Image

വാക്സിനേഷന് ശേഷം കാന്തിക ശക്തി ലഭിച്ചുവെന്ന അവകാശവാദവുമായി ഝാര്‍ഖണ്ഡ് സ്വദേശി

Published on 14 June, 2021
വാക്സിനേഷന് ശേഷം കാന്തിക ശക്തി ലഭിച്ചുവെന്ന അവകാശവാദവുമായി ഝാര്‍ഖണ്ഡ് സ്വദേശി
റാഞ്ചി: കോവിഡ് വാക്സിന്‍ സ്വീകരിച്ചതിന് ശേഷം തനിക്ക് കാന്തിക ശക്തി ലഭിച്ചുവെന്ന അവകാശവാദവുമായി ഝാര്‍ഖണ്ഡ് സ്വദേശി. ഹസാരിബാ​ഗില്‍ നിന്നുള്ള‍ താഹിര്‍ അന്‍സാരിയാണ് കാന്ത ശക്തി ലഭിച്ചുവെന്ന അവകാശവാദവുമായി രം​ഗത്തെത്തിയത്.

വാക്സിനേഷന് ശേഷം കാന്തശക്തി ലഭിച്ചതായി അവകാശപ്പെട്ട നാസികില്‍ നിന്നുള്ള ഒരാളുടെ വിഡിയോ കണ്ടിരുന്നു. ഇത് ശരിയാണോയെന്ന് അറിയാനായി താന്‍ നാണയങ്ങള്‍, സ്പൂണ്‍ എന്നിവ ശരീരത്തിനടുത്ത് വെച്ചപ്പോള്‍ അവ ഒട്ടിപ്പിടിക്കുന്നതായി കണ്ടെന്നും താഹിര്‍ അവകാശപ്പെട്ടു. ഇതേതുടര്‍ന്ന് ആരോഗ്യവകുപ്പ് സംഘം വീട്ടിലെത്തി താഹിര്‍ അന്‍സാരിയെ പരിശോധിച്ചു.

എന്നാല്‍ അദ്ദേഹത്തിന്റെ ശരീരത്തില്‍ കാന്തിക ശക്തിയുള്ളതായി കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് പരിശോധനക്ക് ശേഷം ഡോ. എസ്.കെ വേദ് രാജന്‍ പറഞ്ഞു. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരോട് 48 മണിക്കൂര്‍ താഹിറിനെ നിരീക്ഷിക്കാനും അദ്ദേഹം ആവശ്യപ്പെട്ടു.

വാക്സിനേഷന് ശേഷം കാന്തിക ശക്തി ലഭിച്ചുവെന്ന് അവകാശപ്പെട്ട് നാസികില്‍ നിന്നുള്ളയാള്‍ പുറത്തിറക്കിയ വിഡിയോ കഴിഞ്ഞ​ദിവസങ്ങളില്‍ വൈറലായിരുന്നു. 71 കാരനായ അരവിന്ദ് സോനാറാണ് ഇക്കാര്യം അവകാശപ്പെട്ടത്. അതിനിടെ സംഭവം വ്യാജമാണെന്നും ആരും വിഡിയോ പ്രചരിപ്പിക്കരുതെന്നും അധികൃതര്‍ നിര്‍ദേശിച്ചിരുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക