Image

ഐഷ സുല്‍ത്താനയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കേന്ദ്രത്തോടും ലക്ഷദ്വീപ് ഭരണകൂടത്തോടും വിശദീകരണം തേടി ഹൈക്കോടതി

Published on 15 June, 2021
ഐഷ സുല്‍ത്താനയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കേന്ദ്രത്തോടും ലക്ഷദ്വീപ് ഭരണകൂടത്തോടും വിശദീകരണം തേടി ഹൈക്കോടതി
കൊച്ചി: രാജ്യദ്രോഹകുറ്റം ചുമത്തിയ കേസില്‍ ഐഷ സുല്‍ത്താന സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി കേന്ദ്ര സര്‍ക്കാരിനോടും ലക്ഷദ്വീപ് ഭരണകൂടത്തോടും വിശദീകരണം തേടി.

ചാനല്‍ ചര്‍ച്ചയ്ക്കിടെ കേന്ദ്രസര്‍ക്കാരിനെതിരെ ‘ബയോ വെപ്പണ്‍’ പരാമര്‍ശം നടത്തിയെന്നതിന്‍റെ പേരിലാണ് ആക്ടിവിസ്റ്റും ചലച്ചിത്രപ്രവര്‍ത്തകയുമായ ഐഷ സുല്‍ത്താനക്കെതിരെ രാജ്യദ്രോഹകുറ്റം ചുമത്തിയത്.

20ാം തീയതി ലക്ഷദ്വീപ് പോലീസ് വിളിപ്പിച്ച സാഹചര്യത്തില്‍ വ്യാഴാഴ്ച കേസ് പരിഗണിക്കണമെന്ന ഐഷ സുല്‍ത്താനയുടെ ആവശ്യവും കോടതി അംഗീകരിച്ചു.

കേസില്‍ ഞായറാഴ്ച ഹാജരാകാനാണ് പോലീസ് ആവശ്യപ്പെട്ടതെന്ന് ഐഷ സുല്‍ത്താന പറഞ്ഞു. അടിയന്തര സാഹചര്യം പരിഗണിച്ച്‌ കേസ് വ്യാഴാഴ്ച പരിഗണിക്കണമെന്നും അഭിഭാഷകന്‍ ആവശ്യപ്പെട്ടു. കേസില്‍ രേഖാമൂലം അടുത്ത ദിവസം തന്നെ മറുപടി നല്‍കാമെന്ന് കേന്ദ്രവും ലക്ഷദ്വീപ് അഡ്മിനിട്രേഷനും അറിയിച്ചതോടെ ഐഷയുടെ ആവശ്യം കൂടി പരിഗണിച്ച്‌ വ്യാഴാഴ്ചത്തേക്ക് കേസ് മാറ്റുകയായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക