Image

ഹജ്ജ് തീര്‍ത്ഥാടനം; ഇത്തവണയും വിദേശികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി സൗദി ഭരണകൂടം

Published on 12 June, 2021
ഹജ്ജ് തീര്‍ത്ഥാടനം; ഇത്തവണയും വിദേശികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി സൗദി ഭരണകൂടം


റിയാദ് : കോവിഡ് പശ്ചാത്തലത്തില്‍ ഇത്തവണയും ഹജ്ജ് തീര്‍ത്ഥാടനത്തില്‍ നിയന്ത്രണം. വിദേശരാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഇത്തവണയും അനുമതി നല്‍കേണ്ടന്ന് സൗദി ഭരണകൂടം തീരുമാനിച്ചതായി റിപ്പോര്‍ട്ടുകള്‍. സൗദി പൗരന്മാര്‍ക്കും, നിലവില്‍ അവിടെയുള്ള വിദേശികളും അടക്കം 60000 പേര്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്. രാജ്യത്തെ ജനങ്ങളുടേയും തീര്‍ത്ഥാടനത്തിന് എത്തുന്നവരുടേയും ആരോഗ്യ സുരക്ഷ പരിഗണിച്ചാണ് ഭരണകൂടം ഇത്തരമൊരു തീരുമാനം എടുക്കുന്നത്.

ആഭ്യന്തര തീര്‍ത്ഥാടകര്‍ മാറാവ്യാധികള്‍ ഇല്ലാത്തവരും 18 നും 65 നും ഇടയില്‍ പ്രായമുള്ളവരും ആയിരിക്കണമെന്ന് നിര്‍ബന്ധമുണ്ട്.അല്ലാത്ത പക്ഷം തീര്‍ത്ഥാടകര്‍ നിശ്ചിത സമയത്തിനുള്ളില്‍ കോവിഡ് മുക്തി നേടിയവരായിരിക്കണമെന്നും നിബന്ധനയുണ്ട്.ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ പുറത്തിറങ്ങുമെന്നും  അധികൃതര്‍ അറിയിച്ചു.

കഴിഞ്ഞ വര്‍ഷവും ഹജ്ജിന് വിദേശ തീര്‍ത്ഥാടകരെ അനുവദിച്ചിരുന്നില്ല. കൊവിഡ് വ്യാപനത്തിന്റെ പ്രാരംഭ ഘട്ടത്തില്‍ 2020ല്‍ നടന്ന ഹജ്ജ് തീര്‍ഥാടനത്തിന് 1000 പേര്‍ക്ക് മാത്രമായിരുന്നു അവസരം നല്‍കിയിരുന്നത്.
            



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക