Image

രാജ്യത്ത് കോവിഡ് വാക്സിന്‍ സ്വീകരിച്ച്‌ മരണം 10 ലക്ഷത്തില്‍ രണ്ടെന്ന് റിപ്പോര്‍ട്ടുകള്‍

Published on 14 June, 2021
രാജ്യത്ത് കോവിഡ് വാക്സിന്‍ സ്വീകരിച്ച്‌ മരണം 10 ലക്ഷത്തില്‍ രണ്ടെന്ന് റിപ്പോര്‍ട്ടുകള്‍
ഡല്‍ഹി: കോവിഡ് രണ്ടാം തരംഗത്തില്‍ ജനുവരി 16 മുതല്‍ ജൂണ്‍ ഏഴുവരെയുള്ള കാലയളവ് കൊണ്ട് കോവിഡ് പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ചതിനെ തുടര്‍ന്ന് 26,000-ല്‍ അധികം പ്രതികൂലസംഭവങ്ങള്‍ അഥവാ അഡ്വേഴ്‌സ് ഇവന്റ്‌സ് ഫോളോവിങ് ഇമ്യുണൈസേഷന്‍(എ.ഇ.എഫ്.ഐ.) രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായി സര്‍ക്കാര്‍ കണക്കുകള്‍ ഇപ്പോള്‍ പുറത്തുവരുന്നു. 

2021 ജനുവരി 16 മുതലാണ് രാജ്യത്ത് കോവിഡ് വാക്‌സിനേഷന്‍ തുടക്കം കുറിച്ചിരുന്നത്. വാക്‌സിന്‍ സ്വീകരിച്ചതിനു പിന്നാലെയുണ്ടായ ബുദ്ധിമുട്ടുകളെ തുടര്‍ന്ന് 488 മരണവും ഇക്കാലയളവില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായി കണക്കുകള്‍ വ്യക്തമാക്കുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു.

ജനുവരി 16 മുതല്‍ ജൂണ്‍ ഏഴുവരെയുള്ള കാലയളവില്‍ 23.5 കോടി ഡോസ് വാക്‌സിനുകളാണ് വിതരണം ചെയ്യപ്പെട്ടത് . റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതാകട്ടെ 26,200 എ.ഇ.എഫ്.ഐ. കേസുകള്‍ ആണ്. ശതമാനക്കണക്കില്‍ നോക്കിയാല്‍ 0.01% പ്രതികൂല സംഭവങ്ങളാണ് ഇപ്പോള്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക