Image

പ്രതിദിനം രണ്ടര ലക്ഷം പേര്‍ക്ക് വാക്‌സിന്‍; കോവിഡ് മൂന്നാം തരംഗത്തെ നേരിടാന്‍ ആക്ഷന്‍പ്ലാന്‍; ആരോഗ്യ മന്ത്രി

Published on 14 June, 2021
പ്രതിദിനം രണ്ടര ലക്ഷം പേര്‍ക്ക് വാക്‌സിന്‍; കോവിഡ് മൂന്നാം തരംഗത്തെ നേരിടാന്‍ ആക്ഷന്‍പ്ലാന്‍; ആരോഗ്യ മന്ത്രി
തിരുവനന്തപുരം: കേവിഡ് മൂന്നാം തരംഗത്തെ മുന്നില്‍ കണ്ടുകൊണ്ട് ആശുപത്രികളിലെ ചികിത്സാ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനും പരമാവധി ആളുകള്‍ക്ക് വാക്‌സിന്‍ നല്‍കാനും ശ്രമിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ്. കോവിഡിന്റെ മൂന്നാം തരംഗത്തെ ഫലപ്രദമായി നേരിടുന്നതിനായി ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് മന്ത്രിയുടെ നിര്‍ദേശം.

പ്രതിദിനം രണ്ടര ലക്ഷം പേര്‍ക്ക് വാക്‌സിന്‍ നല്‍കുകയാണ് ലക്ഷ്യമെന്നും അതിനായി ആവശ്യമായി വാക്‌സിന്‍ ലഭ്യമാക്കേണ്ടതാണെന്നും സൗകര്യങ്ങളും ജീവനക്കരേയും വര്‍ധിപ്പിക്കണമെന്ന് മന്ത്രി നിര്‍ദേശിച്ചു. വാക്‌സിന്‍ രിജിസ്‌ട്രേഷന്‍ അറിയാത്ത ആളുകള്‍ക്കായി രജിസിട്രേഷന്‍ ഡ്രൈവ് ആരംഭിക്കും. ഞായറാഴ്ചകളിലും അവധി ദിവസങ്ങളിലും വാക്‌സിനേഷന്‍ സുഗമമായി നടത്തണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. 

കോവിഡ് മൂന്നാം തരംഗത്തെ നേരിടുന്നതിനായി ആക്ഷന്‍പ്ലാന്‍ യോഗത്തില്‍ ആവിഷ്‌കരിച്ചു. നിലവില്‍ കോവിഡ് രോഗികള്‍ക്കായി മാറ്റിവച്ചിരിക്കുന്ന കിടക്കകളില്‍ 47 ശതമാനം മാത്രമാണ് രോഗികളുള്ളത്. എന്നാല്‍ മൂന്നാം തരംഗത്തിന്റെ മുന്നോടിയായി സ്വകാര്യ ആശുപത്രികളിലും കൂടുതല്‍ കിടക്കകള്‍ സജ്ജമാക്കുന്നുണ്ട്. ഓക്‌സിജന്‍ ക്ഷാമം ഉണ്ടാകാതിരിക്കാന്‍ പ്രതിദിന ഉത്പാദനം 60 മെട്രിക് ടണ്‍ ആയി ഉയര്‍ത്തും.

അതേസമയം കോവിഡിന്റെ മൂന്നാം തരംഗം കുട്ടികളെ കൂടുതലായി ബാധിക്കുമെന്ന ആശങ്കയുള്ളതിനാല്‍ സര്‍ജ് പ്ലാന്‍ നടപ്പിലാക്കി വരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക