Image

വാക്സിൻ സ്വീകരിക്കാത്ത ഹൂസ്റ്റൺ ആശുപത്രി ജീവനക്കാരുടെ സസ്പെൻഷനെതിരെയുള്ള ലോ സൂട്ട് തള്ളി

പി.പി.ചെറിയാൻ Published on 13 June, 2021
വാക്സിൻ സ്വീകരിക്കാത്ത ഹൂസ്റ്റൺ ആശുപത്രി ജീവനക്കാരുടെ സസ്പെൻഷനെതിരെയുള്ള ലോ സൂട്ട് തള്ളി
ഹൂസ്റ്റൺ :- ഹൂസ്റ്റൺ മെത്തഡിസ്റ്റ് ആശുപത്രിയിലെ ജീവനക്കാർ കോവിഡ് വാക്സിൻ സ്വീകരിക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് മാനേജ്മെന്റ് സ്വീകരിച്ച സസ്പെൻഷൻ നടപടിക്കെതിരെ നൂറോളം ജീവനക്കാർ നൽകിയ ലോ സ്യൂട്ട് ഫെഡറൽ ജഡ്ജി തള്ളി. 200 ജീവനക്കാരാണ് സസ്പെൻഷന് വിധേയരായത്.
ആശുപത്രി പോളിസി അനുസരിച്ച് വാക്സിൻ സ്വീകരിക്കാത്ത ജീവനക്കാർക്ക് ജൂൺ 7 വരെയാണ് വാക്സിൻ സ്വീകരിക്കുന്നതിനു സമയ പരിധി നൽകിയിരുന്നത്. സമയപരിധി കഴിഞ്ഞിട്ടും ആശുപത്രി മാനേജ്മെന്റ് ഉത്തരവ് അനുസരിക്കാൻ തയ്യാറാകാത്ത ജീവനക്കാർക്കെതിരെ സസ്പെൻഷൻ നടപടി സ്വീകരിക്കുകയും ജൂൺ 14 - ന് മുമ്പ് വാക്സിൻ സ്വീകരിച്ചില്ലെങ്കിൽ
ജോലിയിൽ നിന്നും പിരിച്ചു വിടുമെന്നും അന്ത്യശാസനം നൽകിയിരുന്നു. ഇതിനെതിരെയാണ് ജീവനക്കാർ ഫെഡറൽ കോടതിയെ സമീപിച്ചത്. സസ്പെൻഷൻ പിൻവലിക്കാൻ നിർദ്ദേശം നൽകണമെന്നും ഇവർ ആവശപ്പെട്ടിരുന്നു.
ആശുപത്രി മാനേജ്മെന്റ് നിയമവിരുദ്ധമായല്ല വാക്സിൻ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടതെന്നും അവരുടെ ജോലി സുഗമമായി നിറവേറ്റുന്നതിനാണ്
ഇങ്ങനെ ഒരു തീരുമാനം കൈക്കൊണ്ടതെന്നും കേസ് തള്ളിക്കൊണ്ട് ഫെഡറൽ ജഡ്ജി, ലിൽ ഹ്യൂഗസ് പറഞ്ഞു
കോടതി വിധി മെത്തഡിസ്ററ് ആശുപത്രിയുടെ വിജയമാണെന്ന് പ്രസിഡന്റും സി.ഇ.ഒയുമായ മാർക്ക് ബൂം - iiiiiപറഞ്ഞു എന്നാൽ വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് ജീവനക്കാരെ പ്രതിനിധീകരിച്ച് ജനിഫർ ബ്രിസ്ബ് പറഞ്ഞു.
വാക്സിൻ സ്വീകരിക്കാത്ത ഹൂസ്റ്റൺ ആശുപത്രി ജീവനക്കാരുടെ സസ്പെൻഷനെതിരെയുള്ള ലോ സൂട്ട് തള്ളി
Join WhatsApp News
Methodian 2021-06-13 10:38:03
Appeal also will also get dismissed by the superior. court, employees better get vaccinated, wear mask, And serve us the public.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക