Image

നമിത പ്രമോദിനായി കൊറിയോഗ്രാഫി ചെയ്ത് മീനാക്ഷി

Published on 13 June, 2021
നമിത പ്രമോദിനായി കൊറിയോഗ്രാഫി ചെയ്ത് മീനാക്ഷി
ആരാധകര്‍ ഏറെ ഇഷ്ടപ്പെടുന്ന താരുപുത്രിയാണ് മഞ്ജു വാര്യരുടേയും ദിലീപിന്റേയും മകളായ മീനാക്ഷി.   മീനാക്ഷിയും സിനിമയിലേക്ക് ഒരുനാള്‍ വരുമെന്ന പ്രതീക്ഷ ആരാധകര്‍ക്കുണ്ട്. എന്നാല്‍ അഭിനയത്തില്‍ തനിക്ക് താല്‍പര്യമില്ലെന്നാണ് മീനാക്ഷി പറയുന്നത്. അതേസമയം അമ്മയെ പോലെ തന്നെ നല്ലൊരു നര്‍ത്തികയാണ് താനെന്ന് ഇതിനോടകം തന്നെ മീനാക്ഷി തെളിയിച്ചു കഴിഞ്ഞു.  

ഇപ്പോഴിതാ ഡാന്‍സ് കളിക്കാന്‍ മാത്രമല്ല പഠിപ്പിക്കാനും താന്‍ മിടുക്കിയാണെന്ന് തെളിയിച്ചിരിക്കുകയാണ് മീനാക്ഷി. തന്റെ അടുത്ത സുഹൃത്തും നടിയുമായ നമിത പ്രമോദാണ് മീനാക്ഷിയുടെ ഡാന്‍സ് വിദ്യാര്‍ത്ഥിയായത്. മീനാക്ഷിയുടെ കൊറിയോഗ്രാഫിയെ കുറിച്ച്‌ നമിത തന്നെയാണ് പറഞ്ഞത്. മലയാളത്തിലെ യുവനടിമാരില്‍ ശ്രദ്ധേയയാണ് നമിത. നിരവധി ഹിറ്റ് ചിത്രങ്ങളിലെ നായികയാണ്.

നല്ലൊരു നര്‍ത്തകി കൂടിയാണ് നമിത. താരം പങ്കവച്ചൊരു ഡാന്‍സ് വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് തന്റെ ഡാന്‍സ് വീഡിയോ നമിത പങ്കുവച്ചിരിക്കുന്നത്. മനോഹരമായാണ് വീഡിയോയില്‍ നമിത ഡാന്‍സ് കളിക്കുന്നത്. ഈ ഡാന്‍സ് കൊറിയോഗ്രഫി ചെയ്തത് മീനാക്ഷിയാണെന്നും നമിത പറയുന്നുണ്ട്. പിന്നാലെ സ്വാഗതം ചെയ്തു കൊണ്ട് മീനാക്ഷിയുമെത്തിയിട്ടുണ്ട്.

മീനാക്ഷിയും നമിതയും വളരെ അടുത്ത സുഹൃത്തുക്കളാണ്.  
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക