പേരില്‍ തന്നെ ഭീതിജനിപ്പിക്കുന്ന ഇനം പാമ്പാണ് മൂര്‍ഖന്‍. നേരിട്ടു കാണുകയോ കടിക്കുകയോ ചെയ്താല്‍ പിന്നെ പറയേണ്ട കാര്യവുമില്ല. എന്നാല്‍ തന്നെ കടിച്ച പാമ്പിന്റെ കഴുത്തിന് കുത്തിപ്പിടിച്ച യുവാവാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്
കര്‍ണ്ണാടകയിലെ കാംബ്ലിതാലൂക്കിലെ ബെല്ലാരിയിലാണ് സംഭവം. ഉപ്പരഹള്ളി സ്വദേശിയായ കാഡപ്പ എന്ന യുവാവാണ് കഥയിലെ താരം. 30 വയസ്സാണ് ഇയാള്‍ക്കുള്ളത്. കൃഷി സ്ഥലത്ത് പണിയെടുക്കവേയാണ് ഇയാളെ മൂര്‍ഖന്‍ പാമ്പ് കടിച്ചത്. കൈയ്യിലായിരുന്നു കടിയേറ്റത്
തന്നെ ഒരു തവണ കടിച്ച ശേഷം വീണ്ടും പത്തി വിടര്‍ത്തിപ്പിടിച്ചു നിന്ന പാമ്പിനെ ഇയാള്‍ കഴുത്തില്‍ മുറുക്കെപ്പിടിച്ച് പൊ്ക്കിയെടുക്കുകയായിരുന്നു. ഇതിനുശേഷം ബന്ധുവിന്റെ സ്കൂട്ടറിന്റെ പിന്നില്‍ ഇരുന്ന് ഈ പാമ്പുമായാണ് ഇയാള്‍ സമീപത്തെ പ്രാഥമീകാരോഗ്യ കേന്ദ്രത്തിലേയ്ക്ക് പോയത്.
സ്കൂട്ടറിന് പിന്നില്‍ പാമ്പുമായിട്ടിരിക്കുന്ന യുവാവിന്റെ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ആശുപത്രിയിലെ്ത്തിയ യുവിന്റെ കൈയ്യിലെ പാമ്പിനെ കണ്ട് ജീവനക്കാര്‍ ആദ്യം ഭയന്നെങ്കിലും പിന്നീട് വനംവകുപ്പിനെ അറിയിച്ചു. പാമ്പ് കടിയേറ്റ യുവാവ് അപകടനില തരണം ചെയ്യുകയും പാമ്പിനെ വനമേഖലയില്‍ വിടുകയും ചെയ്തു.
എന്തായാലും ഒറ്റപാമ്പ് കടിയോടെ യുവാവ് സോഷ്യല്‍ മീഡിയയില്‍ ഹീറോയാണ്.