Image

കുടുംബ സമേതം കുപ്പി ചില്ലുകള്‍ കഴിക്കുന്ന ചിത്രം പങ്കുവെച്ച് ലെന

Published on 14 June, 2021
കുടുംബ സമേതം കുപ്പി ചില്ലുകള്‍ കഴിക്കുന്ന ചിത്രം പങ്കുവെച്ച് ലെന

മലയാളത്തിന്റെ പ്രിയ നടി ലെന ആരാധകരുമായി പങ്കുവെച്ച ഒരു വീഡിയോയാണ് ഇപ്പോള്‍ ഞെട്ടിപ്പിയ്ക്കുന്നത്. ഒരു ചില്ലു ഗ്ലാസ് കടിച്ചു തിന്നുന്ന ലെനയുടെ അച്ഛന്റെയും അമ്മയുടേയും വീഡിയോയാണ് താരം പങ്കുവെച്ചിരിക്കുന്നത്. കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് ചില്ലു കഷ്ണം കടിച്ചു മുറിച്ചു തിന്നുന്ന വീഡിയോയും ലെന പങ്കുവെച്ചിരുന്നു. തന്റെ ഷൂട്ടിങ് സെറ്റിലെ ഫേക്ക് ഗ്ലാസ് തിന്നാണ് 2017-ല്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെ ആരാധകരെ അമ്പരപ്പിച്ചതെങ്കില്‍ ഇത്തവണ അമ്മയുണ്ടാക്കിയ കഴിക്കാവുന്ന ഗ്ലാസു കൊണ്ടാണ് ലെന ഏവരേയും ഞെട്ടിപ്പിച്ചത്.


''ഗ്ലാസ് തിന്നുന്ന കുടുംബം. 2017 മെയ് 15ന് ആദം ജോണ്‍ എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടയിലാണ് ചില്ല് കഴിക്കുന്ന പ്രാങ്ക് വീഡിയോ പങ്കുവെച്ചത്. സിനിമയിലെ ഫൈറ്റ് സീനുകള്‍ക്കായി ഉപയോഗിച്ചിരുന്ന വാക്‌സ് ഗ്ലാസായിരുന്നു ഇത്. ഈ വര്‍ഷം അച്ഛന്റെ പിറന്നാളിന് അമ്മ കഴിക്കാവുന്ന ഒരു കേക്ക് ടോപ്പര്‍ അമ്മയുണ്ടാക്കി. അത് കോക്ക്‌ടെയില്‍ ഗ്ലാസ് പോലെയായിരുന്നു. ഞങ്ങളുടെ ഗ്ലാസ് കഴിക്കുന്ന വീഡിയോകളെല്ലാം ചേര്‍ത്ത് ഈ വീഡിയോ പോസ്റ്റ് ചെയ്യാതിരിക്കാന്‍ എനിക്ക് കഴിഞ്ഞില്ല. ജസ്റ്റ് ഫോര്‍ ഹൊറര്‍. ദയവായി ഇത് വീട്ടില്‍ പരീക്ഷിക്കരുത്.'' - ലെന കുറിച്ചു.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക