Image

ലോക് ജനശക്തി പാര്‍ട്ടിയില്‍ പൊട്ടിത്തെറി: ചിരാഗ് പസ്വാനെ രാഷ്ട്രീയമായി ഒതുക്കി മുഖ്യമന്ത്രി നിതീഷ് കുമാര്‍

Published on 14 June, 2021
ലോക് ജനശക്തി പാര്‍ട്ടിയില്‍ പൊട്ടിത്തെറി: ചിരാഗ് പസ്വാനെ രാഷ്ട്രീയമായി ഒതുക്കി മുഖ്യമന്ത്രി നിതീഷ് കുമാര്‍
ലോക് ജനശക്തി പാര്‍ട്ടി എംപിമാരായിരിക്കെത്തന്നെ തങ്ങളെ പ്രത്യേക ബ്ലോക്കായി കണക്കാക്കണമെന്ന് കാട്ടി എല്‍ജെപിയുടെ അഞ്ച് എംപിമാര്‍ ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ളയ്ക്ക് കത്ത് നല്‍കി. ലോക് ജനശക്തി പാര്‍ട്ടിക്ക് ചിരാഗ് പസ്വാനുള്‍പ്പടെയുള്ള ആറ് എംപിമാല്‍ അഞ്ച് പേരാണ് ചിരാഗിനെ മാറ്റി നിര്‍ത്തി വേറെ ബ്ലോക്കായി ഇരിക്കാന്‍ തീരുമാനിച്ചത്.

ചിരാഗിന്‍റെ പിതൃസഹോദരന്‍ പശുപതി കുമാര്‍ പരസിന്‍റെ നേതൃത്വത്തിലാണ് നീക്കം. രാംവിലാസ് പസ്വാന്റെ മരണശേഷം ഇരുവരും തമ്മില്‍ ഉണ്ടായിരുന്ന കലഹം മൂര്‍ച്ഛിച്ച്‌ ഒടുവില്‍ പിളര്‍പ്പിലെത്തുകയായിരുന്നു. ഇരുവരും ഏറെ നാളുകളായി പരസ്പരം സംസാരിക്കുക പോലും ചെയ്തിരുന്നില്ല.

എന്നാല്‍ എല്‍ജെപിയിലെ ഈ പൊട്ടിത്തെറി ആസൂത്രണം ചെയ്തത് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ആണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഹാജിപുരില്‍നിന്നു എംപിയായ പരസിന് നിതീഷ് കുമാര്‍ കേന്ദ്രമന്ത്രിസ്ഥാനം വാഗ്ദാനം ചെയ്താണ് ചിരാഗിനെതിരെ കളത്തിലിറക്കിയതെന്നാണ് സൂചന .അടുത്ത അനുയായിയായ ലലന്‍ സിങ്ങ് വഴിയാണ് മറ്റ് എംപിമാരുമായി നിതീഷ് ധാരണയിലെത്തിയത്.

ചിരാഗിന്റെ ബന്ധുവായ പ്രിന്‍സ് രാജ്, ചന്ദന്‍ സിങ്, വീണാ ദേവി, മെഹബൂബ് അലി കൈസര്‍ എന്നിവരാണ് പരസിനു പുറമേ പാര്‍ട്ടിവിട്ടത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക