Image

യുപിയില്‍ മാധ്യമ പ്രവര്‍ത്തകന്‍ ബൈക്ക് അപകടത്തില്‍ മരിച്ചു; ദുരൂഹതയെന്ന് പരാതി

Published on 14 June, 2021
യുപിയില്‍ മാധ്യമ പ്രവര്‍ത്തകന്‍ ബൈക്ക് അപകടത്തില്‍ മരിച്ചു; ദുരൂഹതയെന്ന് പരാതി
ഗോരഖ്പൂര്‍: ഉത്തര്‍പ്രദേശില്‍ എബിപി ചാനല്‍ റിപ്പോര്‍ട്ടര്‍ സുലഭ് ശ്രീവാസ്തവയുടെ മരണത്തില്‍ ദൂരുഹതയുണ്ടെന്ന് പരാതി.

താന്‍ കൊല്ലപ്പെട്ടേക്കുമെന്ന് കാണിച്ച്‌ രണ്ട് ദിവസം മുന്‍പ് സുലഭ് പ്രതാപ്ഘട്ട് എഡിജിപിക്ക് കത്തയിച്ചിരുന്നു. കുടുംബത്തിനും തനിക്കും പൊലീസ് സുരക്ഷ വേണമെന്നും കത്തില്‍ ആവശ്യപ്പെട്ടിരുന്നു.

ഉത്തര്‍പ്രദേശിലെ പ്രതാപ് ഘട്ടിലെ എബിപി ഗംഗ ചാനലിന്‍റെ റിപ്പോര്‍ട്ടറായിരുന്നു സുലഭ്. ഇന്നലെ രാത്രി ജോലിക്ക് ശേഷം വീട്ടിലേക്ക് മടങ്ങിയ സുലഭിനെ അപകടത്തില്‍ പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു.

ബൈക്കില്‍ നിന്ന് വീണ നിലയിലാണ് സുലഭിനെ കണ്ടെത്തിയത്. ഗുരുതരമായി പരിക്കേറ്റ സുലഭിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
സുലഭ് പ്രതാപ്ഘട്ടില്‍ പ്രവര്‍ത്തിക്കുന്ന മദ്യമാഫിയയെ കുറിച്ച്‌ നിരന്തരം വാര്‍ത്തകള്‍ നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് സുലഭിന് ഭീഷണിയുണ്ടായിരുന്നുവെന്ന് കുടുംബം പറയുന്നു.

എന്നാല്‍ പരാതി ലഭിച്ചിട്ടും പൊലീസ് നടപടി സ്വീകരിച്ചില്ലെന്നും സംഭവത്തില്‍ ദൂരൂഹതയുണ്ടെന്നും ആരോപിച്ച്‌ പ്രിയങ്ക ഗാന്ധി രംഗത്തെത്തി.

സര്‍ക്കാര്‍ ഉറങ്ങുകയാണെന്നും സത്യാവസ്ഥ പുറത്ത് കൊണ്ടുവരണമെന്നും പ്രിയങ്ക ആവശ്യപ്പെട്ടു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക