Image

വധ ഭീഷണി : എം.പി രമ്യ ഹരിദാസ് ഗവര്‍ണറെ കണ്ടു

Published on 14 June, 2021
വധ ഭീഷണി : എം.പി രമ്യ ഹരിദാസ് ഗവര്‍ണറെ കണ്ടു
ആലത്തൂര്‍ : ആലത്തൂര്‍ എം.പി രമ്യ ഹരിദാസ് രാജ്ഭവനിലെത്തി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ കണ്ടു .തനിക്ക് നേരെ ഭീഷണിയുണ്ടായ സാഹചര്യത്തില്‍ ഗവര്‍ണര്‍ക്ക് പരാതി നല്‍കി. വിഷയത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷനേയും പരാതിയുമായി സമീപിക്കുമെന്ന് രമ്യ ഹരിദാസ് പറഞ്ഞു.

ഇതിനു മുന്‍പും തനിക്കെതിരെ സിപിഎം പ്രവര്‍ത്തകരുടെ അക്രമമുണ്ടായിട്ടുണ്ടെന്നും ഈ വിഷയത്തിലും പൊലീസില്‍ നിന്ന് നീതി കിട്ടിയിട്ടില്ലെന്ന് രമ്യ ഹരിദാസ് ആരോപിച്ചു.

തന്റെ കാല് വെട്ടുമെന്ന് ഭീഷണിപ്പെടുത്തിയതായി ആണ് എംപി പറഞ്ഞത്. എന്നാല്‍ ഇത്തരം ഭീഷണി കൊണ്ട് തന്റെ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ സാധിക്കില്ലെന്നും ശക്തമായി മുന്നോട്ട് പോകുമെന്നും രമ്യ ഹരിദാസ് പറയുന്നു.
ഭീഷണിപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി എംപി പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ആലത്തൂര്‍ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് നാസര്‍, നജീബ്, കണ്ടാലറിയാവുന്ന ഏഴ് പേര്‍ എന്നിവര്‍ക്കെതിരെയാണ് പരാതി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക