Image

ഒരേ സമയം നാലു മലയാളികളെ ജില്ലാ കളക്ടര്‍‍മാരായി നിയമിച്ച്‌ തമിഴ്‌നാട്

Published on 14 June, 2021
ഒരേ സമയം നാലു മലയാളികളെ ജില്ലാ കളക്ടര്‍‍മാരായി നിയമിച്ച്‌ തമിഴ്‌നാട്
ചെന്നൈ: തമിഴ്നാട്ടില്‍ ഒരേ സമയം നാലു മലയാളികള്‍ ജില്ലാ കളക്ടര്‍മാരായി. ഇതാദ്യമായാണു നാലു മലയാളികളെ ഒരേസമയം കളക്ടര്‍മാരായി നിയോഗിക്കുന്നത്. പുതുതായി ചുമതലയേറ്റ നാലു പേരും 2013 ബാച്ച്‌ അംഗങ്ങളാണ്.

എറണാകുളം പിറവം സ്വദേശിയായ ഡോ.ആല്‍ബി ജോണ്‍ വര്‍ഗീസ് (തിരുവള്ളൂര്‍), തൃശൂര്‍ സ്വദേശിനി ശ്രേയ സിങ് (നാമക്കല്‍), തിരുവനന്തപുരം സ്വദേശികളായ ഡോ.എസ്.വിനീത് (തിരുപ്പൂര്‍), പി.ഗായത്രി കൃഷ്ണന്‍ (തിരുവാരൂര്‍) എന്നിവരാണു പുതിയ കളക്ടര്‍മാര്‍.

നിലവില്‍ കലക്ടര്‍മാരായിരുന്ന മലയാളികളായ ഡോ.ജി.എസ്.സമീരനെ തെങ്കാശിയില്‍ നിന്നു കോയമ്ബത്തൂരിലേക്കും തേനി കളക്ടറായിരുന്ന എച്ച്‌.കൃഷ്ണനുണ്ണിയെ ഈറോഡിലേക്കും മാറ്റി നിയമിച്ചിട്ടുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക