Image

നീയില്ലാതെ ഒരു ജീവിതമില്ല, ഈ ശൂന്യത നികത്താനാവില്ല, എന്റെ പ്രണയത്തെ ഞാന്‍ മിസ് ചെയ്യുന്നു : സുശാന്തിന്റെ ഓര്‍മ്മയില്‍ റിയ

Published on 15 June, 2021
നീയില്ലാതെ ഒരു ജീവിതമില്ല, ഈ ശൂന്യത നികത്താനാവില്ല, എന്റെ പ്രണയത്തെ ഞാന്‍ മിസ് ചെയ്യുന്നു : സുശാന്തിന്റെ ഓര്‍മ്മയില്‍ റിയ
മുംബൈ : ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രാജ്പുത് വിടവാങ്ങിയിട്ട് ഒരു വര്‍ഷം പിന്നിടുമ്ബോള്‍ ഇപ്പോഴിതാ സുശാന്തിന്റെ കാമുകിയും ബോളിവുഡ് നടിയുമായ റിയ ചക്രവര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച കുറിപ്പാണ് ശ്രദ്ധേയമാകുന്നത്.

സുശാന്തിന്റെ മരണം തന്റെ ജീവിതത്തില്‍ ശൂന്യത ബാക്കി വച്ചെന്നും ഇന്നും സുശാന്തിനായി കാത്തിരിക്കുകയാണെന്നും റിയ പറയുന്നു.

റിയ പങ്കുവച്ച കുറിപ്പ്:

നീ ഇവിടെ ഇല്ലെന്ന് ഞാന്‍ ഒരു നിമിഷം പോലും വിശ്വസിക്കുന്നില്ല
സമയം എല്ലാത്തിനെയും സുഖപ്പെടുത്തുന്നുവെന്ന് അവര്‍ പറയുന്നു, പക്ഷേ എന്റെ സമയം നീയായിരുന്നു, എന്റെ എല്ലാം ആയിരുന്നു. നീ ഇപ്പോള്‍ എന്നെ സംരക്ഷിക്കുന്ന മാലാഖയാണെന്ന് എനിക്കറിയാം. ചന്ദ്രനില്‍ നിന്ന് നിന്റെ ദൂരദര്‍ശിനി ഉപയോഗിച്ച്‌ എന്നെ നിരീക്ഷിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നു.നിന്നെ എല്ലാ ദിവസവും ഞാന്‍ കാത്തിരിക്കുന്നു, എല്ലായിടത്തും തിരയുന്നു, നീ എന്നോടൊപ്പം ഉണ്ടെന്ന് എനിക്കറിയാം. എങ്കിലും ഇത് എന്നെ അനുദിനം തകര്‍ക്കുന്നു, അന്നേരം നീ പറയുന്നതായി ഞാന്‍ ചിന്തിക്കും. 'ബേബു നിന്നെക്കൊണ്ട് അത് സാധിക്കും'.അങ്ങനെ ഞാന്‍ ഓരോ ദിനവും മുന്നോട്ട് പോകുന്നു.

നീ ഇവിടെ ഇല്ലെന്ന് ഞാന്‍ ചിന്തിക്കുമ്ബോഴെല്ലാം വികാരങ്ങളുടെ അണക്കെട്ടിനെയാണ് എന്റെ ശരീരത്തിന് മറികടക്കേണ്ടി വരുന്നത്. ഇത് എഴുതുമ്ബോള്‍ എന്റെ ഹൃദയം വേദനിക്കുന്നു. നീയില്ലാതെ ഒരു ജീവിതമില്ല, അതിന്റെ അര്‍ഥവും നീ കൂടെ കൊണ്ടു പോയി. ഈ ശൂന്യത നികത്താനാവില്ല. നീ കൂടെയില്ലാതെ ഞാന്‍ നിശ്ചലയായി നില്‍ക്കുന്നു. പ്രിയപ്പെട്ടവനേ നിനക്കേറെ പ്രിയപ്പെട്ട ഭക്ഷണം ഉണ്ടാക്കി തരാമെന്നും ക്വാണ്ടം ഫിസിക്സിനെക്കുറിച്ചുള്ള ലോകത്തെ സകല പുസ്തകങ്ങളും വായിച്ച്‌ തരാമെന്നും ഞാന്‍ വാക്ക് നല്‍കുന്നു..ദയവായി എന്റെ അടുത്തേക്ക് തിരികെ വരൂ..എന്റെ അടുത്ത സുഹൃത്തിനെ, പുരുഷനെ, എന്റെ പ്രണയത്തെ ഞാന്‍ മിസ് ചെയ്യുന്നു.റിയ കുറിക്കുന്നു.

സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് ഏറെ ആരോപണവിധേയ ആയ വ്യക്തിയാണ് റിയ. സുശാന്തിന്റെ മരണത്തിന് പിന്നാലെ പുറത്ത് വന്ന മയക്ക് മരുന്ന് കേസില്‍ അറസ്റ്റിലായ റിയയും സഹോദരന്‍ ഷൗവിക് ചക്രവര്‍ത്തിയും അടുത്തിടെയാണ് ജയില്‍ മോചിതരാവുന്നത്.2020 ജൂണ്‍ 14 ന് മുംബൈ ബാന്ദ്രയിലുള്ള വസതിയില്‍ ആത്മഹത്യ ചെയ്‍ത നിലയിലാണ് സുശാന്തിനെ കണ്ടെത്തിയത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക