയ്യാന്‍ ഒരുങ്ങുന്നത് എന്നാണ് ഫിലിം എക്‌സ്ബിറ്റേഴ്‌സിന് നല്‍കിയ കത്തില്‍ ആന്റോ ജോസഫ് പറഞ്ഞത്.

എന്നാല്‍, മാലിക് തിയേറ്റര്‍ മാത്രം മനസില്‍ കണ്ട് എഴുതിയ സിനിമയാണ് എന്നാണ് സംവിധാകന്‍ മഹേഷ് നാരായണന്‍ പറയുന്നത്. ലാര്‍ജ് ഫോര്‍മാറ്റില്‍ എടുത്ത സിനിമയാണ്. എന്നാല്‍ അത് ചെറിയ സ്‌ക്രീനിലേക്ക് എത്തുന്നതിനെ കുറിച്ച്‌ വിഷമിച്ചിരുന്ന സമയമൊക്കെ പോയി. നിര്‍മാതാവിന് എന്തെങ്കിലും പ്രയോജനം ലഭിക്കുമോ എന്ന ചിന്ത മാത്രമാണ് ഇപ്പോഴുള്ളത്.

ചിത്രത്തിന്റെ ശബ്ദമേഖലയില്‍ പ്രവര്‍ത്തിച്ചവര്‍ ഏറെ ദുഖത്തിലാണ്. പലരും കരച്ചിലായിരുന്നു. രണ്ടാമതും സിനിമ റീമിക്‌സ് ചെയ്യേണ്ടി വരുന്നു, പല പ്രശ്‌നങ്ങള്‍. 2020ല്‍ സെന്‍സര്‍ ചെയ്ത പടമാണ് മാലിക്. റിലീസിന് ഇപ്പോഴും കാത്തിരിക്കുകയാണ്. ഈ ഘട്ടത്തില്‍ നിര്‍മാതാവ് നേരിടുന്ന പ്രതിസന്ധിയുണ്ട്. മുടക്കിയ പണത്തിന്റെ പലിശ.

ഒരു ഘട്ടമാകുമ്ബോള്‍ മുടക്കു മുതലിന് മുകളില്‍ പലിശ കേറും. അങ്ങനെ വരുമ്ബോള്‍ ശബ്ദത്തിന്റെയും വിഷ്വലിന്റെ ക്വാളിറ്റിയും മറ്റു സംഭവങ്ങളൊന്നുമല്ല നമ്മള്‍ ചിന്തിക്കുന്നത്. ആത്യന്തികമായി നിര്‍മാതാവിന് നഷ്ടം വരുമോ എന്നാകും ചിന്ത, ആ ഘട്ടത്തിലാണ് തങ്ങള്‍ എത്തിയെതന്നും സംവിധായകന്‍ പറയുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക